Saturday 02 November 2019 09:25 AM IST : By സ്വന്തം ലേഖകൻ

‘എന്നാലും നിനക്കീ ഗതി വന്നല്ലോ?’; പാപം ചെയ്തതു കൊണ്ടാണ് രോഗം ഉണ്ടായത് എന്ന ചിന്ത വേണ്ട; ഉറ്റവർ അറിയാൻ

arogyam-health

ഗുരുതരമായ േരാഗമുണ്ടെന്ന് അറിഞ്ഞാൽ േലാകം അവസാനിച്ച മട്ടാണ് പലർക്കും, പ്രത്യേകിച്ചു സ്ത്രീകൾക്ക്. അതും ദീർഘകാലത്തേക്കു ചികിത്സ വേണ്ടിവരുന്ന േരാഗമാണെങ്കിൽ. ജീവിതത്തിലെ സന്തോഷം നഷ്ടമായി, ഇനി ജീവിക്കുന്നതിൽ അർഥമില്ല, എല്ലാവർക്കും ഭാരമായി ജീവിക്കേണ്ടി വരും ഇങ്ങനെ േപാകുന്നു കാടുകയറിയ ചിന്തകൾ... കൃത്യസമയത്ത് ഈ ചിന്തകളെ പിടിച്ചുെകട്ടിയില്ലെങ്കിൽ നിരാശയുെട പടുകുഴിയിലേക്കു വീണുേപാകാം, ഒരിക്കലും തിരിച്ചു കയറാനാകാത്ത വിധം.

∙ ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ ഉത്കണ്ഠ, വിഷാദം, ദുഃഖം തുടങ്ങിയ മാനസികമായ പ്രതികരണങ്ങളാകും പ്രകടിപ്പിക്കുക. അതോെടാപ്പം ചിലരിൽ േദഷ്യവും കുറ്റബോധവും ഉടലെടുക്കും.

∙ ചിലരെ രോഗവുമായി ബന്ധപ്പെട്ട ഒാർമകൾ വല്ലാതെ വേട്ടയാടും. അതു ചിലപ്പോൾ ഈ േരാഗത്തെകുറിച്ച് സംസാരിച്ച േഡാക്ടറുെട സംഭാഷണമാകാം, അല്ലെങ്കിൽ േരാഗം സ്ഥിരീകരിച്ചു ഫലം വന്ന നിമിഷത്തെകുറിച്ചാവാം, അല്ലെങ്കിൽ ആശുപത്രിയിൽ േപായ ദിവസം അവിെട േകട്ട കാര്യങ്ങളോ ചിത്രങ്ങളോ ആകാം, ബന്ധുക്കളുെടയും കൂട്ടുകാരുെടയും അനുശോചനമാകാം.. ഇതു മുഴങ്ങി േകൾക്കുന്നതായി വ്യക്തിക്ക് അനുഭവപ്പെടും.

∙ ഈ പ്രശ്നങ്ങളെ സാങ്കേതികമായി കൈകാര്യം െചയ്യാൻ പലതരം തെറപ്പികൾ ഉണ്ട്. അലട്ടുന്ന ഒാർമകൾ പലപ്പോഴും തലച്ചോറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാകും. തലച്ചോറിനെ ആ ഒാർമകളെ അല്ലെങ്കിൽ യാഥാർഥ്യത്തെ അംഗീകരിക്കാൻ പഠിപ്പിക്കുകയാണ് െചയ്യുക. ഉത്കണ്ഠ അകറ്റാൻ േകാഗ്‌നിറ്റീവ് ബിഹേവിയർ തെറപ്പി ഫലപ്രദമാണ്. ദുഃഖത്തെ ഗൈഡ് െചയ്തു സ്വയം അത് അംഗീകരിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കും. താൻ പാപം െചയ്തതുെകാണ്ടാണ് കാൻസർ േപാലുള്ള േരാഗങ്ങൾ ശിക്ഷയായി ലഭിച്ചത് എന്ന കുറ്റബോധത്തെ തിരുത്തും. അത്തരം നെഗറ്റിവ് ചിന്തകളെ അകറ്റുകയാണ് െചയ്യുക. പാപത്തിന്റെ ശിക്ഷയല്ല േരാഗം, മറിച്ച് നമ്മുെട ശരീരത്തിന്റെ പ്രത്യേകത െകാണ്ടാണ് േരാഗം വന്നത് എന്ന ചിന്ത വ്യക്തികളുെട മനസ്സിൽ നിറയ്ക്കണം. േദഷ്യം ഉടലെടുക്കുന്നത് പലപ്പോഴും വിഷാദത്തിൽ നിന്നാണ്. വിഷാദം കുറഞ്ഞാൽ േദഷ്യവും കുറയും.

∙ കിടക്കുന്ന േരാഗിക്ക് അരികിലിരുന്ന് േരാഗവുമായി ബന്ധപ്പെട്ട അനാവശ്യമായ കമന്റുകൾ ഒഴിവാക്കണം. എന്നാലും നിനക്കിത് വന്നല്ലോ തുടങ്ങിയ വിലാപങ്ങൾ വേണ്ട. ഒരിക്കലും േരാഗിക്കു േരാഗം സംബന്ധിച്ച് െതറ്റായ പ്രതീക്ഷയോ ഉറപ്പോ നൽകരുത്. രോഗിക്ക് എപ്പോഴും വേണ്ടത് കേൾവിക്കാരെയാണ്. അവർ പ്രശ്നങ്ങളും ആകുലതകളും പങ്കുവയ്ക്കുമ്പോൾ നല്ല കേൾവിക്കാരായി മാറുക. ഇത് അവർക്കു പുതുജീവൻ നൽകും.

പുറത്തു േപാകുന്നതിനോ യാത്ര േപാകുന്നതിനോ േഡാക്ടർ തടസ്സം പറയുന്നില്ലെങ്കിൽ തീർച്ചയായും േരാഗിയുമായി യാത്ര േപാവുക. േജാലിക്കു േപാകുന്ന സ്ത്രീകളാണെങ്കിൽ േഡാക്ടറുെട നിർദേശം ഉണ്ടെങ്കിൽ േജാലിക്കു േപാകാൻ അനുവദിക്കുക. അനാവശ്യമായി നിയന്ത്രണങ്ങൾ അവരുെട മേൽ അടിച്ചേൽപിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സാനി വർഗീസ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
ഗവ. ജനറൽ േഹാസ്പിറ്റൽ, േകാട്ടയം

Tags:
  • Health Tips