Monday 21 May 2018 12:28 PM IST : By സ്വന്തം ലേഖകൻ

തെർമോമീറ്റർ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

thermo-metre1

പുലർച്ചെയോ അർധരാത്രിയിേലാ ആകും കുട്ടികളിൽ പനിയുടെ ലക്ഷണം പ്രകടമാകുക. കുട്ടികളും പ്രായമായവരും ഉള്ള വീട്ടിൽ തെർമോമീറ്റർ സൂക്ഷിക്കുന്നതു നല്ലതാണ്. ഇതു പനിയുണ്ടെന്ന് ഉറപ്പാക്കാനും കൃത്യസമയത്തു മരുന്ന് നൽകി പനി നിയന്ത്രിക്കാനും സഹായിക്കും. തെർമോമീറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വായിച്ചോളൂ...

സെക്കൻഡുകൾക്കുള്ളിൽ അറിയാം താപനില

ഒരു വ്യക്തിയുടെ ശരീരത്തിന്റെ സാധാരണ താപനില ഫാരൻഹീറ്റിൽ ശരാശരി അളവ് 98.6 ആണ്. 96.8 – 100.4 വരെ അളവ് നോർമൽ ആയി കണക്കാക്കാം. ഇതിൽ കൂടുതൽ ആണ് അളവെങ്കിൽ ഡോക്ടറെ കാണിക്കണം. ഡിഗ്രി സെൽഷ്യസിലാണെങ്കിൽ 37 ഡിഗ്രി സെൽഷ്യസ് ആണു നോർമൽ. 36– 38 വരെ ആവറേജ് ആയി കണക്കാക്കാം.

∙താപനില എഴുതിക്കാണിക്കുന്ന ഡിജിറ്റൽ തെർമോ മീറ്ററാണു വീട്ടിൽ ഉപയോഗിക്കാൻ നല്ലത്. ഗ്ലാസ് കൊണ്ടുള്ള പരമ്പരാഗത രീതിയിലുള്ള തെർമോമീറ്ററും ലഭ്യമാണ്. കുട്ടികൾ, പ്രായമായവർ, അപസ്മാരമുള്ളവർ, വിറച്ചു പനിക്കുന്നവർ എന്നിവർക്ക് ഇത്തരം ഗ്ലാസ് കൊണ്ടുള്ള തെർമോമീറ്റർ ഉപയോഗിക്കുന്നത്  ഒഴിവാക്കുന്നതാണു നല്ലത്.

∙ പല തരത്തിലുള്ള  ഡിജിറ്റൽ തെർമോമീറ്ററുകൾ  ലഭ്യമാണ്. ഇവയോെടാപ്പം ലഭിക്കുന്ന മാനുവലിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. തെർമോമീറ്റർ ഓൺ ചെയ്ത ശേഷം ഫാരൻഹീറ്റോ സെൽഷ്യസോ തിരഞ്ഞെടുക്കണം.

∙ നാവിനടിയിൽ വച്ചും കക്ഷത്തിൽ വച്ചും  താപനില അളക്കാം. നാവിനടിയിൽ വച്ചാലാണ്  കൂടുതൽ കൃത്യതയുള്ള താപനില അറിയാനാവുക. കക്ഷത്തിൽ െതർമോമീറ്റർ വയ്ക്കുമ്പോൾ ഒരു ഡിഗ്രി  കുറഞ്ഞ അളവിലാണു കിട്ടുക. കക്ഷത്ത് വച്ച് എടുക്കുമ്പോൾ 97.6 ആണു താപനില കാണിക്കുന്നതെങ്കിൽ 98.6 യഥാർഥ താപനിലയായി കണക്കാക്കണം.

∙ അതേ പോലെ കക്ഷഭാഗത്തു കൂടുതൽ നേരം വച്ചാലേ താപനില അറിയാനാകൂ. കക്ഷഭാഗത്ത് അഞ്ച് മിനിറ്റോളം വച്ചാലേ യഥാർഥ താപനില കാണിക്കൂ. വായിലാണെങ്കിൽ മൂന്നു മിനിറ്റ് വച്ചാൽ യഥാർഥ താപനില അറിയാം.

∙ ഓേരാരുത്തരും പ്രത്യേകം തെർമോമീറ്റർ   ഉപയോഗിക്കുന്നതാണു നല്ലത്. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ കാര്യത്തിൽ. രണ്ടു പേർ  ഒരേ തെർമോമീറ്റർ ഉപയോഗിക്കുകയാണെങ്കിൽ തെർമോമീറ്റർ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം..

∙ ചായ, കാപ്പി തുടങ്ങിയ ചൂട് പാനീയങ്ങൾ, തണുപ്പുള്ള പാനീയങ്ങൾ ഇവ ഉപയോഗിച്ചു കഴിഞ്ഞ് അഞ്ച് മിനിറ്റ് എങ്കിലും കഴിഞ്ഞേ െതർമോമീറ്റർ ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ റീഡിങ് കൃത്യമാകില്ല.

∙ കക്ഷത്തിൽ തെർമോ മീറ്റർ വയ്ക്കും  മുൻപ് വിയർപ്പിന്റെ നനവ് നന്നായി ഒപ്പി മാറ്റിയ ശേഷം വേണം ഉപയോഗിക്കേണ്ടത്. എന്നാലേ കൃത്യമായ റീഡിങ് ലഭിക്കൂ.

∙ വായിൽ തെർമോമീറ്റർ ഉപയോഗിക്കുമ്പോൾ നാവിനടിയിൽ കട്ടിയുള്ള ഭാഗത്തിനടിയിലാണു വയ്ക്കേണ്ടത്. പല്ല് െകാണ്ട് കടിക്കാതെ സൂക്ഷിക്കണം. ചുണ്ട് കൊണ്ടാണു തെർമോമീറ്റർ കൂട്ടിപ്പിടിക്കേണ്ടത്.

∙ െതർമോമീറ്റർ ഉപയോഗിക്കും മുൻപ് കൈ വൃത്തിയായി കഴുകുക. തെർമോ മീറ്ററിന്റെ അറ്റവും കഴുകി വൃത്തിയാക്കണം. ഉപയോഗശേഷവും തെർമോ മീറ്ററിന്റെ അറ്റം കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

വിവരങ്ങൾക്കു കടപ്പാട്: േഡാ. സുനിൽ മൂത്തേടത്ത്, പ്രഫസർ, അമൃത കോളജ് ഓഫ് നഴ്സിങ്, അമൃത ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എറണാകുളം