Thursday 01 April 2021 03:48 PM IST : By സ്വന്തം ലേഖകൻ

ക്യാമറയ്ക്കു മുന്നിൽ സ്റ്റീഫൻ ചുള്ളനാ... കിടിലൻ ഫൊട്ടോഷൂട്ട്: വൈറലായി മനോരമ ആരോഗ്യം കവർഷൂട്ട്

stephan-shoot

ഇരട്ട സർപ്രൈസുമായാണ് മനോരമ ആരോഗ്യം വാർഷിക പതിപ്പ് വായനക്കാർക്കു മുന്നിലേക്കെത്തുന്നത്. ഇരട്ടമുഖചിത്രങ്ങളും ഇഷ്ടംപോലെ വായന വിശേഷങ്ങളുമായാണ് പുതിയ ലക്കം എത്തുന്നത്. വിരലുകളിൽ സംഗീതത്തിന്റെ മഹാപ്രപഞ്ചം ഒളിപ്പിച്ച സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണ് പുതിയ ലക്കം മനോരമ ആരോഗ്യത്തിന്റെ മുഖമാകുന്നത്. കുസൃതി ചിരിയും സ്റ്റൈലിഷ് ലുക്കുമായി ക്യാമറയ്ക്കു മുമ്പിലെത്തുന്ന സ്റ്റീഫന്റെ ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

വായനക്കാർക്ക് ഇരട്ട സർപ്രൈസ് നൽകി ഇരട്ട കവർ പേജുമായാണ് മനോര ആരോഗ്യം എത്തുന്നത്. അമിത വണ്ണങ്ങളും രോഗങ്ങളും, 7 സൂപ്പർ ഡയറ്റ് പ്ലാനുകൾ, സ്ലിമ്മിങ് അനുഭവങ്ങൾ തുടങ്ങി മികച്ച ഫീച്ചറുകളുമായാണ് മനോരമ ആരോഗ്യം വിപണിയിലെത്തുന്നത്.