Tuesday 06 February 2018 05:21 PM IST : By സ്വന്തം ലേഖകൻ

പരിസരശുചീകരണം മുതൽ െകാതുക് ബാറ്റ് വരെ; വീടിനുള്ളിലും പുറത്തും െചയ്യാവുന്ന െകാതുകു നിവാരണ മാർഗങ്ങൾ അറിയാം

mosquito

ഇന്ന് നാം ഏറ്റവും േപടിക്കുന്ന ഒരു ജീവിയുണ്ട്. വലുപ്പം തീരെ ചെറുതാണെങ്കിലും ഒ രു മനുഷ്യനെ കടിച്ചു െകാല്ലാൻ വരെ ശക്തിയുണ്ടതിന്. പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല, െകാതുകിനെ കുറിച്ച് തന്നെ. ഇത്രയും വലുപ്പം കുറഞ്ഞ ജീവി വരുത്തിവയ്ക്കുന്ന മാരകരോഗങ്ങളായ ചിക്കുൻ ഗുനിയ, െഡങ്കിപ്പനി എന്നിവ കാരണം നമ്മുെട നാട്ടിൽ ദിവസവും പത്തിലേറെ മരണങ്ങളുണ്ടാകുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മരണം നടക്കുന്നത് െകാതുകുജന്യ േരാഗങ്ങൾ മൂലമാണ്. പനി വന്നു ചികിത്സിക്കുന്നതിനെക്കാൾ നല്ലതാണ് പനി വരാെത നോക്കുന്നത്. െകാതുകുകൾ പരത്തുന്ന പനിരോഗങ്ങൾ െകാതുകുകളെ നശിപ്പിച്ചാൽ മാത്രമെ വരുതിയിലാക്കാൻ കഴിയൂ.

സാധാരണ െകാതുകുകൾ ഒരാളെ കടിച്ചു, രക്തം കുടിച്ച് വയർ നിറഞ്ഞു കഴിഞ്ഞാൽ മറ്റാരെയും കടിക്കില്ല. എന്നാൽ െഡങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ േരാഗങ്ങൾക്കു കാരണക്കാരായ ഈഡിസ് ഈജിപ്തി എന്ന െകാതുകുകൾ ഒരേ സമയം 25 പേരെ വരെ കടിക്കുമെന്നാണ് പറയുന്നത്. ഇവ ഒരാളിൽ നിന്നു മാത്രം ആവശ്യത്തിനു രക്തം കടിച്ചെടുക്കില്ല. എല്ലാവരിൽ നിന്നും കുറച്ച് കുറച്ച് രക്തം എടുത്ത് വയർ നിറയ്ക്കും. ഈഡിസ് െകാതുകിൻെറ ഈ വിശേഷ സ്വഭാവം കാരണമാണ് ഒരു കുടുംബത്തിലെ ഒരാൾക്കു േരാഗം പിടിപെട്ടാൽ ആ കുടുംബത്തിലെ എല്ലാവർക്കും േരാഗം വരുന്നത്.

െകാതുകുകൾക്കു തന്നെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ഈഡിസ് െകാതുകിൻെറ വലുപ്പം ഒന്നര മില്ലിമീറ്റർ വരെ കുറഞ്ഞതായി വിദഗ്ധർ പറയുന്നു. എന്നാൽ ദിവസവും ഏഴു പേരെ വരെ കടിക്കുവിധം കരുത്തും വേഗവും നേടിയത്രെ.പകൽ മാത്രം കടിക്കുന്ന െകാതുകുകളാണ് ഇവ. ശുദ്ധജലത്തിൽ മാത്രം മുട്ടയിട്ടിരുന്ന ഇവ ഇന്ന് മലിനജലത്തിലും മുട്ടയിടുന്നുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. ക്യൂലക്സ് െകാതുകുകൾ അഴുക്കുചാലിലും മൺസൂണിയ െകാതുക് പായൽ നിറഞ്ഞ വെള്ളത്തിലും അനോഫിലസ് െകാതുക് െകട്ടികിടക്കുന്ന വെള്ളത്തിലുമാണ് മുട്ടയിടുക.

