Monday 21 October 2019 09:58 AM IST : By സ്വന്തം ലേഖകൻ

അമിതമായ സ്വയംഭോഗം വന്ധ്യതയിലേക്ക് നയിക്കുമോ?; സത്യമിതാണ്

mastur

സ്വയംഭോഗവും ശുക്ലനഷ്ടവും

അമിതമായി സ്വയംഭോഗം ചെയ്താൽ ശുക്ലം നഷ്ടമാകുമെന്നും അത് വന്ധ്യതയ്ക്ക് ഇടയാക്കുമെന്നും ഒരു ധാരണയുണ്ട്. ഇതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഭാഗ്യവശാൽ ഈശ്വരനും പ്രകൃതിയും ശുക്ലം

റേഷനായിട്ടല്ല നൽകുന്നത്. ആരോഗ്യം ഉള്ളിടത്തോളം പുരുഷശരീരം ശുക്ലം ഉൽപാദിപ്പിച്ചുകൊണ്ടേയിരിക്കും. മരണം വരെ. പ്രായം കൂടുന്നതനുസരിച്ചു ശുക്ലത്തിന്റെ അളവും ഗുണവും കുറഞ്ഞേക്കുമെന്നു മാത്രം. ശുക്ലവും വന്ധ്യതയും തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ, ദിവസം പലതവണ സ്വയം തൃപ്തിപ്പെടുത്തേണ്ടി വരുകയും അത് ദൈനംദിന പ്രവൃത്തികളെ പോലും ബാധിക്കുകയും ചെയ്യുന്നത് നല്ലതല്ല.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി 
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ, dnr@degainstitute.net