Monday 11 November 2019 02:45 PM IST : By സ്വന്തം ലേഖകൻ

വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്ന് പ്രമേഹം പരിശോധിച്ചറിയാം; നൂതന ഉപായങ്ങൾ ഇതൊക്കെ

sugar

ജീവിതശൈലീരോഗങ്ങളിൽ മുൻപനായ പ്രമേഹത്തിന്റെ ചികിത്സ പ്രധാനമായും നിരവധി പരിശോധനകളെ ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുന്നത്. പ്രമേഹം നിർണയിക്കപ്പെടുന്ന നാൾ മുതൽ ചികിത്സ തീരുമാനിക്കുന്നത് പ്രമേഹഅളവുകൾ നോക്കിയാണ്. തുടർചികിത്സാവേളയിൽ ഒൗഷധങ്ങളുടെ ഏറ്റക്കുറച്ചിൽ വിലയിരുത്തുന്നതിനും ഭക്ഷണ വ്യായാമ കാര്യങ്ങളിലെ തീരുമാനങ്ങൾ എടുക്കുന്നതും രക്തപരിശോധന നോക്കിയാണ്.

വീട്ടിൽ നോക്കാൻ ഗ്ലൂക്കോമീറ്റർ

പ്രമേഹരോഗ ചികിത്സയിൽ പരിശോധനാ ഉപകരണങ്ങൾക്കു വളരെ പ്രാധാന്യമുണ്ട്. അത്തരമൊരു ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. ലബോറട്ടറിയിൽ േപായി രക്തമെടുത്തുള്ള പരിശോധന ഗ്ലൂക്കോമീറ്റർ വന്നതോെട കുറച്ചുകൂടി ലളിതമായി. ഇതിന്റെ സഹായത്തോെട വ്യക്തികൾക്കു വീട്ടിലോ േജാലിസ്ഥലത്തോ ഇരുന്ന് പ്രമേഹം പരിശോധിച്ചറിയാം. പ്രമേഹരോഗം നിയന്ത്രണത്തിലല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെഅളവ് ഒാേരാ നിമിഷവും മാറിക്കൊണ്ടിരിക്കും. അതിനാൽ ഗ്ലൂക്കോമീറ്റർ കൈവശം ഉള്ളത് ചികിത്സയിൽ വളെരയധികം സഹായിക്കും.

ഗ്ലൂക്കോമീറ്റർ വാങ്ങുമ്പോൾ അതു ഗുണമേന്മയുള്ളതാണെന്ന് ഉറപ്പു വരുത്തണം. പരിശോധനാസ്ട്രിപ്പുകൾ വാങ്ങുമ്പോൾ അവ ഒറിജിനലാണെന്നും ഉറപ്പുവരുത്തുക. ഗുണനിലവാരമുള്ള ഗ്ലൂക്കോമീറ്റർ ഉപയോഗിക്കുന്നതു വഴി കൃത്യമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയുവാൻ സാധിക്കും. വിരൽത്തുമ്പിലെ രക്തത്തുള്ളികളിൽ നിന്നാണ് ഈ പരിശോധന െചയ്യുന്നത് എന്ന് അറിയാമല്ലോ. ഇന്നു വിപണിയിൽ ലഭ്യമാകുന്ന ഗ്ലൂക്കോമീറ്ററുകൾ വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്നവയാണ്.

മെമ്മറിയുള്ള മീറ്റർ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ കഴിഞ്ഞ ദിവസങ്ങളിലെ പൂർണവിവരം ശേഖരിക്കുവാനും അത് എപ്പോൾ വേണമെങ്കിലും ചികിത്സിക്കുന്ന ഡോക്ടർക്കോ അല്ലെങ്കിൽ പ്രമേഹചികിത്സാസംഘത്തിലെ അംഗങ്ങൾക്കോ മൊബൈൽ ആപ്ലിക്കേഷൻ വഴി അയച്ചുകൊടുക്കാനും സാധിക്കും. ഇതിലൂെട യഥാസമയം ചികിത്സ തീരുമാനിക്കാം. സാധാരണയായി വെറുംവയറ്റിൽ പരിശോധിക്കുന്നതു കൂടാതെ പ്രധാന ഭക്ഷണങ്ങൾക്കു ശേഷമോ മറ്റ് ഏത് അത്യാവശ്യഘട്ടങ്ങളിലും ഗ്ലൂക്കോമീറ്ററിൽ പരിശോധന സാധ്യമാണ്.

