Tuesday 01 October 2019 11:26 AM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ ഷോപ്പിങ്ങ് അടിമയാണോ?; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിച്ചോ

shoppy

നമുക്കെല്ലാം പലതരം ഭ്രമങ്ങളുണ്ട്. ഭക്ഷണത്തോട്, യാത്രകളോട്, വസ്ത്രങ്ങളോട്. അങ്ങനെ പലതിനോടും. ചിലർക്ക് ഭ്രമം ഷോപ്പിങ്ങിനോടാണ്. ഈ ഭ്രമത്തിനു നാണയം േപാലെ രണ്ടു വശമുണ്ട്. നല്ലതും ചീത്തയും. മനസ്സിനു സുഖം നൽകുന്ന തെറപ്പി േപാെല ചില സമയത്ത് ഷോപ്പിങ് ഉപകരിക്കുമെങ്കിൽ മറ്റൊരു വശത്ത് മനസ്സിന്റെ താളം െതറ്റിക്കുന്ന േരാഗമായും ഷോപ്പിങ് അവതരിക്കും. ഷോപ്പിങ്ങിലൂെട ഒന്ന്

ഷോപ്പിങ് നടത്തിയാലോ? മനസ്സിനെ ഉത്തേജിപ്പിക്കും

ഷോപ്പിങ് െകാണ്ടുള്ള ഏറ്റവും വലിയ ഗുണം മനസ്സിന്റെ വൈകാരിക അവസ്ഥയെ ഉത്തേജിപ്പിക്കുകയും ആഹ്ലാദം പകരുകയും െചയ്യും എന്നതാണ്. എല്ലാവർക്കും പുതുമ േതടുന്ന പ്രവണതയുണ്ട്. പുതിയ കാര്യങ്ങൾ കാണുക, േതടുക, സ്വന്തമാക്കുക. ഇത് ആഹ്ലാദം പകരുന്ന കാര്യമാണ്. ഷോപ്പിങ് നടത്തി, നമുക്കു താൽപര്യമുള്ളവ കാണുന്നതിലൂെട (സ്വന്തമായി വാങ്ങിച്ചില്ലെങ്കിലും) തലച്ചോറിലെ എൻഡോർഫിൻ എന്ന രാസവസ്തു ഉൽപാദിപ്പിക്കപ്പെടുന്നു. എൻഡോർഫിൻ അളവ് കൂടുന്നതുമൂലം സന്തോഷം അനുഭവപ്പെടാം. ജീവിച്ചിരിക്കുന്നതിൽ അർഥമുണ്ട് എന്നൊരു തോന്നൽ, ജീവിതത്തെക്കുറിച്ച് പ്രതീക്ഷ തുടങ്ങിയ സംഗതികൾ ഉണ്ടാക്കാൻ എൻഡോർഫിൻ സഹായിക്കും. എൻഡോർഫിൻ അളവ് കൂടുന്നത് ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തും. നമ്മുെട ശരീരചലനങ്ങളിൽ മനസ്സിനെ കേന്ദ്രീകരിക്കാനും സഹായിക്കും. ലണ്ടനിലെ ബ്രൂണൽ യൂണിവേഴ്സിറ്റി നടത്തിയ പഠനം തെളിയിച്ചത് ഷോപ്പിങ് വഴി തലച്ചോറിന്റെ മുൻഭാഗത്തുള്ള പ്രീഫ്രോണ്ടൽ േകാർട്ടക്സിന്റെ (ശ്രദ്ധയും ഏകാഗ്രതയും ൈകകാര്യം െചയ്യുന്ന ഭാഗം ) ഇടതുഭാഗം ഉത്തേജിതമായി ഏകാഗ്രതയും ആഹ്ലാദവും വർധിക്കുകയും അതുവഴി െപാസിറ്റിവിറ്റി ഉണ്ടാവുകയും െചയ്യും എന്നാണ്. എന്നാൽ ഇതിനു സാധനം വാങ്ങണമെന്നില്ല. വിൻഡോഷോപ്പിങ് ആയാലും മതി.

