Thursday 05 September 2019 12:39 PM IST : By സ്വന്തം ലേഖകൻ

‘വെജിറ്റേറിയൻ ആയാൽ പൊണ്ണത്തടി കുറയ്ക്കാം, വെള്ളം കുടിച്ചാൽ മൂത്രത്തിലെ കല്ല് പോകും’; തിരുത്താം ഈ 12 ധാരണകൾ

miss

1. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം

എല്ലാവരും ദിവസവും എട്ടു ഗ്ലാസ് വെള്ളം (രണ്ടു ലീറ്റർ) കുടിക്കണമെന്നു പറയാറുണ്ട്. ക്ഷീണവും തളർച്ചയും നിർജലീകരണ പ്രശ്നങ്ങളും ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നതിൽ സംശയമില്ല. എന്നാൽ എല്ലാവർക്കും എല്ലായ്പോഴും എട്ടു ഗ്ലാസ് വെള്ളം വേണമെന്നില്ല. ഉദാ: വൃക്കരോഗികൾ അമിതമായി െവള്ളം കുടിക്കുന്നത് െെകകാലുകളിലും മുഖത്തും നീരുകെട്ടാൻ കാരണമാകാം. ശരീരത്തിലെ ജലാംശത്തിന്റെ അളവു കൂടുന്നതുകൊണ്ട് ശ്വാസംമുട്ടലും കിതപ്പും അനുഭവപ്പെട്ടേക്കാം. വൃക്കരോഗികൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ വെള്ളം കുടിക്കാവൂ. പൊതുവെ മൂത്രത്തിന്റെ അളവിന് ആനുപാതികമായിട്ടാണ് എത്ര വെള്ളം കുടിക്കണമെന്ന് തീരുമാനിക്കുന്നത്. വൃക്കരോഗങ്ങൾ കൂടാതെ ഹൃദയപരാജയത്തെ തുടർന്നു ശരീരത്തിൽ നീരുണ്ടാകുന്നവർക്കും രക്തത്തിലെ സോഡിയത്തിന്റെ അളവു കുറയുന്നവർക്കും വെള്ളത്തിന്റെ അളവു നിയന്ത്രിക്കേണ്ടിവരും.

ms

2. എട്ട് മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനം കുറയും

എട്ടു മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനം കുറയും ഒാർമശക്തിയെയും ബൗദ്ധികമായ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നൊരു ധാരണയുണ്ട്. എന്നാൽ എത്ര മണിക്കൂർ ഉറങ്ങിയെന്നതല്ല പ്രധാനം. നന്നായി ഉറങ്ങാൻ കഴിയുക എന്നതിലാണ് കാര്യം. കുട്ടികൾ10–12 മണിക്കൂർ വരെയൊക്കെ ഉറങ്ങണം. 10–16 വയസ്സുള്ള കൗമാരക്കാർ ഒൻപതു മണിക്കൂർ ഉറങ്ങണം. പ്രായപൂർത്തിയായ വ്യക്തി 7–8 മണിക്കൂർ ഉറങ്ങണമെന്നു പറയുമെങ്കിലും ചിലർക്ക് 4–5 മണിക്കൂർ മാത്രം ഉറങ്ങിയാലും ക്ഷീണമില്ലാതെ പണിയെടുക്കാൻ കഴിയുന്നു. എങ്കിലും ആറു മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം. ഉറങ്ങാനും ഉണരാനും ഒരു കൃത്യസമയം പാലിക്കുന്നതു നന്ന്. ഉച്ചയ്ക്ക് 10–15 മിനിറ്റു മയങ്ങുന്നതു രാത്രി ഉറക്കത്തിന്റെ കുറവു പരിഹരിക്കാനും ഊർജസ്വലമായി ജോലിയിലേർപ്പെടാനും സഹായിക്കും.

