Wednesday 12 August 2020 05:47 PM IST : By സ്വന്തം ലേഖകൻ

അനിൽ മംഗലത്തിന് എസൻസ് മീഡിയ ഫെലോഷിപ്...

anil3456

സ്കിസോഫ്രീനീയ റിസർച്ച് ഫൗണ്ടേഷൻ ഇന്ത്യയുടെ 2020ലെ എസൻസ് മീഡിയ ഫെലോഷിപ് മനോരമ ആരോഗ്യം സീനിയർ എഡിറ്റോറിയൽ കോ–ഒാഡിനേറ്റർ അനിൽ മംഗലത്തിന് ലഭിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠനഗവേഷണങ്ങൾക്കാണ് ഫെലോഷിപ്.

ലോകാരോഗ്യസംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്ന സ്കിസോഫ്രീനിയ റിസർ‌ച്ച് ഫൗണ്ടേഷൻ മുതിർന്ന ആരോഗ്യ പത്രപ്രവർത്തകർക്ക് നൽകുന്നതാണ് എസൻസ് മീഡിയ ഫെലോഷിപ്. ഒാഗസ്റ്റ് 10 മുതൽ ഒരു വർഷത്തേക്കുള്ള ഫെലോഷിപ് 30,000 രൂപയുടേതാണ്.

കൊല്ലം ചടയമംഗലം സ്വദേശിയാണ്. ഭാര്യ: സ്മിത, മക്കൾ: നന്ദിത, നന്ദൻ

Tags:
  • Manorama Arogyam
  • Health Tips