മാനസികസമ്മർദം കുറയ്ക്കാം

േഷാപ്പിങ്ങിനു േപാകുമ്പോൾ നമ്മൾ മറ്റുള്ളവരെ കാണുന്നു, ഇടപെടുന്നു, ആശയവിനിമയം നടത്തുന്നു. ഇതെല്ലാം നമ്മുെട മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കും. അടുത്ത സുഹൃത്തോ ജീവിതപങ്കാളിയോ ആരുമായിട്ടാണോ േപാകുന്നത് അവരുമായുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കാൻ ഷോപ്പിങ് സഹായിക്കുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയഷൻ നടത്തിയ പഠനപ്രകാരം ഷോപ്പിങ് നടത്തുന്ന വ്യക്തികളുെട രക്തത്തിലെ േകാർട്ടിസോൾ എന്ന േഹാർമോൺ അളവു കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. േകാർട്ടിസോളാണ് മാനസികസമ്മർദത്തിനു കാരണമാകുന്ന ഒരു രാസവസ്തു. ആധുനിക സമൂഹത്തിലെ പ്രധാനപ്പെട്ട വെല്ലുവിളിയാണ് സോഷ്യൽ ഡിസ്കണക്ഷൻ സിൻഡ്രോം എന്ന പ്രതിഭാസം. ചുറ്റുമുള്ള വ്യക്തികളുമായി ഇടപെടാതെ തന്നിലേക്കു തന്നെ ചുരുങ്ങുന്ന ഒരു അവസ്ഥ. ഷോപ്പിങ് വഴി സോഷ്യൽ ഡിസ്കണക്‌ഷൻ സിൻഡ്രോമിൽ നിന്നു രക്ഷനേടാൻ കഴിയും.

നമ്മുെട മനസ്സിന്റെ കാര്യക്ഷമത (ശ്രദ്ധ, ഏകാഗ്രത, കാര്യങ്ങൾ വിശകലനം െചയ്യാനും ആസൂത്രണം െചയ്യാനും വിലയിരുത്താനും ഉള്ള കഴിവ് തുടങ്ങിയവ) ഷോപ്പിങ്ങിലൂെട മെച്ചപ്പെടുന്നു. ഷോപ്പിങ് നടത്തുമ്പോൾ നമ്മുെട ചലനങ്ങൾ സജീവമാണ്. അതായത് നടക്കുന്നു, പടി കയറുന്നു, എസ്കലേറ്റിലൂെട മുകളിലേക്കും താഴേക്കും േപാകുന്നു. മനസ്സിൽ കണക്കുകൂട്ടുന്നു തുടങ്ങിയവയെല്ലാം. ഇതെല്ലാം ഗുണകരമാണ്.

മിക്കവരും ഒരു കടയിൽ ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ മറ്റൊരു കടയിൽ േപാകും. ഇങ്ങനെ സജീവമായ ശാരീരികചലനങ്ങൾ ഉൾപ്പെടുന്ന ഷോപ്പിങ് നല്ലൊരു വ്യായാമത്തിന്റെ ഗുണം െചയ്യും. ഒരു ശരാശരി മനുഷ്യൻ ഷോപ്പിങ് െചയ്യുമ്പോൾ 400 കാലറി നഷ്ടമാകുന്നുവെന്നാണ് പറയുക.

പ്രായമായവർക്ക് ഗുണമുണ്ട്

മറവിരോഗങ്ങൾ തടയാൻ ഒരുപരിധിവരെ ഷോപ്പിങ് സഹായിക്കും. 65നു മുകളിൽ പ്രായമുള്ളവർ ഷോപ്പിങ് നടത്തുമ്പോൾ അവരുെട െപാതുവായ ആേരാഗ്യം െമച്ചപ്പെടുകയും ആയുർദൈർഘ്യം വർധിക്കുകയും െചയ്യുന്നതായി പഠനങ്ങൾ പറയുന്നു. വാർധക്യത്തിൽ ലക്ഷ്യബോധമില്ലാതെ ഒറ്റയ്ക്ക് ഇരിക്കുന്നത് വയോജനങ്ങളിൽ വിഷാദത്തിനു കാരണമാകും. ഷോപ്പിങ് േപാലുള്ള കാര്യം ഇവർക്കു ജീവിതത്തിൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്. സാധനങ്ങൾ വാങ്ങുന്നതിനു പുറമെ പുറത്തേക്ക് ഇറങ്ങുക, മറ്റുള്ളവരുമായി ഇടപെടുക, പുതിയ തലമുറയുമായി ഇടപെടാൻ അവസരം തുടങ്ങിയവ സംഭവിക്കും. ഇതെല്ലാം മാനസികാഹ്ലാദം നൽകും.