m6

3. മധുരം കുറച്ചാൽ പ്രമേഹം വരില്ല

മധുരപലഹാരങ്ങളും പഞ്ചസാരയും കുറച്ചാൽ പ്രമേഹം വരില്ല എന്ന് തീർത്തു പറയാനാകില്ല. പ്രമേഹം പ്രതിരോധിക്കാൻ മധുരം പൂർണമായും ഒഴിവാക്കണമെന്നുമില്ല. പ്രമേഹസാധ്യത കൂടിയവരിലും െെടപ്പ് 2 പ്രമേഹമുള്ളവരിലും മധുരം നിയന്ത്രിക്കുന്നത് പ്രമേഹത്തെ പ്രതി

േരാധിക്കും. െെടപ്പ് 1 പ്രമേഹത്തിനു ഭക്ഷണവുമായി പ്രത്യക്ഷ ബന്ധമൊന്നുമില്ല. പൊണ്ണത്തടിയുള്ളവർ, പാരമ്പര്യമുള്ളവർ, അടുത്ത രക്തബന്ധമുള്ളവർക്ക് പ്രമേഹം, ഇരുന്നു ജോലി ചെയ്യുന്ന വ്യായാമക്കുറവുള്ളവർ തുടങ്ങിയവർക്ക് പ്രമേഹസാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവർ മധുരം കുറച്ച് ശരീരഭാരം നിയന്ത്രിക്കുക.

miss

4. ധാരാളം വെള്ളം മൂത്രത്തിലെ കല്ല് പോകും

വെള്ളംകുടി കുറയുമ്പോൾ വൃക്ക കളിൽ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ ജലാംശം കുറയുന്നതിനെ തുടർന്നു കല്ലുകൾ ഉണ്ടാകാം. എന്നാൽ വെള്ളം ധാരാളം കുടിച്ചാൽ മാത്രം മൂത്രത്തിലെ കല്ലു പോകും എന്നത് തെറ്റിദ്ധാരണയാണ്. വൃക്കയിലുണ്ടാകുന്ന ചെറിയ കല്ലുകൾ മൂത്രനാളിയിലൂടെ പുറത്തുപോയെന്നുവരാം. എന്നാൽ വലിയ കല്ലുകൾ മൂത്രവാഹിനിയിൽ കുടുങ്ങാനാണ് സാധ്യത. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരും.

5. വണ്ണം കുറയ്ക്കാൻ എല്ലാ െകാഴുപ്പും ഒഴിവാക്കണം

തടി കുറയ്ക്കാനാഗ്രഹിക്കുന്നവർ എല്ലാ കൊഴുപ്പും ഒഴിവാക്കണമെന്ന ധാരണ നിലവിലുണ്ട്. എന്നാൽ ഭക്ഷണത്തിന്റെ രുചിയും ആസ്വാദ്യതയും വർധിപ്പിക്കുന്ന എല്ലാത്തരം കൊഴുപ്പും ഒഴിവാക്കണമെന്നില്ല. മറിച്ചു കാലറി മൂല്യം കുറഞ്ഞതും അൺസാച്യുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയതുമായ െകാഴുപ്പു വിഭവങ്ങൾ കഴിക്കാവുന്നതാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സാച്യുറേറ്റഡ് ഫാറ്റ് അമിതമായി അടങ്ങിയ ആടുമാടുകൾ, പന്നി തുടങ്ങിവയുടെ ചുവന്ന മാംസം ഒഴിവാക്കണം. മുട്ടയുടെ മഞ്ഞ, നെയ്യ്, വെണ്ണ, വറപൊരി സാധനങ്ങൾ തുടങ്ങിയവയും ഒഴിവാക്കണം. എന്നാൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ ഒഴിവാക്കേണ്ടതില്ല.

