Tuesday 16 April 2019 03:16 PM IST : By സ്വന്തം ലേഖകൻ

മുലയൂട്ടുന്ന അമ്മമാർക്ക് അമൃത്, ലൈംഗിക ഉത്തേജനത്തിനും അത്യുത്തമം; ശതാവരിയുടെ ആർക്കുമറിയാത്ത ഗുണങ്ങൾ

satavari

അമ്മമാർക്ക് അമൃതാണ് ശതാവരി! അതിശയോക്തിയല്ല, പ്രകൃതിയിലെ ഈ ദിവ്യ ഔഷധത്തിന്റെ മേന്മകൾ നാം യഥാവിധി മനസിലാക്കിയിട്ടില്ല എന്നുള്ളതാണ് സത്യം. പ്രത്യേകിച്ച് കുഞ്ഞാവയ്ക്ക് നൽകാൻ മുലപ്പാലില്ലാതെ വിഷമിക്കുന്ന അമ്മമാർക്ക് ഉത്തമമാണത്രേ ശതാവരി വേര്.

ഔഷധ സസ്യങ്ങളിലെ റാണി എന്നറിയപ്പെടുന്ന ശതാവരിയെ നൂറിൽപ്പരം രോഗങ്ങളുടെ പ്രതിവിധിയായിട്ടാണ് ആചാര്യന്മാർ കണക്കാക്കുന്നത്. പോഷക സമ്പുഷ്ടമായ സിങ്കിന്റേയും കാൽസ്യത്തിന്റേയും സമന്വയം കൂടിയാണ് ഈ ഔഷധം. ഒരു ഗ്ലാസ് പാലിൽ ശതാവരി നിശ്ചിത അളവിൽ അരച്ചു ചേർത്ത് കഴിക്കുന്നതാണ് നല്ലത്.

അമ്മമാർക്ക് അമൃത്

പ്രധാനമായും മുലയൂട്ടുന്ന അമ്മമാർക്ക് അത്യുത്തമമാണ് ഈ ആയൂർവേദ ഔഷധം. നിരവധി വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യുന്ന ശതാവരി കുഞ്ഞുങ്ങള്‍ക്കും ആരോഗ്യദായകമാണ്. മുലപ്പാൽ വർദ്ധനവിന് സഹായിക്കുന്ന പ്രൊലാക്റ്റിൻ, കോർട്ടികോയ്ഡ്സ് എന്നീ ഹോർമോണുകളുടെ വളർച്ച ശതാവരി സേവിക്കുന്നതിലൂടെ സാധ്യമാകുന്നു.

പ്രത്യുത്പാദന ശേഷിക്കും അത്യുത്തമം

സ്ത്രീകളിലെ പ്രത്യുത്പാദന ശേഷിക്കും ദഹന ശേഷിക്കും ശതാവരി പോലൊരു മരുന്നില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ഝർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അൾസർ, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, ഉദര രോഗങ്ങൾ എന്നിവയ്ക്കും ശതാവരി മരുന്നാണ്.

ടെൻഷനും മരുന്ന്

ശരീരത്തിലെ രോഗ പ്രതിരോധ ശേഷി പമ്പ കടത്തുന്നതിൽ മാത്രമല്ല ടെൻഷൻ, സ്ട്രെസ് എന്നിവ അകറ്റാനും ശതാവരി നമ്മെ സഹായിക്കുന്നു. ലൈംഗിക ഉത്തേജനം നൽകുന്ന മരുന്നെന്ന നിലയിലും ശതാവരി അത്യുത്തമമാണ്.