പരിസരശുചിത്വം

െകാതുകുകളെ അകറ്റാനുള്ള ഏറ്റവും ഫലപ്രദ മാർഗമാണ് നമ്മുെട വീ ടും പരിസരവും വൃത്തിയായും കഴിവതും ഈർപ്പരഹിതമായും വച്ച് െകാതുകുകൾക്ക് മുട്ടയിടാനുള്ള ഉറവിടം ഉണ്ടാക്കാതിരിക്കുകയെന്നത്. കാരണം േരാഗവാഹകരായ െകാതുകുക ൾ 100 മീറ്റർ കൂടുതൽ ദൂരത്തിൽ പറക്കുകയില്ല. അയൽപക്കത്ത് ഒഴിഞ്ഞ വീടോ പറമ്പോ ഉണ്ടെങ്കിൽ അവിടേക്കു മാലിന്യം വലിച്ചെറിയാതിരിക്കുകയും വേണം. ഒരു പ്ലാസ്റ്റിക് കടലാസ് അൽപ്പം ചുരുങ്ങി കിടന്നാൽ അതിൽ വെള്ളം നിറയാം. ഈ വെള്ളത്തിലും െകാതുകുകൾ മുട്ടയിടാം. വീടിനു പുറത്തുള്ള ടയർ, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചിരട്ട, ഉരലുകൾ, ആട്ടുകല്ല്, പൂച്ചെട്ടികൾ, ഉപയോഗിക്കുന്നവയും അല്ലാത്തതുമായ ടാങ്കുകൾ, സൺഷേഡ്, ഒാർക്കിഡ് െചടികൾ, േകാഴിക്കൂടിനും പട്ടിക്കൂടിനും അകത്തുള്ള പാത്രങ്ങൾ, റബർ േതാട്ടങ്ങളിലെ ചിരട്ടകൾ എന്നിവയിലെല്ലാം വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉണ്ട്.

പല വീടുകളിലും കാർ പാർക്ക് െചയ്യാനും പിന്നാമ്പുറങ്ങളിലും ടാർപോളിൻ ഷീറ്റ് െകാണ്ട് മേൽക്കൂര െകട്ടാറുണ്ട്. ഒരു മഴ െപയ്താൽ ഈ ഷീറ്റുകളിൽ വെള്ളം തങ്ങി നിൽക്കും. ഈ വെള്ളത്തിലും െകാതുകു മുട്ട ഇടാം. ഇ‌തൊഴിവാക്കാൻ മഴ കഴിഞ്ഞാൽ ഉ ടൻതന്നെ ടാർപോളിൻ കമിഴ്ത്തി, അ തിലെ വെള്ളം കളയണം.

നമ്മുെട വീടിനുള്ളിൽ തന്നെ െകാതുകു വളരാനുള്ള ധാരാളം സാഹചര്യങ്ങളുണ്ട്. മേശയിൽ തുറന്നിരിക്കുന്ന അടപ്പിലോ അടുക്കളയിെല ൈടലിലോ തങ്ങി നിൽക്കുന്ന വെള്ളത്തിൽ വരെ െകാതുകു വളരും. എ ന്നും രാവിലെ വീടിനകം പരിശോധിക്കണം. വീട് വൃത്തിയാക്കാനുള്ള ചുമതല കുടുംബാംഗങ്ങൾക്കു വീതിച്ചു നൽകാം.

വീടിൻെറ പരിസരങ്ങളിൽ കുറ്റിച്ചെടികൾ വളരാൻ അനുവദിക്കരുത്. കാരണം കുറ്റിച്ചെടികളിൽ െകാതുകു നന്നായി വളരും. മരങ്ങളിലെയും െചടികളിലെയും ഇലയിൽ തങ്ങി നിൽക്കുന്ന ഒരു തുള്ളി വെള്ളത്തിൽപോലും െകാതുകുകൾ വളരുമെന്നാണ് പറയപ്പെടുന്നത്. മരത്തിൻെറ െപാത്തുകളും െകാതുകുകളുെട വാസസ്ഥലമാണ്. വലിയ മരങ്ങളിൽ തങ്ങി നിൽക്കുന്ന വെള്ളം കുറച്ചെങ്കിലും കുലുക്കി കളയാം. വീടിനു പരിസരത്തെ െചടികളിൽ വെള്ളം ഒഴിക്കുമ്പോൾ ഇലകളിൽ തളിക്കാതെ ചുവട്ടിൽ മാത്രം ഒഴിക്കാൻ ശ്രദ്ധിക്കുക.

mosquito2

കുളങ്ങളിൽ മീൻ

വീടുകളുെട മുറ്റത്തുള്ള െചറിയ കുളങ്ങളിൽ കൃത്യമായി വെള്ളം മാറ്റാതെ കിടന്നാൽ അതു െകാതുകുകൾ താവളമാക്കും. ഒരാഴ്ച കൂടുമ്പോ ൾ വെള്ളം മാറ്റണം. കൂടാെത കുളത്തിൽ ഗപ്പി, ഗാംപൂസിയ തുടങ്ങിയ മീനുകളെയും വളർത്താം. െകാതു കുകളുെട ലാർവയാണ് ഇവയുെട ഭക്ഷണം.

െകാതുവലയും മെഷും

െകാതുകുകടിയേൽക്കാതിരിക്കാൻ കട്ടിലിനു ചുറ്റും െകാതുകുവല ഇടുന്നത് പ്രയോജനം െചയ്യും. എന്നാൽ പകൽ കിടന്നുറങ്ങുമ്പോഴും െകാതുകുവലയ്ക്കുള്ളിൽ തന്നെ കിടക്കണം. കാരണം ഈഡിസ് െകാതുകുകൾ പകൽ സമയത്ത് കടിക്കുന്നവയാണ്. ചൂടുകാലത്ത് െകാതുകുവല യ്ക്കുള്ളിൽ കിടക്കുന്നത് പ്രയാസമെങ്കിൽ ജനലുകളിൽ മെഷ് ഇടാം. കുളിമുറിയുെട വെൻറിലേഷനിലും മെഷ് സ്ഥാപിക്കാം. വീടിൻെറ മുൻവശത്തും പിൻഭാഗത്തുമുള്ള വാതിലിനു മുന്നിലും െകാതുകുവല െകാണ്ടുള്ള വാതിൽ ഘടിപ്പിക്കാം.

കിണറുകളും തുറന്നിടാതിരിക്കുക. കിണറിനു മുകളിൽ വല ഇടുന്നത് െകാതുകുകളെ ഒരുപരിധിവരെ തടയും. കിണറിൽ നിന്ന് ഇടയ്ക്കിടെ വെള്ളം േകാരുന്നത് െകാതുകു വളരാതിരിക്കാൻ സഹായിക്കും. നിശ്ചലമായി കിടക്കുന്ന വെള്ളത്തിലാണ് െകാതുകു വളരുക. വൈദ്യുതി ഉപയോഗിച്ച് ചാർജ് െചയ്തു ഉപയോഗിക്കുന്ന ബാറ്റുകളും െകാതുകുകളെ നശിപ്പിക്കും.

പുകയ്ക്കാം

േതങ്ങയുെട തൊണ്ടും ചിരട്ടയും ഉപയോഗിച്ച് സന്ധ്യാനേരങ്ങളിൽ വീടിനകത്തും പുറത്തും പുകയ്ക്കുന്ന പതിവ് നമ്മുെട നാട്ടിലുണ്ട്. കുന്തിരിക്കം, ഉണങ്ങിയ വേപ്പില, തുളസിയില എന്നിവ ഇട്ട് പുകയ്ക്കാം. വീടിൻെറ പരിസരങ്ങളിലും മരങ്ങളിലും മ റ്റും യന്ത്രം ഉപയോഗിച്ച് പുകയ്‌ക്കാം (ഫോഗിങ്).

െകാതുകുകൾ വന്നു വീഴാനായി ലായനികൾ തയാറാക്കി വീടിനുള്ളിൽ വയ്ക്കാം. ഉദാഹരണത്തിന് ഒ രു വലിയ പ്ലാസ്റ്റിക് കുപ്പി രണ്ടായി മുറിക്കുക. 200 എം.എൽ. ചൂടുവെള്ളത്തിൽ 60 എം.എൽ. ബ്രൗൺ ഷുഗർ (തവിട്ടു നിറമുള്ള പഞ്ചസാര) കലക്കുക. തണുത്തശേഷം ഈ ലായനി മുറിച്ച കുപ്പിയുെട താഴ്ഭാഗത്തു ഒഴിക്കുക. ഇതിലേക്ക് ഒരു എം.എൽ. യീസ്റ്റ് കൂടി ഇടുക. കുപ്പിയുെട മേൽഭാഗം തലകീഴായി താഴ്ഭാഗത്തിലേക്ക് വയ്ക്കുക. കറുത്ത തുണിയോ സെലോടേപ്പോ െകാണ്ട് കുപ്പി വരിയുക. ഈ ലായനിയിൽ നിന്നു പുറത്തുവരുന്ന കാർബൺമോണോക്സൈഡ് വാതകം െകാതുകുകളെ ആകർഷിക്കും. െകാതുകുകൾ ചത്തു കിടക്കുന്ന ഈ ലായനി ഇടയ്ക്കിടെ മാറ്റണം.

ശരീരത്തിൽ പുരട്ടാം

∙വേപ്പെണ്ണയും വെളിച്ചെണ്ണയും തുല്യ അനുപാതത്തിൽ എടുത്ത് േയാജിപ്പിക്കുക. പുറത്തിറങ്ങുമ്പോൾ വ സ്ത്രത്തിനു പുറത്തു കാണുന്ന ശരീരഭാഗങ്ങളിൽ ഇവ പുരട്ടുക.

∙ യൂക്കാലിപ്റ്റസും പുൽതൈലവും രണ്ടും ഒരേ അളവ് എടുത്ത് േയാജിപ്പിച്ച് ശരീരത്തിൽ േതയ്ക്കുക.