m2

6. തണുത്ത കാലാവസ്ഥയിൽ പുറത്തിറങ്ങരുത്, രോഗം വരും

തണുപ്പും മഞ്ഞുമൊക്കെ ആസ്മ, ക്രോണിക് ബ്രോെെങ്കറ്റിസ് തുടങ്ങിയ ശ്വാസകോശരോഗങ്ങൾ അധികരിക്കാനിടയാക്കും. അതുകൊണ്ടാണ് ആസ്മയും വിട്ടുമാറാത്ത ചുമയുമൊക്കെ ഉള്ളവർ തണുപ്പിൽ പുറത്തിറങ്ങി നടക്കരുതെന്നു പറയുന്നത്. സന്ധിവാതരോഗങ്ങൾ ഉള്ളവർക്കും ചില ചർമരോഗികൾക്കും തണുത്ത കാലാവസ്ഥ പിടിച്ചില്ലെന്നുവരും. എന്നാൽ ആരോഗ്യമുള്ളവർക്ക് സുഖകരവും ആരോഗ്യപ്രദവുമായ കാലാവസ്ഥയാണ് തണുപ്പുകാലം. തണുത്ത െവളുപ്പാൻ കാലത്തു നടക്കാൻ പോകുന്നത് എത്ര സുഖമാണ്! പൊടിപടലത്തിന്റെയും ചൂടിന്റെയും വിയർപ്പിന്റെയും അസ്വസ്ഥതകളില്ലാതെ സുഖമായി നടക്കാൻ പറ്റുന്ന കാലാവസ്ഥയാണ് തണുപ്പുകാലം. വിയർപ്പിലൂടെ ജലാംശവും ലവണങ്ങളുമൊന്നും നഷ്ടപ്പെടാത്തതുമൂലം ചൂടുകാലത്തേക്കാൾ കൂടുതൽ നടക്കാനും കഴിയും.

7. ചെവിക്കായം ഇടയ്ക്കിടെ നീക്കണം

ചെവിക്കായം എന്നതു കർണനാളത്തിലെ തൊലിയുടെ സംരക്ഷണപടലമായാണ് പ്രവർത്തിക്കുന്നത്. ചെവിക്കുള്ളിൽ കടക്കുന്ന സൂക്ഷ്മരോഗാണുക്കൾ, പ്രാണികൾ, വെള്ളം, പൊടിപടലങ്ങൾ, ചെവിക്കേൽക്കുന്ന ക്ഷതം എന്നിവയ്ക്കെല്ലാം ഇത് തടസ്സമായി നിലകൊള്ളുന്നു. കൂടാതെ ചെവിക്കായത്തിനു ചില ബാക്ടീരിയകൾ കൊണ്ടുള്ള അണുബാധയ്ക്കും പൂപ്പൽബാധയ്ക്കും എതിരെ പ്രവർത്തിക്കാനും കഴിവുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടു ചെവിക്കായം ഗുണകരമായ ഒരു വസ്തുവാണെന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ അതു നീക്കം ചെയ്യേണ്ട ആവശ്യവുമില്ല. സ്വാഭാവികമായിത്തന്നെ കർണനാളത്തിന്റെ ആഴമേറിയ ഭാഗത്തുനിന്ന് ഉപരിതലത്തിലേക്ക് ചെവിക്കായത്തിനു സ്ഥാനചലനം സംഭവിക്കുന്നുണ്ട്. തൊലിയുടെ ഉപരിതലത്തിലെ കോശങ്ങൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥാനചലനം കൊണ്ടാണിത്. രോഗകാരണമായേക്കാവുന്ന എല്ലാം ചെവിക്കായത്തോടൊപ്പം പുറന്തള്ളപ്പെടുന്നുമുണ്ട്. ഇതിനൊന്നും അനുവദിക്കാതെ ഇടയ്ക്കിടെ ചെവിതോണ്ടി കൊണ്ടോ മറ്റു മാർഗങ്ങളിലൂടെയോ ചെവിക്കായം നീക്കം ചെയ്യുന്നത് കർണനാളത്തിൽ മുറിവുണ്ടാക്കും. അതു ഗുണത്തേക്കാളേെറ ദോഷം െചയ്യും.

