Saturday 08 September 2018 04:39 PM IST : By സ്വന്തം ലേഖകൻ

ചിക്കനും ചീരയുമൊന്നും വീണ്ടും ചൂടാക്കല്ലേ! ചൂടാക്കി കഴിച്ചാൽ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങൾ ഇവയാണ്

food_re_heat

അധികം വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് ഇന്ന് സർവസാധാരണമാണ്. രാവിലെ ഉണ്ടാക്കിയ ഭക്ഷണം വൈകിട്ട് കഴിക്കുമ്പോൾ പോലും വീണ്ടും ചൂടാക്കുന്നവരാണ് പലരും. പക്ഷെ ചിക്കനും ചീരയും കിഴങ്ങും ഉൾപ്പെടെയുള്ള സാധാരണയായി നമ്മൾ വീണ്ടും ചൂടാക്കി കഴിക്കുന്ന പല ഭക്ഷണങ്ങളും വീണ്ടും ചൂടാക്കി കഴിക്കരുതെന്ന് പഠനങ്ങൾ. ചൂടാക്കി കഴിച്ചാൽ ദോഷഫലം ചെയ്യുന്ന ഏഴ് ഭക്ഷണങ്ങൾ ഇവയാണ്.

ചിക്കൻ

chicken

ചിക്കൻ പ്രേമികൾ കേട്ടോളൂ ചിക്കൻ വിഭവങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. വീണ്ടും ചൂടാക്കാതെ ഉപയോഗത്തിന് വളരെ നേരത്തെ പുറത്തെടുത്ത് വച്ച് ചൂടു പാത്രത്തിലേക്ക് പകർത്താം.

മുട്ട

egg

നോൺവെജ് കഴിക്കുന്നവർക്ക് ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മുട്ട. പ്രോട്ടീനുകൾ നിറഞ്ഞ മുട്ട രണ്ടാമത് ചൂടാക്കുമ്പോൾ പ്രോട്ടീനുകൾ വിഷമയമാകും. അത് പോലെ പനീർ ഉപയോഗത്തിലും വീണ്ടും ചൂടാക്കാത്തതാണ് നല്ലത്.

കൂൺ

mushroom

പ്രോട്ടീനുകളുടെ കലവറയായ കൂണും വീണ്ടും ചൂടാക്കിയാൽ കഴിക്കുന്നവർക്ക് പണികിട്ടും. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അപ്പോൾ തന്നെ കഴിക്കാവുന്നത്ര കൂൺ തയാറാക്കി കഴിക്കുന്നതാണ് നല്ലത്.

ചീര

cheera

ഒരു നൊസ്റ്റാൾജിക് ഫുഡ് ആണ് മലയാളികൾക്ക് ചീര. എന്നാൽ രണ്ടാമത് ചുടാക്കുമ്പോൾ ചീരയിലടങ്ങിയ നൈട്രേറ്റുകൾ വിഷാംശമുളളതായി മാറുന്നു. അതിനാൽ ചീര വീണ്ടും ചൂടാക്കി കഴിക്കരുത്.

കാരറ്റ്

482546242

കാരറ്റ് വീണ്ടും ചൂടാക്കിയാൽ വിഷമയമായി മാറും. കാരറ്റ് ചൂടാക്കാതെ പച്ചയ്ക്ക് കഴിക്കാനാണ് ന്യൂട്രീഷ്യൻമാരുടെ നിർദേശം.

ബീറ്റ്റൂട്ട്

beetroot

ധാരാളം പോഷകാഹാരങ്ങളുള്ള ബീറ്റ്റൂട്ട് രണ്ടാമത് ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ബീറ്റ്റൂട്ട് തണുപ്പു പോയാൽ ആവികയറ്റി കഴിക്കുന്നത് നല്ലതാണ്. എണ്ണയൊഴിച്ചോ പാനിലിട്ടോ ചൂടാക്കരുത്.

ഉരുളക്കിഴങ്ങ്

potato

വെജോ നോൺവെജോ ആകട്ടെ എല്ലാവരുടെയും നിത്യഭക്ഷണ സാധനങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ഇത് ചൂടാക്കി കഴിക്കരുതെന്ന് പഠനങ്ങൾ. തണുത്ത ഉരുളക്കിഴങ്ങുകൾ ബോട്ടുലിസം എന്ന ബാക്‌ടീരിയയെ ഉൽപാദിപ്പിക്കുന്നു. അഥവാ അങ്ങനെ ചൂടാക്കണമെങ്കിൽ റഫ്രിജറേറ്ററിൽ വച്ച ശേഷം മാത്രം ചൂടാക്കുക.