Tuesday 19 November 2019 10:09 AM IST : By സ്വന്തം ലേഖകൻ

സ്തനങ്ങളിൽ വേദന, അമിതമായ വിശപ്പ്, ക്ഷീണം; ആർത്തവത്തിനു മുമ്പുള്ള പിഎംഎസ് നിസ്സാരക്കാരനല്ല

pms-cvr

ആർത്തവത്തിനു മുൻപ്

ആർത്തവദിവസങ്ങളിൽ മാത്രമല്ല അതിനു മുൻപ് തന്നെ സ്ത്രീകൾക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുമെന്നത് എനിക്കു പുതിയ അറിവായിരുന്നു. ഇതിനെ പ്രീ മെൻസ്ട്രുവൽ സിൻഡ്രം (പിഎംഎസ്) എന്നാണ് പറയുന്നത്. ശരീരഭാരം കൂടിയതായി തോന്നുക, സ്തനങ്ങളിൽ വേദന, ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം, അമിതമായ വിശപ്പ്, തലവേദന, സന്ധിവേദന, ക്ഷീണം, വയറിളക്കം, വയർ ഗ്യാസ് വന്നുനിറഞ്ഞിരിക്കുംപോെല അനുഭവപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഏതു പ്രായക്കാരിലും ഇതു കാണാം. ആർത്തവം തുടങ്ങുന്നതിനു മുൻപുള്ള ഒന്നോ രണ്ടോ ആഴ്ചകളിലാണ് ഇതു പ്രകടമാകുന്നത്. ഈ പിഎംഎസ് നിസ്സാരക്കാരനല്ല. ഇതു നമ്മുെട സ്ത്രീകളുെട മാനസികനിലയെയും േദാഷകരമായി ബാധിക്കാറുണ്ട്. വിഷാദം, സങ്കടം, േദഷ്യം, മൂഡ് സ്വിങ്സ്, എല്ലാവരിൽ നിന്നു ഉൾവലിഞ്ഞു നിൽക്കാൻ േതാന്നുക തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാകാം. ചിലപ്പോഴെങ്കിലും പാർട്ടിക്കോ കല്യാണത്തിനോ വിളിച്ചാൽ വരാൻ ഭാര്യ കാണിക്കുന്ന മടിയുെട രഹസ്യം ഈ പിഎംഎസ് തന്നെയായിരിക്കും.

പിഎംഎസ്സിന്റെ ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ വായിച്ചപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഇതിലെ പല ലക്ഷണങ്ങളും മറ്റ് േരാഗങ്ങൾക്കും വരാമല്ലോ എന്ന്. ഈ സംശയം മനസ്സിലിട്ട് ഗൂഗിൾ പരതി. എന്റെ സംശയം ശരിയാണ്. പിഎംഎസിന്റെ ലക്ഷണങ്ങൾ മറ്റ് േരാഗങ്ങളുെട ഭാഗമായും ഉണ്ടാകാം. അതു തിരിച്ചറിയാൻ ഒരു വഴിയുണ്ട്. ഒരു ഡയറി എഴുതി സൂക്ഷിക്കുക. രണ്ടോ മൂന്നോ ആർത്തവകാലത്തെ പ്രശ്നങ്ങൾ ഇങ്ങനെ എഴുതാം. പിന്നീട് അതു വിശകലനം െചയ്തശേഷം എന്തെങ്കിലും തരത്തിലുള്ള പ്രശ്നം േതാന്നുകയാണെങ്കിൽ േഡാക്ടറെ കാണാം.

പിഎംഎസിന്റെ മറ്റൊരു ഗുരുതരമായ മുഖമാണ് പ്രീ മെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോഡർ. പിഎംഎസിന്റെ ലക്ഷണങ്ങളോെടാപ്പം തീവ്രമായ മാനസികപ്രശ്നങ്ങളും ഉണ്ടാകുന്ന അവസ്ഥയാണിത്. ചിലരിൽ ആത്മഹത്യാചിന്ത വരെ ഉണ്ടാകാം എന്നാണ് അറിഞ്ഞത്. എത്രയോ പുരുഷന്മാർ ഇതൊന്നും അറിയാതെയും മനസ്സിലാക്കാതെയും ആർത്തവദിനങ്ങളിലൂെട കടന്നുപോകുന്ന ഭാര്യമാരോടു മോശമായി പെരുമാറുന്നുണ്ടാകാം. ആ സ്ത്രീകളിൽ െചറിയൊരു ശതമാനമെങ്കിലും ജീവിതം അവസാനിപ്പിച്ചു കാണും.

ഈ മാനസികപ്രശ്നങ്ങളും നമുക്കു കൃത്യമായി നിയന്ത്രിച്ചു നിർത്താം. ആവശ്യത്തിനു വിശ്രമം, വ്യായാമം, നല്ല ജീവിതശൈലി എന്നിവ െകാണ്ട് പിഎംഎസിനെ കൈകാര്യം െചയ്യാം. ചിലർക്ക് കൗൺസലിങ് സഹായം േവണ്ടിവരും. എന്നാൽ കടുത്ത വിഷാദവും ഉത്കണ്ഠയും ആർത്തവദിനങ്ങൾ മുഴുവൻ തുടരുകയാണെങ്കിൽ മരുന്നു ചികിത്സ വേണ്ടിവരാം.

ഇത്രയും അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ നിറയുന്നു. ഇത്രയും നാൾ ഭാര്യയെയും അവളുെട ഇത്തരം പ്രശ്നങ്ങളെയും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ എന്ന് ഒാർത്ത്. എല്ലാ പുരുഷന്മാരും ആർത്തവത്തെ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം നമുക്കും നമ്മുെട വീടിനും വേണ്ടി യന്ത്രത്തെപ്പോലെ പണിയെടുക്കുന്ന സ്ത്രീകൾക്ക് ആ ദിനങ്ങളിൽ കരുതലും സ്നേഹവും നൽകേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണ്.

വിവരങ്ങൾക്കു കടപ്പാട്

േഡാ. ലതാ കുമാരി

കൺസൽറ്റന്റ് ൈഗനക്കോളജിസ്റ്റ്.

ജനറൽ ആശുപത്രി, േകാട്ടയം

Tags:
  • Health Tips