ഷോപ്പിങ്ങിന് അടിമ

മേൽപറഞ്ഞ ഗുണങ്ങൾ ഉണ്ടെങ്കിലും ചിലരിലെങ്കിലും ഷോപ്പിങ് അടിമത്തം അഥവാ ഷോപ്പഹോളിസം എന്ന അവസ്ഥ ഉണ്ടാകാം. ഒരു പ്രവൃത്തി നമ്മൾ ആസ്വദിച്ചു െചയ്യുന്നു. ആ ആസ്വാദനം കിട്ടാൻ വേണ്ടി വീണ്ടും വീണ്ടും അതേ പ്രവൃത്തി െചയ്ത് അതിന് അടിമപ്പെടും. തുടർന്ന് മറ്റ് പ്രവൃത്തികൾ െചയ്യാതെ, അതിലേക്കു മാത്രം ചുരുങ്ങിപോകുന്ന അവസ്ഥയുണ്ട്. ഷോപ്പിങ് അടിമത്തം ഇതിൽപ്പെടും. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ : ഒന്ന്: ജീവിതത്തിലെ പ്രധാനപ്പെട്ട, ആഹ്ലാദം നൽകുന്ന പ്രവൃത്തിയായി ഷോപ്പിങ് മാറുന്നു. രണ്ട്്: ദിവസത്തിൽ കൂടുതൽ സമയം ഷോപ്പിങ് െചയ്യാൻ വേണ്ടി ചെലവഴിക്കുന്നു അല്ലെങ്കിൽ ഷോപ്പിങ്ങിനെ കുറിച്ച് ചിന്തിക്കുന്നു. രാവിലെ ഉണരുന്നതു തന്നെ ഇന്ന് ഷോപ്പിങ്ങിനു േപാകാമല്ലോ എന്നു സന്തോഷിച്ചുെകാണ്ടായിരിക്കും. മൂന്ന് : ഷോപ്പിങ്ങിനു വേണ്ടി െചലവഴിക്കുന്ന സമയം, പണം എന്നിവ നിയന്ത്രിക്കാൻ സാധിക്കാതെ വരുക. നാല് : അപൂർവം ചിലരിലെങ്കിലും ഷോപ്പിങ് നടത്താൻ തീരുമാനിച്ച ദിവസം അതു കഴിയാതെ വന്നാൽ മാനസികമായ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകും. േദഷ്യം, തലവേദന എന്നിവ അനുഭവപ്പെടുക, ഉറക്കം കിട്ടാതിരിക്കുക, വിറയൽ, ഉത്കണ്ഠ, നിരാശാബോധം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. അവസാന ലക്ഷണം: ഇത്തരത്തിൽ മുന്നോട്ടു േപാകുന്നത് അപകടമാണെന്ന് സ്വയം മനസ്സിലാക്കിയെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കാതെ വരിക.

വൈകാരിക പ്രശ്നങ്ങൾ

പലപ്പോഴും സാമ്പത്തികസ്ഥിതിക്കു േയാജിക്കാത്ത രീതിയിൽ പണം െചലവഴിച്ചുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും പ്രധാനം. ഷോപ്പിങ് കാരണം കടക്കെണിയിൽ ആകും. ഇതു വിഷാദത്തിലേക്കു നയിക്കാം. േദഷ്യമോ സങ്കടമോ േപാലുള്ള പ്രശ്നങ്ങൾ മറികടക്കാൻ ഷോപ്പിങ് നടത്തുന്നത്, ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ മദ്യം ഉപയോഗിക്കുന്നതിനു തുല്യമാണ്.

ഷോപ്പിങ് അടിമത്തം വ്യക്തി ബന്ധങ്ങളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഷോപ്പിങ് കാരണം വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ അതു ജീവിതപങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസത്തിനു വഴിവയ്ക്കാം. കുട്ടികളുമായുള്ള ബന്ധത്തിനും വിള്ളൽ വരും. െതാഴിലിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാം. മദ്യപാനം, പുക വലി തുടങ്ങിയ ശീലങ്ങൾ ഇവരിൽ പിൽക്കാലത്ത് കണ്ടുവരാറുണ്ട്.

എന്തുെകാണ്ട് ഉണ്ടാകുന്നു?

മദ്യം േപാലെ മറ്റ് ലഹരി അടിമത്തമുള്ള വ്യക്തികൾക്കു സമാനമായ മാറ്റങ്ങൾ ഷോപ്പിങ് അടിമത്തം ഉള്ള വ്യക്തികളുെട തലച്ചോറിലും കണ്ടെത്തിയിട്ടുണ്ട്. ചില വ്യക്തികൾക്കു തലച്ചോറിന്റെ പ്രീഫ്രോണ്ടൽ േകാർട്ടക്സിൽ േഡാപമിൻ അളവ് കുറവായിരിക്കും. ഇത്തരക്കാർക്കു െപാതുവെ ശ്രദ്ധക്കുറവും താൽപര്യക്കുറവും ഉണ്ടാകാനിടയുണ്ട്. ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാതെ ഇവർ എടുത്തുചാടി ഷോപ്പിങ്ങിനു േപാകും. എഡിഎച്ച്ഡി ഉള്ള കുട്ടികളുെട തലച്ചോറിൽ േഡാപമിന്റെ അളവു കുറവായിരിക്കും. അതോടൊപ്പം തലച്ചോറിന്റെ ഇടതുവലത് അർധഗോളങ്ങൾ തമ്മിലുള്ള ഏകോപനവും കുറവാകും. ഇത്തരം വ്യക്തികൾ ഏതുതരം അടിമത്തത്തിലേക്കും വീഴാൻ സാധ്യതയുണ്ട്.

