Tuesday 22 September 2020 03:56 PM IST : By സ്വന്തം ലേഖകൻ

സന്തോഷ് ശിശുപാലിന് റീച്ച് ‌യുഎസ് ഫെലോഷിപ്

ss

ചെന്നൈ: ദേശീയ തലത്തിലുള്ള റീച്ച്‌യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പിന് (2020–21) മനോരമ ആരോഗ്യം സീനിയര്‍ സബ് എഡിറ്റര്‍ സന്തോഷ് ശിശുപാല്‍ അര്‍ഹനായി. ക്ഷയരോഗത്തക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിനാണ് ഫെലോഷിപ് പുരസ്‌കാരം. 

മനോരമ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ച, 'വിട്ടുപോകുന്നില്ല ക്ഷയം' എന്ന ലേഖനത്തേയും ആരോഗ്യ പത്രപ്രവര്‍ത്തനത്തിലെ മികവുമാണ് ഫെലോഷിപ്പിന് അര്‍ഹനാക്കിയത്.

20,000 രൂപയും പ്രശസ്തിപത്രവും     ടിബി റിപ്പോര്‍ട്ടിങ്ങിലുള്ള ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പില്‍ ലഭിക്കുക.  ദേശീയതലത്തില്‍ 14 പേരാണ്  ഫെലോഷിപ്പിന് അര്‍ഹരായത്. കേരളത്തില്‍ നിന്ന് ഷാലറ്റ് ഷൈലേഷ് (കേരള കൗമുദി), മുഹമ്മദ് സുള്‍ഹഫ്(മാധ്യമം) എന്നിവരും അര്‍ഹരായി.

തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശിയാണ് സന്തോഷ് ശിശുപാല്‍. ഭാര്യ: കവിത സത്യന്‍, മകള്‍: ശിവാനി സന്തോഷ്.