Saturday 19 May 2018 04:44 PM IST : By സ്വന്തം ലേഖകൻ

ഏറ്റവും ആരോഗ്യകരമായ വ്യായാമമാണ് വേണ്ടതെങ്കിൽ നീന്തൽ പരിശീലിച്ചോളൂ..

swimming-article

ഏറ്റവും ആരോഗ്യകരമായ വ്യായാമമാണു വേണ്ടതെങ്കിൽ നീന്തൽ പരിശീലിച്ചോളൂ... അവധിക്കാലത്തു കുട്ടികളെ പരിശീലിപ്പിക്കാൻ ഏറ്റവും േയാജിച്ച വ്യായാമമായ നീന്തലിനെക്കുറിച്ചു കൂടുതൽ അറിയാം.

ഉറപ്പാക്കാം മെച്ചപ്പെട്ട ആരോഗ്യം  


ഓേരാ തവണ നീന്തുമ്പോഴും കാൽവിരലുകൾ മുതൽ തല വരെയുള്ള ഭാഗത്തിനു വ്യായാമമേകും. ശരീരത്തിലെ കൊഴുപ്പ് കുറയാൻ സഹായിക്കുന്നതിനാൽ അമിതവണ്ണമുള്ള കുട്ടികൾക്ക് ഏറ്റവും യോജിച്ച വ്യായാമമാണു നീന്തൽ.
 
∙ആന്തരികാവയവങ്ങൾക്കും നീന്തലിന്റെ പ്രയോജനം ല ഭിക്കും. നീന്തുമ്പോൾ ഓേരാ തവണ ശ്വാസം അകത്തേക്കെടുക്കുമ്പോഴും  സാധാരണ അളവിനേക്കാൾ കൂടുതൽ ഓക്സിജൻ ഉള്ളിലേക്കെത്തും. ഇത് ശ്വാസകോശത്തിന്റെ ക്ഷമത വർധിക്കാൻ സഹായിക്കും. ആസ്മ പോലെ ശ്വസനസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കു നീന്തൽ മികച്ച വ്യായാമമാണ്.

∙ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നീന്തൽ  സഹായിക്കും. നീന്തുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തചംക്രമണം കൂടുകയും  ഹൃദയാരോഗ്യം  വർധിക്കുകയും  ചെയ്യും.

∙ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നീന്തൽ ഗുണകരമാണ്. സ്ഥിരമായി നീന്തുന്ന കുട്ടികളുടെ ഏകാഗ്രത, ആത്മവിശ്വാസം എന്നിവ മെച്ചപ്പെടുമെന്നു വിദഗ്ധ പഠനങ്ങൾ പറയുന്നു.  

ശാസ്ത്രീയമാകണം പരിശീലനം


ആറു വയസ്സ് മുതൽ ഏതു പ്രായത്തിലും നീന്തൽ പഠിക്കാം. ശാസ്ത്രീയമായ രീതിയിൽ നീന്തലിൽ ൈവദഗ്ധ്യം നേടിയ പരിശീലകർ, നീന്തൽ താരങ്ങൾ എന്നിവരുടെ കീഴിൽ പരിശീലനം നേടുന്നതാണ് ഉത്തമം.

∙ നീന്തൽ പഠിക്കാൻ തുടങ്ങുന്ന കുട്ടികൾ സ്വിമ്മിങ് പൂളിന് അഭിമുഖമായി വെള്ളത്തിലേക്കിറങ്ങരുത്. കരയിലേക്ക് അഭിമുഖമായി വെള്ളത്തിലേക്കിറങ്ങാൻ ശ്രദ്ധിക്കണം. ഇതു കുട്ടികളുടെ പേടി കുറയ്ക്കാൻ  സഹായിക്കും. കുട്ടികളെ നിർബന്ധിച്ചു വെള്ളത്തിൽ ഇറക്കാൻ ശ്രമിക്കുകയോ ഉന്തിയിടുകയോ ചെയ്യരുത്. കുട്ടികൾ സ്വയം തയാറാവുന്ന സമയത്തു മാത്രം നീന്തൽ പരിശീലിപ്പിക്കുന്നതാണ് ഉത്തമം.

∙ തുടക്കക്കാരായ കുട്ടികൾ ആഴം കുറഞ്ഞ ഭാഗത്താണ് ആദ്യം നീന്തൽ പരിശീലിക്കേണ്ടത്. മതിയായ പരിശീലനത്തിലൂടെ ആത്മവിശ്വാസം നേടിയ ശേഷം മാത്രമേ ആഴമേറിയ ഭാഗത്തു നീന്താവൂ.

∙ ഭക്ഷണം കഴിഞ്ഞ ഉടനെ നീന്തുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിച്ച ഉടനെ നീന്തിയാൽ െകാളുത്തിപ്പിടിക്കാനും ഛർദിയുണ്ടാകാനും ഇടയുണ്ട്.

∙ നീന്തുമ്പോൾ സ്വിമ്മിങ് ക്യാപ് വയ്ക്കാൻ ശ്രദ്ധിക്കണം. െചവിയിൽ വെളളം കയറി അണുബാധയുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ ഇതു സഹായിക്കും. നീന്തൽ പരിശീലനം കഴിഞ്ഞാൽ കോട്ടൺ തുണി െകാണ്ടു ചെവി തുടച്ചു വൃത്തിയാക്കാൻ ശ്രദ്ധിക്കണം.