ചികിത്സാമാർഗങ്ങൾ

രണ്ട് തരം ചികിത്സാമാർഗങ്ങളുണ്ട്. ഒന്ന് മനഃശാസ്ത്രചികിത്സയും രണ്ട് മരുന്ന് ഉപയോഗിച്ചുള്ളതും. ഷോപ്പിങ്ങ് അടിമത്തത്തിലേക്കു േപാകുമ്പോൾ അതിനെ മറികടക്കാൻ ഉള്ള താൽപര്യം മനസ്സിൽ ഉണ്ടാക്കി എടുക്കുന്ന മനഃശാസ്ത്രചികിത്സകളാണ് ഉള്ളത്. മനസ്സിനു സന്തോഷം തരുന്ന മറ്റ് പ്രവൃത്തികളിലേക്കു മനസ്സിനെയും ചിന്തകളെയും മാറ്റിയെടുക്കാം. വികലമായ ചിന്തകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന േകാഗ്‌നിറ്റീവ് ബിഹേവിയറൽ തെറപ്പി, കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളെ കുറിച്ചുള്ള ചിന്തകൾ മാറ്റി, വർത്തമാനകാലത്തിലേക്കു പൂർണമായി കേന്ദ്രീകരിക്കാൻ സഹായിക്കുന്ന മൈൻഡ്ഫുൾനസ്സ് ബേസ്ഡ് േകാഗ്‌നിറ്റീവ് െതറപ്പി, റിലാക്സേഷൻ വ്യായാമങ്ങൾ എന്നിവയൊക്കെ മനഃശാസ്ത്രചികിത്സയുെട ഭാഗമാണ്. കഠിനമായ ഷോപ്പിങ് അടിമത്തം ഉള്ള വ്യക്തികളിൽ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ഉപകാരപ്രദമാണ്. ഷോപ്പിങ് അടിമത്തം ഉത്കണ്ഠ േപാലുള്ള പ്രശ്നങ്ങളിലേക്കു നയിക്കുമെങ്കിൽ മരുന്ന് ഉപയോഗിച്ച് ചികിത്സ വേണ്ടിവരും. സെറടോണിൻ, േഡാപമിൻ എന്നിവയുെട അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഉപയോഗപ്പെടും. രാത്രി ഒാൺലൈൻ ഷോപ്പിങ് അടിമത്തമുള്ളവർക്കു ഉറക്കം ക്രമീകരിക്കാനുള്ള മരുന്ന് ഉപയോഗിക്കാം.

നിങ്ങൾ അടിമയാണോ?

1. വിഷമമോ സങ്കടമോ േതാന്നുമ്പോൾ എല്ലാം േഷാപ്പിങ് െചയ്യാറുണ്ടോ? 2. നിരന്തരമായി, ആവശ്യത്തിലധികം പണം ഷോപ്പിങ്ങിനായി െചലവഴിച്ച്, ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകാറുണ്ടോ?

3. ഷോപ്പിങ്ങിേനാടുള്ള ഭ്രമം കാരണം സ്നേഹിക്കുന്ന വ്യക്തികളുമായി വഴക്കു കൂടാറുണ്ടോ?

4. ഷോപ്പിങ് െചയ്യുന്ന സമയത്തെല്ലാം വല്ലാത്തൊരു ആഹ്ലാദം, ആത്മവിശ്വാസം എന്നിവ അനുഭവപ്പെടാറുണ്ടോ? 5. ഷോപ്പിങ് െചയ്തു കഴിയുമ്പോൾ നിങ്ങൾ മഹത്തായ എന്തോ െചയ്തു എന്നൊരു േതാന്നൽ ഉണ്ടാകാറുണ്ടോ? 6. ഷോപ്പിങ് കഴിയുമ്പോൾ കഠിനമായ കുറ്റബോധമോ നിരാശയോ ഉണ്ടാകാറുണ്ടോ? 7. ഉപയോഗപ്രദമല്ലാത്ത വസ്തുക്കൾ നിരന്തരം വാങ്ങിക്കാറുണ്ടോ? 8. ഷോപ്പിങ്ങിനു വേണ്ടി എങ്ങനെ പണം കണ്ടെത്താം എന്ന് എപ്പോഴും ചിന്തിക്കാറുണ്ടോ? മേൽപറഞ്ഞവയിൽ ഏതെങ്കിലും ഒരെണ്ണം നിരന്തരം അനുഭവപ്പെട്ടാൽ മനഃശാസ്ത്രപരമായ ചികിത്സ േതടാം..