Wednesday 29 August 2018 10:39 AM IST : By സ്വന്തം ലേഖകൻ

തിരക്കിട്ട ജീവിതത്തിൽ ചെറിയ ഇടവേള നൽകാം നിശബ്ദതയ്ക്കായി

IB172543_172543152533193_EA418688_1

രാവിലെ വണ്ടിയുമായി റോഡിലിറങ്ങിയാൽ ചെവി യിൽ ഹോണടി മുഴക്കം. ട്രാഫിക് പൊലീസിന്റെ വിസിലടിയും വണ്ടിയുടെ ഇരമ്പലും കഴിഞ്ഞ് ഓ ഫിസിലെത്തിയാൽ ഫോൺ റിങ് പോലും അലോസരമാണ്. പ്രത്യേകിച്ച് ജോലിത്തിരക്കേറുമ്പോൾ... എന്തിലെങ്കിലും ശ്രദ്ധിച്ച് തുടങ്ങുമ്പോഴാകും നാലു വശത്തു നിന്നും ബഹളം. പിന്നെ, അശ്രദ്ധയായി, ദേഷ്യമായി... എല്ലാം കൂടി ഇട്ടെറിഞ്ഞ് വല്ല മല മുകളിലും പോയാൽ മതിയെന്നു തോന്നും, അല്ലേ. അവിടെയാണ് നിശബ്ദതയുടെ ഹീറോയിക് എൻട്രി. ആളും ബഹളവും ഉല്ലാസവുമൊക്കെ വേണ്ടതു തന്നെ. പക്ഷേ, ഇടയ്ക്ക് അൽപം ശാന്തത ആരും കൊതിക്കും. മനസ്സിന് സ്വസ്ഥമായി ഒന്നു ചിന്തിക്കാൻ, റിഫ്രഷ് ബട്ടൺ അമർത്തി തിരിച്ചു വരാൻ, വേണം എ ഷോട്ട് ബ്രേക്ക് ഫോർ സൈലൻസ്.

ഒരു ചായ കുടിച്ചാലോ 

കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ഭക്ഷണം കഴിക്കുന്നത് നല്ല ശീലം തന്നെ. എങ്കിലും ഇടയ്ക്ക് ഒറ്റയ്ക്കിരുന്നും ആഹാരം കഴിക്കാം. അല്ലെങ്കിൽ ഒരു ചായ കുടിക്കാം. ചർച്ചകളും വാഗ്വാദങ്ങളുമില്ലാതെ ഭക്ഷണത്തിന്റെ രുചിയും മണവുമറിഞ്ഞ് കഴിക്കാം. ഭക്ഷണം കൂടുതൽ ആസ്വാദ്യകരമാക്കാം എന്നു മാത്രമല്ല റിലാക്സേഷനും ഗ്യാരന്റി. 

സംസാരിക്കാനായി വിഷയങ്ങളുണ്ടാക്കിയെടുക്കുക എ ന്നത് മിക്കവരുടെയും സ്വഭാവമാണ്. വെറുതേ എന്തെങ്കിലും സംസാരിച്ചു നടക്കുക, ആ വിഷയം ഏതോ വഴിവക്കിൽ കളഞ്ഞ് അടുത്ത വിഷയത്തിലേക്ക് പോകുക... ഇങ്ങനെ നീളും സംഭാഷണം.  മാനസികമായി യാതൊരു നേട്ടവും നൽകാത്ത ഇത്തരം സാഹചര്യങ്ങളേക്കാൾ ഗുണമുണ്ടാകുക നിശബ്ദതയിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ്. അലസമായ ചർച്ചകൾക്ക് ചെവികൊടുക്കാതിരിക്കുന്നതാണ് നല്ലത്.

വേണം, പ്രിയാമാമിടം

തിരക്കുകളിൽ നിന്നു മാറി സമയം ചെലവഴിക്കാനായി ഒരു ഇടം കണ്ടുപിടിക്കണം. ലൈബ്രറിയാകാം, കിടപ്പുമുറിയാകാം, തൊടിയിലെ മരച്ചുവടാകാം... ആഴ്ചയിലൊരിക്കൽ ആ സ്ഥലത്ത് പോയിരിക്കാൻ ശ്രമിക്കുക. സ്വന്തം ഇഷ്ടങ്ങളെ താലോലിച്ച് അൽപസമയം ചെലവഴിക്കുക. സൈലൻസ് കൂടുതൽ ആസ്വദിക്കാൻ ഹിൽ സ്റ്റേഷനിലേക്കോ ഫോറസ്റ്റ് ഏരിയയിലേക്കോ യാത്രകൾ പോകാം. ഇങ്ങനെ ചെറിയ മാറ്റങ്ങൾ വ രുത്തിയാൽ നിശബ്ദതയുടെ സംഗീതം നമുക്ക് ആസ്വദിക്കാനാകും. അതുവഴി ടെൻഷൻ കുറയ്ക്കാനും കഴിയും. 

മനസ്സിന്റെ വളർച്ചയിൽ സെൽഫ് റിഫ്ലക്ഷന് ഏറെ പങ്കുണ്ട്. നമ്മളെന്താണ്, നമുക്ക് വേണ്ടതെന്താണ്, നമ്മളിലെ നല്ലതെന്ത്, മോശമെന്ത് എന്നിങ്ങനെ സ്വയം കണ്ടുപിടിക്കേണ്ട ചില കാര്യങ്ങളുണ്ട്. മറ്റുള്ളവർ തീരുമാനിക്കേണ്ട ഒന്നല്ല അത്. ശാന്തമായി ഇരുന്നു ചിന്തിക്കാതെ ഇതിനൊനും ഉത്തരം കിട്ടില്ല. സ്വസ്ഥമായിരിക്കാൻ 24 മണിക്കൂറിൽ നിന്ന് 10 മിനിറ്റ് മാറ്റി വ ച്ചു തുടങ്ങിക്കോളൂ. നന്നായി ആലോചിക്കാനും ചിന്തകൾക്ക് വ്യക്തത വരാനും ഈ സമയം മതി. ഒരു റിലാക്സേഷൻ ടൈമുണ്ടെന്ന ചിന്ത പോലും മനസ്സിന് ആശ്വാസം നൽകും.

മനുഷ്യനുണ്ടാക്കുന്ന ശബ്ദങ്ങൾ ഒഴിവാക്കി പ്രകൃതിയിലെ ശബ്ദങ്ങൾക്കായി കാതോർക്കാം. വെള്ളമൊഴുകുന്ന ശബ്ദം, ഇലകളുടെ അനക്കം, പക്ഷികളുടെ പാട്ട് എന്നിവയിലേക്കു മനസ്സിനെ പറത്തി വിടാം. 

മെഡിറ്റേഷൻ ശീലമാക്കുന്നതു വഴി നിശബ്ദതയെ കൂടുതൽ സ്നേഹിക്കാൻ കഴിയും. ശരിയും തെറ്റും വേർതിരിച്ചറിയാൻ സാധിക്കും. അതുവഴി മനസ്സിന് സമാധാനവും ഉന്മേഷവും നൽകും.                ∙