Saturday 12 October 2019 12:54 PM IST : By സ്വന്തം ലേഖകൻ

സെക്സ് മസാജുകൾ, ലൈംഗിക പൊസിഷനുകൾ...; 50ലും തിരികെ കൊണ്ടുവരാം യൗവനകാലത്തെ സെക്സ്; ടിപ്സ്

sex

ഇവ ചെയ്തുനോക്കൂ...

അൻപതുകഴിഞ്ഞുള്ള ലൈംഗിക ജീവിതം ചെറുപ്പത്തേക്കാളും ആസ്വാദ്യകരമാക്കാൻ ഇവ പരീക്ഷിക്കാം.

∙ സുഗന്ധവും നിറവും സംഗീതവും കിടപ്പറയിൽ കൊണ്ടുവരുക. കിടപ്പറയിൽ സ്ത്രീകൾ വസ്ത്രധാരണത്തിലെ (അടിവസ്ത്രമുൾപ്പെടെ) പതിവു രീതി മാറ്റുക. പുരുഷനും സ്ത്രീയും വായ്നാറ്റം ഉൾപ്പെടെ ശരീരത്തിലെ ദുർഗന്ധങ്ങളെ അകറ്റുക.

∙ ലൈംഗികവേളയിൽ മെഴുകുതിരിവെളിച്ചം പോലെ പ്രകാശവിതാനത്തിലെ മാറ്റങ്ങൾ പരസ്പരമുള്ള അമിത പരിചിതത്വത്താലുള്ള കുറവുകൾ പരിഹരിക്കും.

∙ സെക്സിൽ ഏർപ്പെടാൻ പങ്കാളികളിൽ ഒരാൾക്ക് താൽപര്യമില്ലാത്ത ദിവസങ്ങളിൽ െസക്സ് മസാജുകൾ പരസ്പരം ചെയ്യാൻ ശ്രമിക്കുക. അത് ക്രമേണ സെക്സിലേക്കു വഴുതിവീണാൽ അതും ആസ്വദിക്കുക.

∙ പാട്ടുകൾ, യാത്രകൾ, സഭ്യമായ ലൈംഗിക കഥയും സംഭാഷണങ്ങളുമുള്ള സിനിമകൾ എന്നിവ ലൈംഗികോത്തേജനം നൽകും. പക്ഷേ അശ്ലീലവും, വികൃത ലൈംഗിക വീഡിയോകളും (പോൺ ) വേണ്ട.

∙ മുൻപ് അധികം ശീലിച്ചിട്ടില്ലാത്ത സെക്സ് പൊസിഷനുകൾ, സ്ഥലങ്ങൾ (കിടപ്പു മുറിക്കു പകരം മറ്റു മുറികൾ) എന്നിവ തിരഞ്ഞെടുക്കുക.

50 കഴിഞ്ഞ സ്ത്രീകൾക്ക്

അൻപതു വയസ്സു കഴിഞ്ഞസ്ത്രീകളുെട ലൈംഗിക ജീവിതം മെച്ചപ്പെടുത്താനുള്ള വഴികൾ.

∙ ബോധപൂർവം സെക്സിൽ ഏർപ്പെടുകയെന്നത് പ്രധാനമാണ്. ആവർത്തിക്കുന്തോറും മെച്ചപ്പെടുന്നതാണ് സ്ത്രീലൈംഗികത.

∙യോനീ വരൾച്ചയുള്ളവർ ലൂബ്രിക്കന്റുകൾ നിർബന്ധമായി ഉപയോഗിക്കണം. ഇത് വേദനയകറ്റാൻ മാത്രമല്ല ലൈംഗിക ആസ്വാദ്യതയും മെച്ചപ്പെടുത്തും.

∙ ലൈംഗിക താൽപര്യംനഷ്ടമാകുന്നത് സ്വാഭാവികമല്ല എന്നു മനസ്സിലാക്കുക. ബന്ധങ്ങളിലെ പ്രശ്നങ്ങൾ കാരണമാകാം. കാരണം കണ്ടെത്തി പരിഹരിക്കുക. കഴിയുന്നില്ലെങ്കിൽ ചികിത്സ തേടുക.

∙ ആരോഗ്യപരമായ പ്രശ്നങ്ങൾ ലൈംഗികതയ്ക്ക് തടസ്സമായാൽ അവയെ മറികടക്കാനുള്ള ലൈംഗിക പൊസിഷനുകൾ സ്വീകരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എസ്.ഡി.സിങ്
സീനിയർ സൈക്യാട്രിസ്റ്റ്,
കിൻഡർ ഹോസ്പിറ്റൽ, ശ്രീ സുധീന്ദ്ര
മെഡിക്കൽ മിഷൻ, കൊച്ചി