Wednesday 18 November 2020 10:49 AM IST : By സ്വന്തം ലേഖകൻ

അമിതമായ ക്ഷീണത്തിനൊപ്പം തടിയും കൂടുന്നു, ആർത്തവത്തിൽ ക്രമക്കേടും: ഈ ലക്ഷണം എന്തിന്റെ സൂചന: മറുപടി

thyroid

എനിക്ക് 43 വയസ്സ്. ഉദ്യോഗസ്ഥയാണ്. കുറച്ചുനാളായി അമിതമായ ക്ഷീണം അനുഭവപ്പെടുന്നു. ജോലി ചെയ്യാൻ ഉത്സാഹം തോന്നുന്നില്ല. കൂടുതലായി ഭക്ഷണം കഴിക്കുന്നില്ലെങ്കിലും ശരീരഭാരം വർധിക്കുന്നതായാണ് കാണുന്നത്. ആർത്തവത്തിൽ ചില ക്രമക്കേടുകളും ഉണ്ട്. ഇത് എന്തു കൊണ്ടാണ്?

സിൻസി, കട്ടപ്പന

A നിങ്ങളുടെ അമിതക്ഷീണവും ശരീരഭാരവർധനവും ആർത്തവക്രമക്കേടുകളും എല്ലാം നോക്കുമ്പോൾ നിങ്ങൾക്കു െെതറോയ്ഡ് ഹോർമോണുകളുടെ കുറവോ, ഇൻസുലിൻ ഹോർമോണുകൾ നന്നായി പ്രവർത്തിക്കാത്ത, മെറ്റബോളിക് സിൻഡ്രോമോ ഉണ്ടോ എന്നു എന്ന് സംശയിക്കേണ്ടി വരും.

ശരീരത്തിലെ െെതറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയുന്ന രോഗത്തെ െെഹപ്പോതൈറോയ്ഡിസം എന്നു പറയുന്നു. ഈ രോഗം വളരെ നിശ്ശബ്ദമായാണ് വരുന്നത്. അതുകൊണ്ട് ആരംഭത്തിൽ എല്ലാ ലക്ഷണങ്ങളും കാണുകയില്ല.

ആദ്യമായി ജോലി ചെയ്യുന്നതിന് ