Saturday 13 April 2019 04:13 PM IST : By സ്വന്തം ലേഖകൻ

പ്രസവശേഷമുള്ള പൊണ്ണത്തടിയും കുടവയറും; തിരിച്ചു പിടിക്കാം ആ പഴയ ഫിറ്റ്നസ്, സിമ്പിൾ ട്രിക്കുകളിലൂടെ

work-kout

പ്രസവശേഷം സ്ത്രീകളിൽ സാധാരണയായി വണ്ണം കൂടുന്നത് ഒരു പ്രശ്നമായി കാണാറുണ്ട്. പ്രത്യേകിച്ച് വയറ്, തുടകൾ, ൈകകൾ എന്നിവിടങ്ങളിൽ െകാഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കാൻ നല്ല പ്രയാസം അനുഭവപ്പെടാറുണ്ട്. ഇങ്ങനെ വരുന്ന അമിതഭാരം ശരീരഭംഗിയെ ബാധിക്കുക മാത്രമല്ല, പലവിധ ആേരാഗ്യപ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. ഇതിന് മരുന്നല്ല പരിഹാരം. പ്രത്യേക വ്യായാമമുറ ശീലിക്കുന്നതിലൂെട തുട, ഉദരഭാഗം, ൈകകൾ എന്നിവിടങ്ങളിലെ അമിത കൊഴുപ്പ് കുറയുകയും ശരീരഭംഗി നിലനിർത്തുവാനും സാധിക്കും.

െലഗ് റോട്ടേഷൻ

മലർന്നു കിടക്കുക. കാലുകൾ േചർത്തുവച്ചുെകാണ്ട്, ൈകപ്പത്തികൾ ഇരുവശങ്ങളിലുമായി ഇടുപ്പിനോടു

േചർത്തുവയ്ക്കുക. ആദ്യം വലതുകാൽ വായുവിൽ കറക്കുക. കാൽമുട്ടു മടക്കാതെ വലതുകാൽ വായുവിൽ തറ െലവലിൽ നിന്ന് ഉയർത്തി 90 ഡിഗ്രി ഉയരുംവിധത്തിൽ വായുവിൽ കറക്കുക. വലത്തോട്ടും ഇടത്തോട്ടും അഞ്ചു പ്രാവശ്യം വീതം കറക്കുക. ഇതിനുശേഷം ഇടതുകാൽ ഇതുപോലെ തന്നെ ശീലിക്കുക. മുകളിൽ പറഞ്ഞ വ്യായാമമുറ രണ്ടുകലുകളും േചർത്തുവച്ചുെകാണ്ട് കാൽമുട്ടുകൾ മടക്കാതെ കറക്കുക. അഞ്ചു പ്രാവശ്യം വീതം വല ത്തോട്ടും കറക്കുക.

െലഗ് സ്ട്രെയിറ്റനിങ്

മലർന്നു കിടന്നുെകാണ്ട് തന്നെ ൈകപ്പത്തികളും തലയും നടുഭാഗവും തറയിൽ ഉറപ്പിച്ചുവച്ചുെകാണ്ട് ആദ്യം വലതുകാൽ‍ മാത്രം വായുവിൽ അൽപം ഉയർത്തി തറ െതാടാതെ മടക്കി നിവർത്തുക അതിനുശേഷം രണ്ട് കാൽമുട്ടുകളും മടക്കി നിവർത്തുക. ഈ വ്യായാമം 7– 20 തവണ വരെ െചയ്യാവുന്നതാണ്.

‌‌∙ കയ്യും കാലും ഉയർത്താം

ലളിതമായ വ്യായാമമാണിത്. രണ്ടു കാലുകളും ൈകകളും മുകളിൽ ഉയർത്തി , തിരിച്ച് താഴേക്കു െകാണ്ടുവരുക. 5– 10 തവണ വരെ ഈ വ്യായാമം പരിശീലിക്കാം.

നടുവേദന പ്രതിരോധിക്കാൻ

വയറ് കുറയ്ക്കുന്ന വ്യായാമങ്ങൾ െചയ്യുമ്പോൾ നടുവേദന അനുഭവപ്പെടാം. അതിനാൽ അത്തരം വ്യായാമങ്ങൾക്കൊപ്പം നടുവിനു വേണ്ട ബാക്ക് സ്ട്രെച്ച് വ്യായാമങ്ങൾ കൂടി പരിശീലിക്കുക.

∙ മലർന്നു കിടന്നുെകാണ്ടു തന്നെ ഇരുകയ്യും ഇരുവശത്തുമായി ൈകമുട്ടു മടക്കാതെ ൈകപ്പത്തികൾ മുകളിലേക്കു നോക്കിയിരിക്കുന്ന വിധത്തിൽ േതാൾ െലവൽ വരെ ൈകകൾ നീട്ടിവയ്ക്കുക. ശേഷം കാൽമുട്ടുകൾ മടക്കി, കാൽപാദങ്ങൾ, ബട്ടക്സിനോട് േചർത്ത് തറയിൽ ഉറപ്പിച്ചുവയ്ക്കുക. കാൽപാദങ്ങൾ തറയിൽ നിന്ന് ഉയർത്താതെ കാലുകൾവലത്തോട്ട് തിരിക്കുക. അതേ സമയം തല ഇടതുവശത്തേക്കു ചരിച്ച് ഇടതുകൈപ്പത്തിയിലേക്കു നോക്കുക. ശേഷം കാലുകളെ ഇടത്തേക്കു െകാണ്ടുപോവുകയും തല വലത്തോട്ട് ചരിക്കുകയും െചയ്യുക. ഇത് പത്ത് പ്രാവശ്യം െചയ്യുക.

മോഡൽ : അഞ്ജു ആന്റണി
ചിത്രങ്ങൾ : സരിൻ രാംദാസ്
പശ്ചാത്തലം : പാഷൻ ദി ഫിറ്റ്നസ് സ്റ്റുഡിയോ, എറണാകുളം

തയാറാക്കിയത്;


 േഡാ. വിഷ്ണു മോഹൻ,
േഡാ. സിസ്റ്റർ നാൻസി വർഗീസ്,
േഹാളി ക്രോസ് േഹാസ്പിറ്റൽ, േചർത്തല