Friday 25 January 2019 04:22 PM IST : By സ്വന്തം ലേഖകൻ

കേട്ടറിഞ്ഞ പരീക്ഷണങ്ങൾ കിടപ്പറയിൽ വേണ്ട, സുരക്ഷയും പ്രധാനം; സെക്സിരൊരുങ്ങും മുമ്പ് എട്ട് കാര്യങ്ങൾ

sex-stry

അമിത സമ്മർദ്ദത്തിന്റേയും ഉത്കണ്ഠയുടേയും ടെൻഷന്റേയുമൊക്കെ നടുവിലായിരിക്കും പലരുടേയും ആദ്യ സെക്സ്. മറ്റു ചിലരാകട്ടെ പോൺ സിനിമകളും മറ്റുള്ളവരിൽ നിന്നും പുകമറ പോലെ ലഭിച്ച അറിവുകളുമൊക്കെ കൊണ്ടായിരിക്കും പങ്കാളിയുടെ അടുക്കലേക്ക് എത്തുന്നത് പോലും. ശാസ്ത്രീയമായ അറിവുകളോ മുന്നറിയിപ്പുകളോ ഒന്നും മനസിലാക്കാതെ നടക്കുന്ന ഇത്തരം ലൈംഗിക ബന്ധങ്ങൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്.

പങ്കാളിയുടെ താത്പര്യങ്ങൾ നേരാംവിധം മനസിലാക്കുന്നതിലും കൃത്യമായ മുൻകരുതലുകൾ എടുക്കുന്നതിലുമൊക്കെയാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം കുടികൊള്ളുന്നതെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യമായി ലൈംഗിക ബന്ധത്തിനൊരുവര്‍ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ടെന്നും സെക്സോളജിസ്റ്റുകൾ ഓർമ്മിപ്പിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിനു മുമ്പ് ഓർത്തു വയ്ക്കാം ഇക്കാര്യങ്ങൾ...

രക്തസ്രാവവും വേദനയും സെക്സിന് ഫുൾസ്റ്റോപ്പിടും

സ്ത്രീകളിലെ രക്തസ്രാവവും യോനിയിലെ വേദനയുമെല്ലാം ആദ്യ സെക്സിൽ പലപ്പോഴും വില്ലനായി മാറാറുണ്ട്. കന്യാചർമ്മങ്ങളിലെ കോശങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ചാണ് സ്ത്രീകളിൽ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയേറുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ലൈംഗിക ബന്ധം അടുത്ത തവണത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഉചിതം. വേദനയും രക്തസ്രാവവും വീണ്ടും തുടർച്ചയായി ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

sex-2

ബാഹ്യകേളികൾ പ്രധാനം

മേൽസൂചിപ്പിച്ചതു പോലെ പോൺ സിനിമകൾ കണ്ട അറിവുകൾ ഒന്നു കൊണ്ടു മാത്രം ലൈംഗിക ബന്ധത്തിനിറങ്ങി പുറപ്പെടുന്നവരുണ്ട്. അത്തരക്കാരുടെ ലൈംഗിക ബന്ധങ്ങൾ അമ്പേ പരാജയപ്പെടാറാണ് പതിവെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. സുഗമമായ സെക്സിന് ബാഹ്യകേളികൾ പ്രധാനമാണ്. ഇവയൊന്നുമില്ലാതെ രതിമൂർച്ഛയെത്തും മുന്നേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പങ്കാളിയെ തൃപ്തിപ്പെടുത്തണമെന്നില്ല.

കിടപ്പറയിൽ വൃത്തി പ്രധാനം

ആണും പെണ്ണും ഒരു പോലെ ആഗ്രഹിക്കുന്നതാണ് പങ്കാളികളുടെ വൃത്തി. സെക്സിന് മുമ്പ് കിടപ്പറയിൽ വൃത്തിയോടെയും ശുചിത്വത്തോടെയും വേണം എത്താൻ. അല്ലാത്ത പക്ഷം യോനിയിൽ ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും അത് സെക്സിനെ ബാധിക്കുകയും ചെയ്യും. ഒന്നു കൂടി ഓർക്കണം സെക്സിനു മുമ്പെന്ന പോലെ ശേഷവും വൃത്തി പ്രധാനം തന്നെയാണ്.

sex-4

മനസിൽ കുടിയിരിക്കുന്നു സംതൃപ്തി

ആദ്യ സമയത്തോ നാളുകളിലോ ചില പുരുഷൻമാർക്ക് ലിംഗോദ്ധാരണം സംഭവിക്കാതെ പോകുന്നുണ്ട്. അതിന്റെ പേരിൽ പേടിയോ ടെൻഷനോ വേണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. സമ്മർദ്ധം അമിതമാകുമ്പോഴാണ് സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. സാവകാശവും സമയവും സെക്സിൽ പ്രധാനമാണ്. അതു മറികടന്ന് സെക്സ് വേഗത്തിലാക്കാൻ ശ്രമിക്കുന്നതും അപകടത്തിലേക്ക് നയിക്കും. പരസ്പര ധാരണയിലും നമ്മുടെ മനസിലുമാണ് സെക്സിന്റെ സംതൃപ്തി കുടിയിരിക്കുന്നതെന്ന് സാരം.

പരീക്ഷണങ്ങൾ വേണ്ടേ വേണ്ട

കേട്ടതും കണ്ടതുമായുള്ള അറിവുകൾ മുൻനിർത്തി ആദ്യ ലൈംഗിക വേഴ്ചയിൽ പരീക്ഷണങ്ങൾക്കൊരുങ്ങരുത്. പങ്കാളിയുടെ ഇഷ്ടവും താത്പര്യവും പരിഗണിച്ച് അവരുടെ അസൗകര്യങ്ങൾ കേട്ട് മാത്രം വേണം സെക്സിനൊരുങ്ങാൻ. സെക്സിനായി തിരഞ്ഞെടുക്കുന്ന സ്ഥലവും പ്രധാനമാണ്. ആനന്ദദായകമായ സെക്സിന് സുരക്ഷിതവും സ്വസ്ഥവുമായ സ്ഥലവും പരിഗണിക്കേണ്ടതുണ്ട്.

sex1

തുറന്ന് സംവദിക്കണം പങ്കാളിയോട്

നാണവും ശങ്കയുമെല്ലാം പടിക്കു പുറത്തുവച്ചു വേണം പങ്കാളിയോട് ഇടപെഴകാൻ. സെക്സിലെ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നു പറയാൻ മടിക്കരുതെന്ന് സാരം. തുറന്നു പറയാൻ മടിച്ചും, വേദന സഹിച്ചും, ഇഷ്ടമില്ലാതെയും സെക്സിൽ, ഏർപ്പെടുന്നത് ഭാവിയിൽ വലിയ ദോഷങ്ങൾക്ക് വഴിവയ്ക്കുകയേ ഉള്ളൂ.

സുരക്ഷ വേണ്ടപ്പോൾ

വൃത്തിപോലെ തന്നെ പ്രധാനമാണ് സെക്സിൽ സുരക്ഷയും. കോണ്ടം പോലുള്ള സുരക്ഷാ മുൻകരുതലുകള്‍ ഇല്ലാതെ സെക്സിൽ ഏർപ്പെടുന്നത് ചില സമയങ്ങളിൽ ഇൻഫെക്ഷനുകളിലേക്ക് നയിക്കാറുണ്ട്. ഗർഭധാരണം ഒഴിവാക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചാലും കോണ്ടം നിർബന്ധമാണ്.

sex-3

പോൺസിനിമകളെ പകർത്തേണ്ട

പോൺസിനിമകളിൽ കാണും വിധമുള്ള പൊസിഷനുകളും രീതികളുമൊക്കെയാണ് സെക്സിനെ സംതൃപ്തിയിലെത്തിക്കുന്നതെന്നാണ് പലരുടേയും ധാരണ. സിനിമകളിലേതിനു സമാനമായി ഹാർഡ്കോർ സെക്സ് പരീക്ഷിക്കുന്നതും പരാജയത്തിലേക്ക് നയിക്കും. സെക്സിൽ ഗിമ്മിക്കുകളില്ല, യാഥാർത്ഥ്യങ്ങളേയുള്ളൂ.