∙ കുറച്ചു വെളുത്തുള്ളി വെള്ളത്തി ൽ ചതച്ചിട്ട്, ആ വെള്ളം മുറിയിൽ ത ളിക്കുകയോ സ്പ്രേ െചയ്യുകയോ ആ വാം. േദഹത്ത് വെളുത്തുള്ളി നീര് പുരട്ടുന്നതും െകാതുകു കടി ഏൽക്കാതിരിക്കാൻ സഹായിക്കും.

∙ െകാതുകിനെ അകറ്റാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗമാണ് കർപ്പൂരം. ജനലുകളും വാതിലുകളും അടച്ചശേഷം മുറിയിൽ കർപ്പൂരം കത്തിച്ചുവയ്ക്കുക.

െകാതുകിനെതിരെ ബയോഗ്യാസും ചാണകവും

വീട്ടിൽ ബയോഗ്യാസ് പ്ലാൻറ് ഉണ്ടോ? ചാണകമോ? ഉണ്ടെങ്കിൽ െകാതുകുവംശത്തെ മുളയിലെ നുള്ളാൻ ഒരു വഴി. ഗവ. പ്രസ് സൂപ്രണ്ടായി വിരമിച്ച ചിറയിൻകീഴ് സ്വദേശി എം.എം. മോഹനൻ പരീക്ഷിച്ച് വിജയിച്ച മാർഗമാണിത്. വീട്ടിനുള്ളിലെ കൊതുകുശല്യം അകറ്റാൻ പലവിധ മാർഗങ്ങൾ പരീക്ഷിച്ചു പരാജയപ്പെട്ട മോഹനൻ ആകസ്മികമായാണ് ബയോഗ്യാസ് പ്ലാൻറിലൂെട െകാതുകുനാശത്തിനുള്ള വഴി കണ്ടെത്തിയത്. ബയോഗ്യാസിൽ നിന്നു പുറത്തുവരുന്ന സ്ലറിയിൽ െകാതുകു മുട്ടയിടുന്നത് കണ്ട മോഹനൻ, ആ മുട്ട കൂത്താടിയായി വളരുന്നതുവരെ കാത്തിരുന്നു.

ആറാം ദിവസം സ്ലറി വെള്ളം ഒഴിച്ച് നേർപ്പിച്ചശേഷം െചടികൾക്ക് വളമായി ഒഴിച്ചു. (ബയോഗ്യാസിൽ നിന്നുള്ള സ്ലറി ൈജവവളമാണ്.) വെള്ളത്തിനു പുറത്തുവന്നതോെട കൂത്താടികൾ ചത്തു. മോഹനനൻ സ്ലറി ശേഖരിച്ച് െചറിയ പാത്രങ്ങളിലാക്കി പലയിടങ്ങളിൽ വച്ചു. അവിെടയെല്ലാം െകാതുകു മുട്ടയിട്ടു. ആറാം ദിവസമാകുമ്പോൾ അവയെ നശിപ്പിക്കും. ഇന്ന് മഴക്കാലത്തും വീട്ടിലോ പരിസരത്തോ െകാതുകുശല്യമേയില്ലെന്നു മോഹനൻ പറയുന്നു. ബയോഗ്യാസ് പ്ലാൻറ് ഇല്ലാത്തവർക്ക് ചാണകം നേർപ്പിച്ച് ഇതേ രീതിയിൽ ഉപയോഗിക്കാമെന്നു മോഹനൻ പറയുന്നു.

ആയുർവേദ മാർഗങ്ങൾ

വേപ്പിലകഷായവും വേപ്പെണ്ണയും 5:1 അനുപാതത്തിൽ െകട്ടിക്കിടക്കുന്ന വെള്ളത്തി ൽ ഒഴിക്കുക.

∙ പുകയില കഷായവും സോ പ്പ് ലായനിയും വേപ്പെണ്ണയും 5:3:1 അനുപാതത്തിൽ െകട്ടിക്കിടക്കുന്ന വെള്ളത്തിൽ ഒഴിക്കുക.

∙ െകാതുകുകളെ തുരത്തുന്നതിന് കടുക്, മഞ്ഞൾ, കുന്തിരിക്കം, വേപ്പിൻപട്ട, െവളുത്തുള്ളിത്തൊലി എന്നിവ വേപ്പെണ്ണയിൽ കുഴച്ചു പുകയ്ക്കാനായി ഉപയോഗിക്കാം.

∙അപരാജിതധൂപചൂർണവും കുന്തിരിക്കവും പുകയ്‌ക്കാനായി ഉപയോഗിക്കാം.

∙ കർപ്പൂരം െപാടിച്ചത്, വേപ്പെണ്ണ എന്നിവ െവള്ളത്തിൽ േചർത്തു പാത്രത്തിലാക്കി വച്ചാൽ െകാതുക് അടുക്കില്ല.

വിവരങ്ങൾക്ക് കടപ്പാട്: േഡാ. േതാമസ് മാത്യു, പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ േകാളജ്, തിരുവനന്തപുരം