Monday 01 June 2020 11:20 AM IST : By സ്വന്തം ലേഖകൻ

ലൈംഗിക ശേഷിക്കുറവ് ഉണ്ടോ എന്ന് എങ്ങനെ തീരുമാനിക്കാം?; ഈ ആറ് ലക്ഷണങ്ങൾ പറയും

sexual-disease

സംതൃപ്തമായ െെലംഗിക ജീവിതം ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യമാണ്. െെലംഗികശേഷിക്കുറവും രോഗങ്ങളും ആ വ്യക്തിയെയും പങ്കാളിയെയും പ്രതികൂലമായി ബാധിക്കും. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സ തേടാനുള്ള മടി നമ്മുെട നാട്ടിൽ കൂടുതലാണ്. െെലംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാൽ െെലംഗിക അവയവങ്ങളുടെ വലുപ്പത്തെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചും െെലംഗികബന്ധത്തിന്റെ സമയത്തെക്കുറിച്ചും ഉള്ള മിഥ്യാധാരണകളേറെയാണ്. അതുകൊണ്ടുതന്നെ െെലംഗികതയെക്കുറിച്ചു തുറന്നു സംസാരിക്കാൻ ആത്മവിശ്വാസം ഇല്ലാത്തവരാണ് നമ്മിലധികവും. അതിന്റെ ഫലമായി ശരിയായ ചികിത്സകനെ സമീപിക്കാതെ വ്യാജ പരസ്യങ്ങൾക്കു പിന്നാലെ പോയി രോഗനിർണയം പോലും നടത്താതെ മരുന്നും െെതലങ്ങളും ലിംഗവർധക പമ്പുകളും വാങ്ങി ഉപയോഗിക്കുകയും ഫലമായി ചിലപ്പോൾ െെലംഗികശേഷി തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വരികയും ചെയ്യാം.

∙ െെലംഗിക രോഗ ചികിത്സയ്ക്ക് ആരെ സമീപിക്കണം?സെക്‌ഷ്വൽ മെഡിസിനിൽ ശിക്ഷണം നേടിയ അംഗീകൃത മെഡിക്കൽ ബിരുദമുള്ള ഡോക്ടറെയാണു ലൈംഗികതയുമായി ബന്ധപ്പെട്ട രോഗനിർണയത്തിനും ചികിത്സയ്ക്കുമായി സമീപിക്കേണ്ടത്. െെലംഗികപ്രശ്നങ്ങൾ, ശാരീരികവും മാനസികവും ആയ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. രോഗിയിൽ സമഗ്രമായ പരിശോധന നടത്തിയാലേ, രോഗനിർണയം കൃത്യമാകൂ.

∙ െെലംഗിക ശേഷിക്കുറവ് ഉണ്ടോ എന്ന് എങ്ങനെ തീരുമാനിക്കാം?

ഏറ്റവും സാധാരണമായ ലൈംഗികരോഗ ലക്ഷണമാണ് ലൈംഗിക ശേഷിക്കുറവ് (Sexual Dysfunctions). ഒരു വ്യക്തിക്ക് ആനന്ദകരമായ െെലംഗിക ജീവിതം നയിക്കാൻ പറ്റാത്ത അവസ്ഥയെ െെലംഗികശേഷിക്കുറവ് എന്നു പറയാം. ഈ പ്രശ്നത്തെ സ്ത്രീകളിലും പുരുഷൻമാരിലും എന്നു രണ്ടായി തിരിക്കാം.

1. സ്ത്രീ െെലംഗികശേഷിക്കുറവ്

∙സ്ത്രീ െെലംഗിക താൽപര്യ/ഉത്തേജന

പ്രശ്നങ്ങൾ (Female Sexual Interest/Desire Disorder)

∙രതിമൂർച്ഛാ പ്രശ്നങ്ങൾ (Orgasmic Disorder)

∙ജനിറ്റോ െപൽവിക് വേദനാ/പ്രവേശന പ്രശ്നങ്ങൾ (Genito pelvic pain/penetration disorder)

2. പുരുഷ െെലംഗികശേഷിക്കുറവ്

∙പുരുഷ െെലംഗിക താൽപര്യ പ്രശ്നങ്ങൾ

(Male Hypoactive Sexual Desire Disorder)

∙ലിംഗ ഉദ്ധാരണ പ്രശ്നങ്ങൾ (Erectitle Disorder) ∙ശീഘ്രസ്ഖലനം (Premature / Early Ejaculation) ∙മാന്ദ്യസ്ഖലനം (Retarded Ejaculation)

ഒരു വ്യക്തിക്ക്, െെലംഗികശേഷിക്കുറവുണ്ട് എന്നു ഉറപ്പിച്ചു പറയണമെങ്കിൽ ഈ പറഞ്ഞ െെലംഗിക പ്രശ്നങ്ങൾ കുറഞ്ഞത് ആറു മാസമെങ്കിലും നിലനിൽക്കുകയും െെലംഗിക പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ 75% തവണയും ഈ പ്രശ്നങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ലൈംഗിക ശേഷിക്കുറവ് ഉണ്ട്.

∙ െെലംഗിക ശേഷിക്കുറവ് എങ്ങനെ നിർണയിക്കാം?

