Wednesday 25 November 2020 05:21 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളിലെ അറിയാതെ മൂത്രം പോകൽ: പുതിയ ചികിത്സകൾ അറിയാം

uri834898

സ്ത്രീകളില്‍ മാനസികമായും ശാരീരികമായും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അവസ്ഥയാണ് അറിയാതെയുള്ള മൂത്രം പോക്ക്. ചെറുപ്പക്കാര്‍ക്കും പ്രായമായവരിലും ഈ അവസ്ഥ കണ്ടുവരുന്നു.പ്രധാന മായും മൂന്നു തരമാണ്.

1. സ്ട്രെസ് ഇന്‍കോണ്ടിനൻസ്

2. അര്‍ജ് ഇന്‍കോണ്ടിനൻസ്

3. ഓവര്‍ഫ്‌ലോ ഇന്‍കോണ്ടിനൻസ്

1.സ്ട്രെസ്  ഇന്‍കോണ്ടിനൻസ്

പേര് പോലെ തന്നെ അധികം സ്ട്രെസ് അഥവാ പ്രഷര്‍ വയറില്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന യൂറിന്‍ ലീക്. ഉദാഹരണം : ചുമ, തുമ്മല്‍, ഓടുമ്പോള്‍, പൊട്ടി ചിരിക്കുമ്പോള്‍.. എന്നീ അവസരങ്ങളില്‍ നിയന്ത്രണം വിട്ട് മൂത്രം പോകുന്നു. ചെറുപ്പക്കാറില്‍ ഇത് കൂടുതല്‍ കാണപ്പെടുന്നു. പ്രസവ ശേഷം പേശികളുടെ ബലക്കുറവാണ് ഇതിന് കാരണം. അധികം സമയമെടുത്തുള്ള പ്രസവം, ഇന്‍സ്ട്രുമെന്റല്‍ ഡെലിവറി, അമിത ഭാരം ഉള്ള കുഞ്ഞു എന്നിവ കാരണങ്ങളാണ്. ഈ പ്രശ്‌നം ഉള്ളവര്‍ മാനസികവും ശാരീരിക മായും വിഷമിക്കാറുണ്ട്. പൊതു പരിപാടികള്‍ ഇവര്‍ ഇത് മൂലം ഒഴിവാക്കാറുണ്ട്.. പുറത്ത് പറയാന്‍ മടി കാണിക്കുന്നു.

വളരെ ഫലപ്രദവും, ലളിതവും, വേദന രഹിതവും ആയ ചികിത്സ ഇതിനുണ്ട്.. ടേപ് സര്‍ജറി എന്നാണ് ഇതിനു പറയുന്നത്.. ഒരു ദിവസം മാത്രമാണ് ഹോസ്പിറ്റലില്‍ കിടക്കേണ്ടത്.

ചികിത്സ

ഏതു ടൈപ് ഇന്‍കോണ്ടിനൻസ് ആണെന്ന് കണ്ടുപിടിച്ചു  ചികിത്സിക്കേണ്ടതാണ്.

അള്‍ട്രാസൗണ്ട് സ്‌കാനിങ്, യൂറോ ഫ്ലോമെട്രി, യൂറിന്‍ ടെസ്റ്റിങ് എന്നിവ ആവശ്യമാണ്.

1. അമിതമായി വെള്ളം പ്രത്യേകിച്ചു രാത്രി കുടിക്കുന്നതു ഒഴിവാക്കുക

2. കൃത്യമായ ഇടവേളകളില്‍ മൂത്രം ഒഴിക്കുക ( 2 - 4 hrs)

3. ബ്ലാഡർ ഡയറി വെയ്ക്കുക.. അതായത് എപ്പോഴൊക്കെയാണ്, എത്ര ഇടവേളകളില്‍, എത്ര തവണ മൂത്രം പോയി എന്നൊക്ക രേഖപെടുത്തുക..

4. ബ്ലാഡർ പരിശീലനം.. മൂത്രം ഒഴിക്കാന്‍ തോന്നിയാലും കഴിവതും പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുക.

5. കീഗൽ എക്സർസൈസ്– പേശികളെ ബലവത്താക്കാന്‍ ഇത് സഹായിക്കും.. ഭാവിയില്‍  യൂട്രസ് പ്രോലാപ്സ് വരാതിരിക്കാണും ഇതു സഹായിക്കും.

6.. മരുന്നുകള്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും..

8. ടേപ് സര്‍ജറി സ്ട്രെസ് ഇന്‍കോണ്ടിനൻസിനു  വളരെ ഫലപ്രദമാണ്..

ഇത്തരത്തില്‍ മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ യാതൊരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല. ഒരു  ഗൈനക്കോളജിസ്റ്റിനെ കണ്ടു  ചികിത്സ തേടേണ്ടതാണ്..

3. ഓവര്‍ഫ്ലോ ഇന്‍കോണ്ടിനൻസ് (overflow incontinence )

മൂത്ത്ര സഞ്ചി നിറഞ്ഞു, പൂര്‍ണമായും അത് ഒഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇത്.മൂത്രം അമിതമായി  മൂത്ര സഞ്ചിയില്‍ നിറയുകയും അത് ഓവര്‍ ഫ്‌ലോ ചെയ്തു യൂറിന്‍ ലീക് ഉണ്ടാകുന്നു. മൂത്രം ഒഴിച്ചാലും ഉടനെ വീണ്ടും പോകുന്നു.മൂത്ര സഞ്ചിയുടെ പേശികള്‍ പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചില മരുന്നുകള്‍ ഇതിന് കാരണമാകുന്നു.പ്രസവത്തിനു ശേഷവും, ചില ശസ്ത്രക്രിയക്കു ശേഷവും ഇത് ഉണ്ടാകാറുണ്ട്.യൂറിനറി കാതീറ്റര്‍ ഇട്ടു മൂത്ര സഞ്ചിക്കു റസ്റ്റ് കൊടുത്തു, അതിനോടൊപ്പം മരുന്നുകള്‍ കൊണ്ടും ചി്കിത്സിക്കാം.

2. അര്‍ജ് ഇന്‍കോണ്ടിനൻസ് (urge incontinence )

മൂത്ര സഞ്ചിയുടെ അമിത പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് അര്‍ജ് ഇന്‍കോണ്‍ടിനിന്‍സ്. മൂത്രം ഒഴിക്കാന്‍ തോന്നി ടോയ്‌ലറ്റ് എത്തുന്നതിനു മുന്‍പേ മൂത്രം പോകുന്ന അവസ്ഥയാണ്. പ്രായമായവരില്‍ കൂടുതല്‍ aayi കാണപ്പെടുന്നു. പ്രമേഹ രോഗികള്‍, ഞരമ്പ് സംബന്ധിച്ച് രോഗങ്ങള്‍, യൂറിനറി ഇന്‍ഫെക്ഷന്‍, സൈക്കിയേട്ടറി (psychiatry )മരുന്നുകള്‍ എന്നിവ കാരണങ്ങളാണ്. തുടക്കത്തില്‍ കാരണം കണ്ടു പിടിച്ചു ചികിത്സ നല്‍കിയാല്‍ ഇത് നിയന്ത്രിക്കാന്‍ പറ്റും.

ഡോ. സിമി ഹാരിസ്

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്

എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips