Tuesday 09 July 2019 11:46 AM IST : By സ്വന്തം ലേഖകൻ

ഗർഭം, പ്രസവം എന്നിവ സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല; സ്നേഹച്ചൂടേകി കൂടെയുണ്ടാകണം ഭർത്താക്കൻമാർ

pregnancy

അമ്മയാകാൻ െകാതിക്കുന്ന സ്ത്രീകളുെട ജീവിതത്തിലെ പ്രധാനപ്പെട്ട കാലമാണ് ഗർഭകാലം. ശാരീരികമായി ഒരുപാട് വ്യതിയാനം സംഭവിക്കുന്ന ഈ കാലയളവിൽ മനസ്സിലും ചില മാറ്റങ്ങൾ പതിവാണ്. െപാതുവെ നമ്മുെട സമൂഹത്തിലെ ഒരു ഗർഭിണിക്ക് ശരീരികമായി ലഭിക്കുന്ന പരിഗണനയും പരിചരണവും മാനസികമായി ലഭിക്കാറില്ല എന്നത് സത്യമാണ്. പൂർണ ആേരാഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ ശരീരത്തോെടാപ്പം മനസ്സും ആേരാഗ്യത്തോെട ഇരിക്കേണ്ടതുണ്ട്. അതിൽ പ്രധാനം ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള മാനസികമായ തയാറെടുപ്പാണ്. ഇതിന്റെ ഭാഗമായി ചില ആസൂത്രണങ്ങൾ ആവശ്യമാണ്.

∙ ഗർഭിണിയാകും മുൻപുതന്നെ ദമ്പതികൾ ഗർഭധാരണത്തെക്കുറിച്ചും ഗർഭകാലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രസവം, പ്രസവാനന്തര പരിചരണം തുടങ്ങിയവയെക്കുറിച്ചുമുള്ള ശാസ്ത്രീയ അറിവുകൾ േതടണം. ഇക്കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അടുത്തുള്ള ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച് സംശയനിവാരണം നടത്തണം. ഉറച്ചതും സന്തോഷത്തോെടയുമുള്ള മനസ്സോെടയാകണം സ്ത്രീ ഗർഭം ധരിക്കേണ്ടത്.

∙ ഗർഭം, പ്രസവം എന്നിവ സ്ത്രീയുെട മാത്രം ഉത്തരവാദിത്തമല്ല എന്ന േബാധം ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഉണ്ടായിരിക്കണം. ഗർഭിണികൾക്ക് പ്രത്യേകിച്ച് ആദ്യമായി ഗർഭം ധരിക്കുന്നവർക്ക് ഒട്ടേറെ ആശങ്കകളും അസ്വാസ്ഥ്യങ്ങളും സ്വാഭാവികമാണ്. അതുപോെല തന്നെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളും. ഇത്തരം സ്വപ്നങ്ങളും ആശങ്കകളും ഭർത്താക്കൻമാർ േചാദിച്ചു മനസ്സിലാക്കുകയും അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോെട, ആർദ്രതയോെട േകൾക്കുകയും വേണം.

∙ എന്തിനും ഏതിനും കുടുംബവും സുഹൃത്തുക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസം ഗർഭിണിയിൽ സൃഷ്ടിക്കണം. നേരത്തെ അമ്മമാരായ സ്ത്രീകളുമായുള്ള ആശയവിനിമയം ഒരുപരിധിവരെ ആശങ്കകൾ ഇല്ലാതാക്കും.

∙ ഗർഭകാലത്തു വീട്ടിലെ േജാലികളിൽ പരമാവധി സഹായിക്കണം. േജാലിയുള്ള സ്ത്രീകൾക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകണം. അതേ സമയം േഡാക്ടറുെട നിർദേശപ്രകാരമുള്ള വ്യായാമങ്ങൾ മുടക്കരുത്.

∙ ഉറക്കം, വിശ്രമം എന്നിവ പ്രധാനമായതിനാൽ ഗർഭിണിക്ക് വീട്ടിനുള്ളിൽ സൗകര്യങ്ങൾ െചയ്തുെകാടുക്കണം.

∙ ഗർഭിണിയുെട പ്രയാസങ്ങളും പ്രശ്നങ്ങളും നിസ്സാരവൽക്കരിക്കുകയോ കളിയാക്കുകയോ െചയ്യരുത്. അതിനു പരിഹാരം കാണാൻ സഹായിക്കുക.

∙ നിത്യജീവിതത്തിൽ ഗർഭിണിക്കുണ്ടാകുന്ന കുറ്റങ്ങളും കുറവുകളും സ്നേഹത്തോെട ക്ഷമിച്ച്, അവരെ ആേരാഗ്യകരമായി മുന്നോട്ടു പോകാൻ സഹായിക്കണം.

∙ ഗർഭിണികളുെട മാനസികാരോഗ്യം കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാൽ ഗർഭിണികളെ കഴിയുന്നത്ര സന്തോഷിപ്പിക്കുക. വിശ്വാസികളായ സ്ത്രീകൾക്ക് പ്രാർഥനകളും ഈശ്വരചിന്തകളും മികച്ച ഗുണം െചയ്യും.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. കെ. എസ്. പ്രഭാവതി

പ്രഫ & െഹഡ്, സൈക്യാട്രി വിഭാഗം,

ഗവ. മെഡി. കോളജ്, േകാഴിക്കോട്