Thursday 18 July 2019 11:22 AM IST : By സ്വന്തം ലേഖകൻ

ഡേറ്റ് കഴിഞ്ഞുള്ള പ്രസവം അപകടമോ?; ധാരണകളും തെറ്റിദ്ധാരണകളും; ഡോക്ടറുടെ മറുപടി

pregnancy

സ്ത്രീകളുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയ രോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യങ്ങൾക്ക് ഡോ. സുഭദ്രാ നായർ മറുപടി പറയുന്നു...

എനിക്ക് 31 വയസ്സ്. മൂന്ന് ആൺകുട്ടികളുടെ അമ്മയാണ്. 21–ാം വയസ്സിൽ വിവാഹിതയായി. മൂത്ത കുട്ടിക്ക് എട്ടു വയസ്സ്, രണ്ടാമത്തെയാൾക്ക് ആറു വയസ്സ്. ഇളയ കുട്ടിക്ക് മൂന്നു വയസ്സ്. പ്രസവം നിർത്തുന്ന ശസ്ത്രക്രിയ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എന്റെ മൂന്നു പ്രസവങ്ങളും നോർമൽ ആയിരുന്നു. ഈ ശസ്ത്രക്രിയ ലാപ്രോസ്കോപ്പി ആയി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്? ശസ്ത്രക്രിയ കഴിഞ്ഞ് ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ശ്രീഭദ്ര, കൊച്ചി

A ലാപ്രോസ്കോപ്പി വഴി സ്ഥിരമായുള്ള പ്രസവം നിർത്തൽ ശസ്ത്രക്രിയ ഇന്നു ധാരാളമായി ചെയ്യുന്നുണ്ട്. ലാപ്രോസ്കോപ്പിക് ട്യൂബൽ ലൈഗേഷൻ, ലാപ്രോസ്കോപ്പിക് സ്റ്റെറിലൈസേഷൻ എന്നെല്ലാം ഇത് അറിയപ്പെടുന്നു. അടിവയറിൽ ഒരു ചെറിയ മുറിവ് ഉണ്ടാക്കി അതിലൂടെ ലാപ്രോസ്കോപ്പ് എന്ന ഉപകരണം കടത്തി ഫലോപ്യൻ ട്യൂബുകൾ മുറിച്ചു കെട്ടുകയോ സീൽ ചെയ്യുകയോ ആണു ചെയ്യുന്നത്. അങ്ങനെ അണ്ഡത്തിന്റെ യാത്ര തടസ്സപ്പെടുത്തി ഗർഭധാരണത്തെ തടയുന്നു.

ലാപ്രോസ്കോപ്പിയെത്തുടർന്ന് അധികകാലം വിശ്രമിക്കേണ്ടതില്ല. ഒന്ന്–രണ്ട് ആഴ്ച വിശ്രമം എടുക്കേണ്ടിവരും ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ വയറുവേദന ഉണ്ടാകാം. ഒരാഴ്ചത്തേയ്ക്ക് ഭാരമുള്ളവ ഉയർത്തരുത്. മുറിവുകൾ ഉണങ്ങിക്കഴിഞ്ഞാൽ വിശ്രമിക്കേണ്ട ആവശ്യമില്ല. സാധാരണ ജോലികൾ എല്ലാം ചെയ്യാവുന്നതാണ്. ഡോക്ടറുടെ നിർദേശങ്ങളും സ്വീകരിക്കുക.

പ്രസവത്തീയതി കഴിഞ്ഞാൽ

Q എന്റെ മോൾക്ക് 30 വയസ്സ് വിദേശത്തു നഴ്‌സാണ്. രണ്ടു മാസം മുൻപ് അവിടെ വച്ച് പ്രതീക്ഷിച്ച തീയതി കഴിഞ്ഞ് അഞ്ചുദിവസം കൂടി കഴിഞ്ഞു കുഞ്ഞു ജനിച്ചു. സിസേറിയൻ ആയിരുന്നു. ഡേറ്റ് കഴിഞ്ഞാലും പ്രസവിക്കുമോ എന്നറിയാൻ അവിടെ കാത്തിരിക്കുമെന്നാണ് പറഞ്ഞത്. ദിവസങ്ങൾ മുന്നോട്ടു നീങ്ങുന്നത് കുഞ്ഞിന് അപകടമാണെന്നു കേട്ടിട്ടുണ്ട്. പ്രതീക്ഷിച്ച തീയതി കഴിഞ്ഞ് എത്ര ദിവസം നോർമൽ ഡെലിവറിയ്ക്കായി കാത്തിരിക്കാം?

സാറ, ആലപ്പുഴ

A പ്രസവത്തീയതി അറിയാൻ അവസാന ആർത്തവതീയതി തൊട്ടുള്ള ദിവസങ്ങളാണ് കണക്കാക്കുന്നത്. 270 ദിവസം എന്നതാണു സാധാരണ കണക്ക്. ഈ തീയതിക്ക് ഒരാഴ്ച മുമ്പെയോ, ഒരാഴ്ച കഴിഞ്ഞോ ആയിരിക്കാം പ്രസവം. 42 ആഴ്ച വളർച്ച ആയിട്ടും പ്രസവം വൈകിയാൽ പ്രൊ ലോങ്ഡ് പ്രഗ്‌നൻസി എന്നു പറയാറുണ്ട്. അത്രയും ഗർഭം തുടരുന്നത് കുഞ്ഞിന് സുരക്ഷിതമല്ല. സാധാരണ ഗതിയിൽ ഡ്യൂ ഡേറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഇൻഡക്‌ഷൻ അല്ലെങ്കിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാറുണ്ട്. ഇക്കാലത്ത് ഗർഭസ്ഥശിശുവിന്റെ വളർച്ചയെപ്പറ്റി കൂടുതൽ വിശദമായി അറിയുവാൻ അൾട്രാസൗണ്ട് മുതലായ പരിശോധനകൾ സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ൈഗനക്കോളജിസ്റ്റ്, േകാസ്മോേപാളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ (റിട്ട.), ഡിപാർട്മെന്റ് ഒാഫ്

ൈഗനക്കോളജി,െമഡിക്കൽ േകാളജ്,

തിരുവനന്തപുരം

Tags:
  • Pregnancy Tips