Friday 04 January 2019 04:47 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ മുഖച്ഛായയുള്ള ഭാര്യയെ തൊട്ടശുദ്ധമാക്കാത്ത ഭർത്താവ്; ലൈംഗികബന്ധത്തിലെ തടസവും, പരിഹാരവും

aarogyams വര: ജയൻ

എന്റെ സ്നേഹിതയ്ക്കു വേണ്ടിയാണെഴുതുന്നത്. അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വർഷമായി. സുന്ദരനായ, സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള, നല്ല ഉദ്യോഗസ്ഥനായ ഒരാളാണ് അവളുടെ ഭർത്താവ്. ഞങ്ങൾ സുഹൃത്തുക്കളെല്ലാം അവളുടെ ഈ വിവാഹം ഒരു ഭാഗ്യമാണെന്നു കരുതുകയും ചെയ്തു. പക്ഷേ, ഈ അടുത്ത് അവൾ പറഞ്ഞതുകേട്ട് ഞങ്ങളാകെ ഞെട്ടിപ്പോയി. വിവാഹം കഴിഞ്ഞ് രണ്ടു വർഷമായിട്ടും ഒരേ കട്ടിലിൽ ഉറങ്ങിയിട്ടും അവർ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലത്രെ. അവളെ അയാൾക്ക് ഒരുപാടിഷ്ടമാണ്. പക്ഷേ, ഒരു തുളസിപ്പൂവിന്റെ നൈർമല്യമാണ് അവൾക്കെന്നും അതു താൻ കളങ്കപ്പെടുത്തില്ലെന്നുമാണ് അയാളുടെ നിലപാട്. മാത്രമല്ല, അവൾക്ക് മരിച്ചുപോയ തന്റെ അമ്മയുടെ മുഖഛായയാണത്രെ. കിടപ്പറയിൽ ഇങ്ങനെയാണെങ്കിലും ഒരുമിച്ചുള്ള ജീവിതത്തിൽ അയാൾ അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവാണ്. അവൾ ഒരിഷ്ടം പറഞ്ഞാൽ എത്ര പ്രയാസപ്പെട്ടും അതു സാധിച്ചുകൊടുക്കും. അയാൾക്ക് എപ്പോഴെങ്കിലും മനംമാറ്റമുണ്ടാകുമെന്നു വിചാരിച്ചാണത്രെ അവളിത് ഇതുവരെ ആരോടും പറയാതിരുന്നത്.

ഇടയ്ക്ക് കൗൺസലിങ്ങിനേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ മാത്രം അയാൾ അന്നാദ്യമായി പൊട്ടിത്തെറിച്ചു. നിനക്കുവേണ്ടെങ്കിൽ ഉപേക്ഷിച്ചുപൊയ്ക്കോളൂ എന്നു പറഞ്ഞു കരഞ്ഞു. പക്ഷേ, ജീവനുതുല്യം സ്നേഹിക്കുന്നതുകൊണ്ട് അവൾക്ക് അയാളെ ഉപേക്ഷിച്ചുപോകാനും വയ്യ. സ്വവർഗ്ഗാനുരാഗം പോലുള്ളവയൊന്നും ഉള്ളയാളല്ല. അവളുടെ സുഹൃത്തുക്കളോടും മോശമായ പെരുമാറ്റമോ നോട്ടമോ പോലുമില്ല.

ഇപ്പോൾ സ്വന്തമായി ഒരു കുട്ടി വേണമെന്നുണ്ട് അവൾക്ക്. അതുകൊണ്ടാണ് ഈ കത്തെഴുതുന്നത്. ഇയാളുടെ സ്വഭാവത്തിനു പിന്നിൽ എന്തെങ്കിലും മാനസികപ്രശ്നമുണ്ടോ? ചികിത്സ മൂലം ഈ മനോഭാവം മാറുമോ?

മിനിസ്ക്രീനിലെ പൃഥ്വിരാജ്, മംമ്തയുടെ നായകൻ, അനുശ്രീയുടെ ‘കാമുകൻ’! റെയ്ജന്റെ ജീവിതത്തിലെ ‘ഡെഡ് ലൈൻ ട്വിസ്റ്റ്’ ഇങ്ങനെ

ആരോ ഉടുത്ത് ഉപേക്ഷിച്ച സാരിയണി‍ഞ്ഞ് വാസുകി; ലാളിത്യത്തെ നെഞ്ചേറ്റി സോഷ്യൽമീഡിയ–വിഡിയോ

‘ആമ്പിളയായിരുന്താ വണ്ടിയ തൊട്രാ, പാക്കലാം’; ഹർത്താലുകാരെ വിറപ്പിച്ച് തമിഴ്നാട് എസ്.ഐ ; കൈയ്യടി–വിഡിയോ

സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിക്കു പറയാനുള്ളത്; ചർച്ചകൾക്കു വഴിമരുന്നിട്ട് ബ്ലോഗെഴുത്ത്

‘രോഗങ്ങൾക്ക് അറിയില്ലല്ലോ ഹർത്താലാണെന്ന്? അവരെന്നെ കാത്തിരിക്കും’; 17 കിലോമീറ്റർ ആശുപത്രിയിലേക്ക് സൈക്കിൾ ചവിട്ടി ഡോക്ടർ

പ്രിയ സഹോദരി,

കല്യാണം കഴിക്കുന്ന പെണ്ണിനു പൂവിന്റെ െെനർമല്യവും അമ്മയുടെ മുഖച്ഛായയും ഉണ്ടെന്നതു കാരണം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കാതെ വരാറില്ല. അതുമാത്രമല്ല, അമ്മയുടെയോ സഹോദരിയുടെയോ ഛായയുള്ളവരെ ഇഷ്ടപ്പെട്ടിട്ടു വിവാഹം ചെയ്യുന്ന ധാരാളം പേരുണ്ട്. അവർക്കു കിടപ്പറയിൽ യാതൊരു കുഴപ്പവുമില്ലാെത ഇടപെടാനും സാധിക്കുന്നുമുണ്ട്.

കൗൺസലിങ്ങിനു പോകാം എന്നു പറഞ്ഞപ്പോൾ പൊട്ടിത്തെറിക്കാനുള്ള കാര്യം എന്താെണന്നു മനസ്സിലാകുന്നില്ല. ഊഹിക്കാനേ പറ്റൂ. രണ്ടു സാധ്യതകളെങ്കിലും പറയാം.

∙ കൗൺസലിങ്ങിനു പോയാലും ശരിയാകില്ലെന്ന തോന്നൽ.

∙ പുറത്തുപറയാൻ വയ്യാത്ത എന്തോ കാരണം ഉള്ളിലുണ്ട്. അതു പറയേണ്ടിവരുമെന്നുള്ള ഭയം. ചിലപ്പോൾ മാനസികമായി തളർത്തിയ എന്തെങ്കിലും ദുരനുഭവമാകാം. അല്ലെങ്കിൽ ശാരീരികമായ എന്തെങ്കിലും കഴിവു കുറവാകാം. എന്തായാലും മാനസികരോഗമുണ്ടെന്നതിന്റെ ഒരു അടയാളവും കാണുന്നില്ല.

ആൾ സ്വവർഗ്ഗാനുരാഗിയല്ല എന്നു നിങ്ങൾ പറയുന്നുണ്ടെങ്കിലും അത് ഉറപ്പാക്കണം. നല്ല മൂഡിലിരിക്കുന്ന ഒരു ദിവസം സ്നേഹപൂർവം ഇക്കാര്യം ചോദിക്കുക. കുറ്റപ്പെടുത്തലിന്റെയോ പഴിചാരലിന്റെയൊ ധ്വനി പോലുമില്ലാതെ ബുദ്ധിപൂർവം കാര്യം അവതരിപ്പിക്കുക.

ഹോമോസെക്ഷ്വാലിറ്റി (പുരുഷനു സ്ത്രീകളോടുള്ള െെലംഗിക വെറുപ്പ്/അഥവാ സ്വവർഗരതി) ആ വ്യക്തിയുടെ കുറ്റമല്ല എന്നോർക്കുക. അതു െെനസർഗികമായ ഒന്നാണ്. പ്രകൃതിദത്തമാണ്, ഈശ്വരൻ കൊടുക്കുന്നതാണ്, മനുഷ്യർക്ക് ഇതുവരെ മാറ്റാൻ കഴിയാത്ത ഒന്ന്.

മാറ്റിത്തരാമെന്നു പറഞ്ഞു കാശുവാങ്ങിക്കുന്നതും സമയം ചെലവാക്കിക്കുന്നതും കുറ്റകരമാണ് ഇപ്പോൾ. സ്വവർഗരതിയുള്ള പുരുഷന് എന്തു ചികിത്സ ചെയ്താലും സ്ത്രീയോടുള്ള ആ െെലംഗിക വെറുപ്പു മാറ്റാൻ കഴിയില്ല. സ്ത്രീയോടുള്ള സാമാന്യ വെറുപ്പല്ല; അവളുടെ െെലംഗികതയോടുള്ള വെറുപ്പാണ് എന്നു മനസ്സിലാക്കുക. കൂട്ടുകാരായി ജീവിക്കാൻ സാധിക്കും, െസക്സ് വേണമെന്നു പേടിപ്പിക്കാതിരുന്നാൽ.

ലൈംഗികബന്ധത്തിനു തടസ്സമാകുന്ന എന്തെങ്കിലും ശാരീരികപ്രശ്നങ്ങളുണ്ടോ എന്ന് അറിയേണ്ടതുണ്ട്. ഇക്കാര്യമൊന്നും നിങ്ങളോട് തുറന്നു സംസാരിക്കാത്തതുകൊണ്ട് അയാളെയും കൂട്ടി ഒരു സെക്സോളജിസ്റ്റിനെ കാണുക.

കുഞ്ഞുണ്ടാകാൻ

ലൈംഗികത എല്ലാവരുടെയും അവകാശമാണ്. അതു നിഷേധിക്കുന്നതും ശരിയല്ല. യാതൊരുവിധ വിദഗ്ധ സഹായം തേടാനും അയാൾ തയാറാകുന്നില്ലെങ്കിൽ, ഒരു പൂർണ സ്ത്രീയെന്ന നിലയിൽ അയാളോട് പൊരുത്തപ്പെട്ടു പോകാൻ പറ്റുന്നില്ലെങ്കിൽ, വേറെ വിവാഹം കഴിക്കുക.

ഇനി ലൈംഗികബന്ധത്തിലേർപ്പെടുന്നില്ല എന്നത് നിങ്ങൾക്ക് ഒരു പ്രശ്നമല്ലെങ്കിൽ ലൈംഗികമായി ബന്ധപ്പെടാതെ കുട്ടികളുണ്ടാകുന്ന വഴികളേക്കുറിച്ച് ആലോചിക്കാം. ബീജം യോനിക്കുള്ളിൽ അണ്ഡവിസർജന സമയത്തു നിക്ഷേപിച്ചാൽ മതി. ഇതിന് ഒരു െെഗനക്കോളജിസ്റ്റിന്റെ സഹായം വേണമെന്നേയുള്ളൂ. അതല്ലെങ്കിൽ ഒരു െഫർട്ടിലിറ്റി സ്പെഷലിസ്റ്റിന്റെ. എന്തായാലും നന്നായി ആലോചിച്ച് ഒരു തീരുമാനത്തിലെത്തുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പി.ബി.എസ്. ചന്ദ്

കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്

സെക്ഷ്വൽ ഡിസീസ് വിദഗ്ധൻ, പട്ടം, തിരുവനന്തപുരം

pbsubhaschand@gmail.com