m4

8.രാത്രി ഭക്ഷണം കഴിഞ്ഞാലുടൻ പല്ലു തേയ്ക്കണം

രാത്രി ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പല്ലുതേക്കാൻ പാടുള്ളൂ. അത്താഴം കഴിഞ്ഞാലുടൻ പല്ലുതേക്കുന്നത് ദന്താേരാഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമേ വരുത്തൂ. പല്ലുകളുടെ ഏറ്റവും കട്ടിയുള്ള ഭാഗമാണ് അതിന്റെ ആവരണമായ ഇനാമൽ. അതാണ് പല്ലിനെ കേടുപാടുകളിൽ നിന്നു സംരക്ഷിക്കുന്നത്. ഭക്ഷണസമയം വായ്ക്കുള്ളിലെ അമ്ലത്തിന്റെ അളവ് കൂടുതലായിരിക്കും. ഈ അവസ്ഥ ഇനാമലിന് തേയ്മാനം വരുത്തുന്ന ഒന്നാണുതാനും. നമ്മുടെ ഉമിനീരിനു വായ്ക്കുള്ളിലെ ആസിഡിനെ നിയന്ത്രിച്ചു പിഎച്ച് ശരിയായ തോതിലാക്കാൻ കഴിവുണ്ട്. ഉമിനീരിന് ഈ പ്രവർത്തനം നടത്താൻ കുറച്ചുസമയം നൽകേണ്ടതുണ്ട്. അതിനുള്ള സമയം നൽകാതെ ഭക്ഷണശേഷം തന്നെ പല്ല് ബ്രഷ് ചെയ്യുന്നത് ആസിഡിന്റെ പ്രവർത്തനംമൂലം ക്ഷയിച്ചിരിക്കുന്ന ഇനാമലിന്മേൽ പോറലേൽപിക്കും. ഇനാമലിനു പോറൽ സംഭവിക്കുന്നതാണ് പിന്നീട് പല്ലുപുളിപ്പിനു വഴിതെളിക്കുന്നത്. ഭക്ഷണശേഷം വെള്ളം ഉപയോഗിച്ചു കുലുക്കുഴിയുക മാത്രമാണ് ചെയ്യേണ്ടത്.

9. തണുത്ത വെള്ളം കുടിക്കാതിരുന്നാൽ തൊണ്ടവേദന ഉണ്ടാവുകയേ ഇല്ല

തണുത്ത വെള്ളം കുടിക്കാതിരുന്നാൽ തൊണ്ടവേദന ഉണ്ടാവുകയേ ഇല്ല എന്നു പറയുന്നതു ശരിയല്ല. തൊണ്ടവേദനയുണ്ടാക്കുന്ന പ്രധാന കാരണം െെവറസ്, ബാക്ടീരിയ തുടങ്ങിയ അണുബാധയാണ്. ഇതിൽതന്നെ 90 ശതമാനവും െെവറസ് രോഗങ്ങളാണ്. അലർജി, വരണ്ട തണുത്ത കാറ്റ്, പുക, രാസവസ്തുക്കളടങ്ങിയ വാതകങ്ങൾ ശ്വസിക്കുന്നത്, അസിഡിറ്റി, ട്യൂമർ, മുറിവ് എന്നിങ്ങനെയുള്ള കാരണങ്ങളെല്ലാം തൊണ്ടവേദനയുണ്ടാക്കും. തണുത്ത വെള്ളം കുടിക്കുന്നത് അലർജിക്കാർക്ക് തൊണ്ടവേദനയും തൊണ്ടവരൾച്ചയും ഉണ്ടാക്കുമെന്നതിനു സംശയമില്ല.

10. വെജിറ്റേറിയൻ ആയാൽ ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ സസ്യാഹാരിയായാലും മാംസാഹാരിയായാലും സാധിക്കും. സസ്യാഹാരത്തിൽ തന്നെ പല വസ്തുക്കളും ഉയർന്ന കാലറി ഉള്ളവയാണ്. ഉദാ: െകാഴുപ്പുള്ള പാൽ, ചീസ്, തൈര്, നട്ട്സ് എന്നിവ. മാംസം ഒഴിവാക്കുന്നിടത്ത് പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ മാത്രമേ ഭക്ഷണത്തിെല ഊർജം കൂടുതലായി നൽകുന്ന അന്നജം കഴിക്കുന്നതിന്റെ അളവു കുറയ്ക്കാനും വിശപ്പ് ശമിപ്പിക്കാനും സാധിക്കൂ. പച്ചക്കറി െകാണ്ടുള്ള സാലഡ്, ആവിയിൽ വേവിച്ച സസ്യാഹാരം, കുറഞ്ഞ അളവിൽ എണ്ണയോ വെണ്ണയോ േചർന്ന സമീകൃതാഹാരം ഇവ മിതമായ അളവിൽ കഴിച്ചാൽ മാത്രമെ സസ്യാഹാരി ആയാലും ശരീരഭാരം കുറയ്ക്കാനാകൂ.

11. കാരറ്റ് രാത്രികാഴ്ച മെച്ചപ്പെടുത്തും

m3

വൈറ്റമിൻ എയുടെ സ്രോതസ്സാണ് കാരറ്റ്. വൈറ്റമിൻ എ കാഴ്ചശക്തിക്കും ത്വക്കിന്റെ ആരോഗ്യത്തിനും പ്രധാനപ്പെട്ട ഒന്നാണ്. കാരറ്റിൽ നിന്നു വൈറ്റമിൻ എ ഉണ്ടാകുന്ന പ്രവർത്തനം നമ്മുെട ശരീരത്തിൽ അത്ര കാര്യക്ഷമമായി നടക്കാത്തതിനാൽ കാരറ്റ് കൂടുതൽ കഴിച്ചാലും വേണ്ടത്ര വൈറ്റമിൻ എ ശരീരത്തിന് ഉൽപാദിപ്പിക്കാൻ കഴിയണമെന്നില്ല. വൈറ്റമിൻ എ ഗുളികയോ സിറപ്പോ സപ്ലിമെന്റായി കഴിക്കുന്നതാണ് ഗുണകരം. മങ്ങലേറ്റ കാഴ്ചയെ പൂർവസ്ഥിതിയിലാക്കാൻ വൈറ്റമിൻ എ യ്ക്കോ ബീറ്റാകരോട്ടിനോ സാധിക്കില്ല എന്നതും വസ്തുതയാണ്.

12. ആന്റിബാക്ടീരിയൽ സോപ്പ് അണുക്കളെ ഒഴിവാക്കും

സാധാരണ സോപ്പിനു പകരം ആന്റിബാക്ടീരിയൽ സോപ്പ് ഉപയോഗിക്കുന്നതുകൊണ്ടു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. നമ്മുടെ തൊലിപ്പുറത്ത് ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ബാക്ടീരിയകൾ ഉണ്ട്. ആന്റിബാക്ടീരിയൽ സോപ്പ് ഇവയെ നശിപ്പിക്കുന്നതിന് ഇടയാക്കും. രോഗാണുബാധ തടയാനുള്ള ഏറ്റവും ഉത്തമമായ മാർഗമാണ് ശരിയായ രീതിയിൽ െെകകൾ കഴുകുന്നത്. ടാപ്പിൽ നിന്ന് ഒഴുകുന്ന വെള്ളത്തിൽ സാധാരണ സോപ്പ് ഉപയോഗിച്ചു െെകകളുടെ എല്ലാ ഭാഗങ്ങളും നനച്ച് സോപ്പു പതപ്പിച്ചു കഴുകിക്കളഞ്ഞ് ഉണങ്ങിയ ടവ്വൽ വച്ചു തുടച്ച് വൃത്തിയാക്കിയാൽ െെകകളിലെ അഴുക്കും രോഗാണുക്കളും ഒഴിവാക്കാനാകും.

m5

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. ബി. പത്മകുമാർ (1–6 )

പ്രഫസർമെഡിസിൻ വിഭാഗം

ഗവ. മെഡിക്കൽ േകാളജ്

ആലപ്പുഴ

2. ഡോ. ബി. സുമാദേവി (7–)

ഇഎൻടി സർജൻ

ഇഎസ്ഐസി

േഹാസ്പിറ്റൽ

ഉദ്യോഗമണ്ഡൽ

എറണാകുളം

Tags:
  • Health Tips