Wednesday 24 April 2019 11:31 AM IST : By സ്വന്തം ലേഖകൻ

തൃപ്തിയാകാത്ത ലൈംഗിക ബന്ധം, ഫോൺ സെക്സ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങളും സെക്സ് അഡിക്റ്റ് ആണ്

sex-addiction

ഇന്നത്തെക്കാലത്ത് ഒരുതവണയെങ്കിലും അശ്ലീലചിത്രങ്ങൾ കാണാത്തവരുണ്ടോ? കാമവികാരങ്ങളുണർത്തുന്ന ചിത്രങ്ങൾ കാണുന്നത് അത്ര വലിയ തെറ്റാണോ? അല്ല. പക്ഷേ, ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കാനാകാതെ അതിരു കടക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണോ എന്നു സ്വയം പരിശോധിച്ചു നോക്കണം.

െെലംഗികത െെനസർഗികമായ വികാരവിചാരം തന്നെയാണ്. ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ... സിനിമ, കല, സാഹിത്യം, കവിത, പരസ്യങ്ങൾ തുടങ്ങിയ എല്ലാത്തിലും െെലംഗികതയുടെ ലാഞ്ഛന അൽപമെങ്കിലും നിഴലിക്കുന്നതു കാണാം. എന്നാൽ െെലംഗിക ആഗ്രഹങ്ങളും ചിന്തകളും ഒരു നിയന്ത്രണവുമില്ലാതെ എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുകയും വരുംവരായ്കകളെ അവഗണിച്ച് അവയുടെ സാക്ഷാത്കാരത്തിനുവേണ്ടി െെലംഗിക പ്രവർത്തികളിൽ ഏർപ്പെട്ടുപോകുന്ന അവസ്ഥയാണ് സെക്സ് അഡിക്‌ഷൻ. ചുരുക്കിപ്പറഞ്ഞാൽ യാെതാരു നിയന്ത്രണവുമില്ലാതെ െെലംഗിക പ്രവർത്തികളിൽ ഏർപ്പെടുക. വേണ്ടെന്നുവച്ചാലും ഇഷ്ടങ്ങൾക്ക് വിപരീതമായി മനസ്സിലേക്കു കടന്നുവരുന്ന ചിന്തകളും പ്രേരണകളുമാണ് അടിസ്ഥാന കാരണം.

മുപ്പത്തഞ്ചു വയസ്സുകാരനും രണ്ടു കുട്ടികളുടെ പിതാവുമായ അൻവർ അമിതമായ സ്വയംഭോഗാസക്തിക്ക് ചികിത്സ തേടിയാണ് എത്തിയത്. ദാമ്പത്യകലഹത്തെ തുടർന്നു നാലഞ്ചു വർഷമായി ഭാര്യയെയും മക്കളെയും വേർപിരിഞ്ഞു താമസിക്കുകയാണ്. സ്വയംഭോഗം ചെയ്യാതെ അയാൾക്ക് ഒരു ദിവസം പോലും ഉറങ്ങാൻ കഴിയില്ല. വേണ്ടെന്ന് എത്ര തവണ തീരുമാനമെടുത്താലും സമയമാവുമ്പോൾ ആ ചിന്തകൾ മനസ്സിലേക്ക് ഇടിച്ചു കടന്നുവരികയും സ്വയംഭോഗം ചെയ്തുപോവുകയും ചെയ്യും. സ്വയംഭോഗാടിമത്തം (Masturbation addiction) ഉള്ളതിന്റെ വ്യക്തമായ ലക്ഷണമാണിത്.

Young adult couple in bedroom

സെക്സ് അഡിക്‌ഷൻ ഉണ്ടോ?– തിരിച്ചറിയാം

1. എപ്പോഴും നിയന്ത്രണമില്ലാതെ െെലംഗികചിന്തകളിൽ മുഴുകുക.

2. െെലംഗിക പ്രവർത്തികൾ സ്വയം നിയന്ത്രിക്കാൻ കഴിയാതിരിക്കൽ.

3. സ്വയംഭോഗം നിയന്ത്രിക്കാൻ കഴിയാതിരിക്കൽ.

4. സ്വന്തം സുഖത്തിനുവേണ്ടി െെലംഗികചൂഷണം ചെയ്യുക.

5. പലതവണ െെലംഗികവേഴ്ചകളിൽ ഏർപ്പെട്ടാലും തൃപ്തിയാകാതിരിക്കൽ.

6. പങ്കാളികളെ എപ്പോഴും മാറ്റിക്കൊണ്ടിരിക്കുക.

7. കൂടുതൽ ആൾക്കാരുമായി ബന്ധത്തിലേർപ്പെടുക.

8. ഫോൺ സെക്സ്, സെക്സ് ചാറ്റിങ്, അശ്ലീല വിഡിയോ കാണുക തുടങ്ങിയ പ്രവൃത്തികളിൽ ഹരം കൊള്ളുകയും മറ്റു കർത്തവ്യങ്ങളൊക്കെ മാറ്റിവച്ച് ഇവയ്ക്കായി സമയം ചെലവഴിക്കുകയും ചെയ്യുക.

9. െെലംഗിക ലഹരിക്കുവേണ്ടി വ്യഭിചാരത്തിലേർപ്പെടുക.

10. െെലംഗിക ആഗ്രഹ പൂർത്തീകരണത്തിനുവേണ്ടി ധാരാളം

സമയവും പണവും ചെലവഴിക്കുക.

11. സ്വന്തം ആരോഗ്യത്തിനും ഭാവിജീവിതത്തിനും ഹാനികരമായ

രീതിയിൽ അപകടസാധ്യതകളെയും മുന്നറിയിപ്പുകളെയും അവഗണിച്ചു െെലംഗികബന്ധത്തിലേർപ്പെടുക.

12. െെലംഗികപ്രവൃത്തികൾ മൂലം കുടുംബത്തിലും തൊഴിലിടങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവരിക.

13. ലൈംഗികകാര്യങ്ങളിലെ അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കുവാനുള്ള കഴിവില്ലായ്മ.മേൽപറഞ്ഞവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ ആറു മാസത്തിൽ കൂടുതലായുണ്ടെങ്കിൽ നിങ്ങൾക്ക് സെക്സ് അഡിക്‌ഷൻ ഉണ്ടാകാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. കെ. പ്രമോദ്,
ക്ലിനിക്കൽ സെക്സ് തെറപ്പിസ്റ്റ്,
ഡോ. പ്രമോദ്സ്
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്‌ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്, ഇടപ്പള്ളി, കൊച്ചി