Friday 27 December 2019 05:09 PM IST : By സ്വന്തം ലേഖകൻ

ആടിയ എണ്ണയും കസ്തൂരി മഞ്ഞളും; വൽസലാ മേനോൻ പങ്കുവയ്ക്കുന്ന അഴക് രഹസ്യം

valsala

എണ്ണതേച്ചുകുളിയാണ് സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം. എണ്ണ തേച്ചു കുളിക്കുന്നത് ആരോഗ്യവുമേകും. ചെറുപ്പം മുതൽ ഗുരുവായൂരിലെ ആടിയ എണ്ണയാണ് (നല്ലെണ്ണ) തലയിൽ വയ്ക്കുന്നതും ശരീരമാകെ തേക്കുന്നതും. ആടിയ എണ്ണ തേപ്പിച്ചാണ് കുട്ടിയായിരുന്നപ്പോൾ മുതൽ അമ്മ കുളിപ്പിച്ചിരുന്നത്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും തേച്ചുകുളിക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണു വിശ്വാസം. ആ ദിവസങ്ങളിൽ വീട്ടിലാണെങ്കിൽ എണ്ണ തേച്ച് അരമണിക്കൂർ കഴിഞ്ഞേ കുളിക്കാറുള്ളൂ. ചെറുപ്പത്തിൽ മുഖത്ത് കസ്തൂരിമഞ്ഞൾ പുരട്ടിയിരുന്നു. ഇപ്പോഴും ഇടയ്ക്ക് കസ്തൂരിമഞ്ഞൾ മുഖത്തു പുരട്ടാറുണ്ട്. അത് ഉണങ്ങിത്തുടങ്ങുമ്പോഴേക്കും കഴുകും.