ഗ്ലൂക്കോമീറ്ററിൽ പരിശോധനയ്ക്കുള്ള സ്ട്രിപ്പ് കൃത്യമായ രീതിയിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്തു കടത്തിവയ്ക്കണം. വിരൽത്തുമ്പ് വൃത്തിയാണ് എന്ന് ഉറപ്പുവരുത്തിയതിനുശേഷം ഗ്ലൂക്കോമീറ്ററിലെ പരിശോധനയ്ക്കുള്ള സൂചി ഉപയോഗിച്ചു വളരെ കുറച്ചു രക്തം അതായത് ചെറിയ തുള്ളി രക്തം എടുക്കുക. ഒാേരാ വ്യക്തികളുടെയും ചർമത്തിനനുയോജ്യമായ രീതിയിൽ സൂചി ക്രമപ്പെടുത്താൻ കഴിയും. അതിനാൽ തീർച്ചയായും വേദന കുറയ്ക്കാൻ സാധിക്കും.

വിരൽത്തുമ്പിൽ നിന്ന് അനായാസം രക്തത്തുള്ളി ലഭിക്കാൻ െെകകൾ ഒന്നോ രണ്ടോ തവണ ശരീരത്തിന്റെ വശങ്ങളിലായി വീശുകയോ തോളിനു താഴെ മുതൽ പരിശോധിക്കാനുള്ള വിരൽത്തുമ്പ് വരെ മസാജ് ചെയ്യുകയോ ആകാം. വിര ൽത്തുമ്പ് അധികമായി അമർത്തി രക്തം വരുത്താൻ ശ്രമിക്കുന്നത് ഉചിതമല്ല. കൃത്യമായ രീതിയിൽ ലഭിച്ച രക്തത്തുള്ളി ഉടനെ തന്നെ ഗ്ലൂക്കോമീറ്ററിൽ വച്ച സ്ട്രിപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലത്തു വയ്ക്കുക. നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്ക്രീനിൽ പഞ്ചസാരയുടെ അളവു തെളിഞ്ഞുവരും. മീറ്റർ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും അപാകതയുണ്ടാകുന്നെങ്കിൽ സ്ക്രീനിൽ എറർ (Error) എന്നു തെളിയും. അതേസമയം ബാറ്ററി കുറവാണെങ്കിൽ അതിന്റെ സൂചനയും തരും. ഗ്ലൂക്കോമീറ്ററുകൾ ഇടയ്ക്ക് കാലിബറേറ്റ് ചെയ്യേണ്ടതുണ്ട്.

ഗ്ലൂക്കോമീറ്റർ, സ്ട്രിപ്പ് എന്നിവ വേണ്ട രീതിയിലുള്ള നിർദേശങ്ങൾ പാലിച്ചാണു പരിശോധിക്കുന്നെങ്കിൽ ഫലം ഏകദേശം 100% കൃത്യതയുള്ളതായിരിക്കും. അതിനാൽ ലാബിൽ േപായി ഒരു താരതമ്യ പരിശോധന ആവശ്യമില്ല. അഥവാ അങ്ങനെ പരിശോധിക്കുന്നെങ്കിൽ അത് ഒന്നോ രണ്ടോ മിനിറ്റുകളുടെ ഇടവേളയിൽ പരിശോധിക്കണം. ലാബ് പരിശോധന ഞരമ്പിൽ നിന്നെടുക്കുന്ന രക്തത്തിൽ നിന്നാണ്. ഗ്ലൂക്കോമീറ്ററിൽ അത് വിരൽത്തുമ്പിലെ ചെറുരക്തക്കുഴലുകളിലെ രക്തം ഉപയോഗിച്ചാണ്. ‍ഞരമ്പിൽ നിന്ന് എടുക്കുന്ന രക്തം ഗ്ലൂക്കോമീറ്ററിൽ പരിശോധിക്കുവാൻ പാടില്ല. മീറ്ററും സ്ട്രിപ്പും താപനില കൂടുതലുള്ള സ്ഥലങ്ങളിൽ വയ്ക്കരുത്.

മൂന്നു മാസത്തെ അളവ്

പ്രമേഹചികിത്സയിലെ മറ്റൊരു പ്രധാന പരിശോധനയാണ് HbA1c (ഹീമോഗ്ലോബിൻ എവൺ സി). മൂന്നുമാസക്കാലയളവിലെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവ് അറിയുവാനാണ് ഈ പരിശോധന. വർഷത്തിൽ മൂന്നോ നാലോ തവണ ചെയ്യുന്നതു നന്നായിരിക്കും. ചികിത്സാവേളയിൽ പ്രമേഹം നിയന്ത്രണവിധേയമാണ് എങ്കിൽ ഒരു വർഷം രണ്ടു പ്രാവശ്യം മാത്രം ചെയ്താൽ മതി. HbA1c റിസൽട്ട് ലഭിക്കുന്നത് 6,7,8,9,10 എന്നീ ശതമാനമായിട്ടാണ്. രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവായതു കൊണ്ടു വെറും വയറ്റിൽ പരിശോധന നടത്തേണ്ട കാര്യമില്ല. മറിച്ചു ദിവസത്തിൽ ഏതു സമയവും ചെയ്യാവുന്നതാണ്.

നൂതന ഉപാധിയായി സിജിഎംഎസ്

പ്രമേഹരോഗചികിത്സയിൽ ഒരു നൂതന സാങ്കേതിക ഉപാധിയാണ്– കണ്ടിന്വസ് ഗ്ലൂക്കോസ് മോനിറ്ററിങ് സിസ്റ്റം (Continous glucose monitoring – CGM). സിജിഎം ഗ്ലൂക്കോമീറ്ററിൽ നോക്കുന്ന പോലുള്ള രീതിയല്ല, മറിച്ച് രക്തത്തിലെ പഞ്ചസാര എപ്പോഴാണ് കൂടുകയും കുറയുകയും ചെയ്യുന്നത് അഥവാ കൂടുകയോ കുറയുകയോ ചെയ്താൽ അത് എത്ര നേരത്തേക്ക് എന്നത് അറിയാൻ സഹായകമാകും. അതായത് ഒരു പ്രമേഹരോഗിയുെട രക്തത്തിലെ പഞ്ചസാരയുെട ഏറ്റക്കുറച്ചിലുകൾ 24 മണിക്കൂറും തുടർച്ചയായി പരിശോധിച്ച്, െചറിയ വ്യത്യാസങ്ങൾ േപാലും മനസ്സിലാക്കാൻ സാധിക്കും. വളരെ നേർത്ത ഒരു സെൻസർ നീഡിൽ വയറിലോ തോളിനു തൊട്ടു താഴെ കയ്യിലോ മറ്റും ഘടിപ്പിക്കുന്നു. ത്വക്കിനു തൊട്ടുതാഴെ ആണ് വയ്ക്കുക. തികച്ചും വേദനരഹിതവുമാണ്. വളരെ കുറച്ചുസമയം മാത്രമാണ് ഇവ ഘടിപ്പിക്കുവാനായി വേണ്ടത്. സിജിഎമ്മിന്റെ സഹായത്തോടുകൂടി പരിശോധന നടത്തുമ്പോൾ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഇടയ്ക്ക് രക്തപരിശോധന നടത്തണം. ഇത്തരം പരിശോധനകൾ സാധാരണയായി ആറോ ഏഴോ ദിവസം മുതൽ രണ്ടാഴ്ചയോ ആറു മാസം വരെയോ ഉപയോഗിക്കാം. പരിശോധനയ്ക്കുശേഷം ഉപകരണം ശരീരത്തിൽ നിന്നു േവർപെടുത്തി, കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാൽ േരാഗിയുെട ഗ്ലൂക്കോസ് നിലയുെട ഗ്രാഫ് ലഭിക്കും. ഗ്രാഫ് കാണിക്കുന്ന മോനിട്ടറോടുകൂടിയ സിഎംഎസും ലഭ്യമാണ്.

സാധാരണ പ്രവൃത്തികൾക്കിടയിലാണ് ഇത്തരം പരിശോധന നടത്തേണ്ടത്. ആ ദിവസങ്ങളിലെ ഭക്ഷണക്രമീകരണവും വ്യായാമവും രേഖപ്പെടുത്തിവച്ചതിനുശേഷം കിട്ടിയ ഫലവുമായി താരതമ്യം ചെയ്യാം. പിന്നീട് ചികിത്സ അതിനനുസരിച്ച് മാറ്റാം. പ്രധാനമായും െെടപ്പ് 1 പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതു തിരിച്ചറിയാൻ കഴിയാത്തവർക്കും ജീവിത െെശലിയിൽ കൃത്യമായ മാറ്റം വരുത്തി ചികിത്സ മെച്ചപ്പെടുത്താം. പ്രമേഹത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഇത്തരം പരിശോധനകൾ നടത്തി പ്രമേഹസാധ്യത നീട്ടിവച്ച് ആരോഗ്യജീവിതം ഉറപ്പാക്കാം.

പ്രത്യേകം അറിയാൻ

1.വിരൽത്തുമ്പിൽ നിന്ന് എളുപ്പം രക്തം ലഭിക്കാൻ ൈകകൾ ഒന്നോ രണ്ടോ തവണ ശരീരത്തിന്റെ വശങ്ങളിലായി വീശുക

2.ഗ്ലൂക്കോമീറ്ററും സ്ട്രിപ്പും താപനില കൂടുതലുള്ള സ്ഥലത്തു സൂക്ഷിക്കരുത് എച്ച്ബിഎവൺസി പരിശോധന ഏതു സമയത്തും നടത്താം. വെറുംവയറ്റിൽ നടത്തേണ്ടതില്ല. വർഷത്തിൽ മൂന്നോ നാലോ തവണ െചയ്യാം

3.ഗ്ലൂക്കോമീറ്ററിൽ ഞരമ്പിൽ നിന്നെടുക്കുന്ന രക്തം െകാണ്ട് പരിശോധിക്കാൻ പാടില്ല. വിരൽത്തുമ്പിലെ രക്തം തന്നെ എടുക്കണം