െെലംഗികശേഷിക്കുറവിന്റെ കാരണങ്ങളെ കൃത്യമായി നിർണയിക്കുകയാണ് ആദ്യ പടി. അതിനായി ആദ്യം വേണ്ടത് വിശദമായ രോഗചരിത്രമെടുക്കലാണ്. രോഗിയുടെയും പങ്കാളിയുടെയും െെലംഗിക കാഴ്ചപ്പാടിനെക്കുറിച്ചറിയണം. െെലംഗിക പ്രവൃത്തിയുടെ സമഗ്രമായ നിർണയവും നടത്തണം. നിലവിൽ ഉള്ള മറ്റ് അസുഖങ്ങളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും മനസ്സിലാക്കണം. ലൈംഗികശേഷിക്കുറവുള്ള വ്യക്തിയുടെ ശാരീരിക പരിശോധനയും പങ്കാളി ഉണ്ടെങ്കിൽ, പങ്കാളിയുടെ ശാരീരിക പരിശോധനയും അത്യാവശ്യമാണ്.

ഇവയ്ക്കു പുറമെ ഹോർമോൺ നിലയറിയാനുള്ളവ അടക്കമുള്ള ലാബ് ടെസ്റ്റുകളും വേണ്ടിവന്നാൽ സ്കാൻ പരിശോധനയും വേണ്ടിവരാം. ഇതെല്ലാം കൂടി സമഗ്രമായി അപഗ്രഥിച്ചു വേണം രോഗനിർണയം നടത്താൻ.

∙ െെലംഗിക ശേഷിക്കുറവിനു ചികിത്സ?

ഏതുതരം െെലംഗിക ശേഷിക്കുറവാണ് എന്നത് അനുസരിച്ചുവേണം ചികിത്സാമാർഗം തിരഞ്ഞെടുക്കേണ്ടത്.െെലംഗിക പ്രശ്നങ്ങൾ എല്ലാം തന്നെ മാനസികമാണ് എന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. അതിനാൽ, പലപ്പോഴും രോഗിയെ കൗൺസലിങ്ങിനു മാത്രമേ വിധേയമാക്കുകയുള്ളൂ. തന്മൂലം ശാരീരിക കാരണങ്ങളാൽ ഉള്ള െെലംഗിക പ്രശ്നങ്ങൾ ചികിത്സിക്കാതെ വരികയും അതുമൂലം കുടുംബബന്ധങ്ങൾ തകരുകയോ, വിവാഹമോചനത്തിലേക്ക് എത്തിച്ചേരുകയോ ചെയ്യാം.ലൈംഗിക ശേഷിക്കുറവ് താൽക്കാലികമാണോ എപ്പോഴും നീണ്ടു നിൽക്കുന്നതാണോ എന്നതനുസരിച്ചും ചികിത്സകൾ മാറും.

മരുന്നുകൾ: ശേഷിക്കുറവ് മാറ്റാനുള്ള മരുന്നുകളും ഇൻജക്‌ഷനുകളുമുണ്ട്. മറ്റ് അസുഖങ്ങൾക്കു വേണ്ടി കഴിക്കുന്ന ചില മരുന്നുകൾ െെലംഗികശേഷിയെ ബാധിക്കാം. ആ സാഹചര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടറുമായി കൂടിയാലോചിച്ചു, മരുന്നുകളിൽ മാറ്റം വരുത്തണം.

ഉദ്ധാരണപ്രശ്നത്തിന് ഫലപ്രദമായ പല മരുന്നുകളും ഹോർമോൺ ഉൾപ്പടെയുള്ള ഇൻജക്‌ഷനുകളും ഉണ്ട്..ലിംഗത്തിൽ എടുക്കുന്ന ഇൻജക്‌ഷനുകളുമുണ്ട്.അതുപോലെ ലിംഗത്തിനകത്തു ശസ്ത്രക്രിയ വഴി വച്ചു ചേർക്കുന്ന കൃത്രിമ അവയവം വരെ ഉദ്ധാരണ പ്രശ്നം പരിഹരിക്കും.

ശീഘ്രസ്ഖലനം, െെലംഗിക താൽപര്യക്കുറവ്, െെലംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന വേദന എന്നിവയെല്ലാം തന്നെ ഫലപ്രദമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചികിത്സിച്ചു മാറ്റാം. മൂത്രനാളിയിലെ അണുബാധപോലും ലൈംഗിക പ്രശ്നത്തിനു കാരണമാകും. അത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ അവ ആദ്യം ചികിത്സിക്കണം.

വേദന, വജിനിസ്മസ് (യോനീസങ്കോചം) മൂലം ആണെങ്കിൽ, സെക്സ് തെറപ്പി എന്ന പ്രത്യേകതരം ചികിത്സാരീതിയിൽ കൂടി പൂർണമായി മാറ്റിയെടുക്കാം. െെലംഗിക കൗൺസലിങ് ഉൾപ്പെടുന്ന സെക്സ് തെറപ്പിയിൽ രോഗിയെയും ആവശ്യമെങ്കിൽ പങ്കാളിയെയും ഉൾപ്പെടുത്തണം. െെലംഗിക ശേഷിക്കുറവുകൾക്ക് ചില ഘട്ടങ്ങളിൽ ശസ്ത്രക്രിയാ പരിഹാരങ്ങളും ഫലപ്രദമാണ്.‌‌

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. അജിത് ചക്രവർത്തി

സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &

സെക്‌ഷ്വൽ മെഡിസിൻ,

തിരുവനന്തപുരം

wellnessdoctor@hotmail.com