ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ നാം നൽകിത്തുടങ്ങുന്ന രോഗപ്രതിരോധത്തിന്റെ ഒരു സംരക്ഷണകവചമുണ്ട്. അതാണ് വാക്സീനേഷൻ. വളർച്ചയുടെ ഒാരോ ഘട്ടം പിന്നിടുമ്പോഴും വിവിധങ്ങളായ രോഗങ്ങളെ അകലെ നിർത്തുന്നതിനും സ്വാസ്ഥ്യം മാത്രം നിറയുന്ന ജീവിതത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈ പിടിച്ചു നടത്തുന്നതിനും വാക്സീനേഷൻ ഏറെ സഹായകമാണ്. ഏറെ പ്രധാനവുമാണ്. സാധാരണയായി കുട്ടികൾക്കു നിർബന്ധമായും നൽകുന്ന വാക്സീനുകൾ ഉണ്ട്. അതു കൂടാതെ കൂടുതൽ സംരക്ഷണത്തിനു വേണ്ടി പ്രത്യേകമായി നൽകുന്ന ഒാപ്ഷനൽ വാക്സീനുകളുമുണ്ട്.
ഒാപ്ഷനൽ വാക്സീനുകൾ ഏതെല്ലാമാണ്? എപ്പോഴാണ് നൽകേണ്ടത് ? പെൺകുട്ടികൾക്കു മാത്രമായി നൽകേണ്ട ഏതാണ് ... അങ്ങനെ വാക്സീനേഷനെക്കുറിച്ച് എല്ലാ മാതാപിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമാക്കുന്നത് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗവിഭാഗം തലവനും സീനിയർ കൺസൽറ്റന്റുമായ ഡോ. ജിസ്സ് തോമസാണ്. വിഡിയോ കാണാം.