Tuesday 26 May 2020 03:42 PM IST : By കിഷോർ മാത്യു

എന്റെ കുഞ്ഞുങ്ങൾ എന്റെ കൂട്ടുകാർ; സരിത ജയസൂര്യ പറയുന്നു; വിഡിയോ

saritha

മലയാള സിനിമയിലെ ‘സൂപ്പർ കൂൾ ഡാഡ് ആൻഡ് മോം’ ആണ് ജയസൂര്യയും ഭാര്യ സരിതയും. സിനിമാത്തിരക്കുകൾക്കിടയിലും തങ്ങൾ നല്ല അച്ഛനമ്മമാരാണെന്ന് ഇവർ പലവുരു തെളിയിച്ചിട്ടുമുണ്ട്. തിരക്കുകൾക്കിടയിൽ മക്കളെ നോക്കാൻ നേരമില്ലെന്ന് പറയുന്ന അച്ഛനമ്മമാർക്ക് കിടിലം പാരന്റിംഗ് ടിപ്സുകൾ പങ്കുവയ്ക്കുകയാണ് ഇരുവരും. വനിത ഏപ്രിൽ ലക്കത്തിലാണ് ജയസൂര്യയും സരിതയും കുടുംബ വിശേഷങ്ങളുമായി വായനക്കാർക്കു മുന്നിലേക്കെത്തിയത്. ഇവിടെയിതാ കുട്ടികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അച്ഛനമ്മമാർ നൽകേണ്ടുന്ന കരുതലിനെ കുറിച്ചും സംസാരിക്കുകയാണ് സരിത ജയസൂര്യ. മക്കൾക്ക് തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സ്നേഹബന്ധവും കുടുംബത്തിൽ ഉണ്ടാകണമെന്ന് സരിത പറയുന്നു. മക്കളെ വ്യക്തികളായി തന്നെ പരിഗണിക്കണമെന്നും സരിത പറയുന്നു. മനോരമ ആരോഗ്യം ചാനലിന് നൽകിയ വിഡിയോ അഭിമുഖത്തിലാണ് സരിത മനസു തുറന്നത്.

വിഡിയോ കാണാം;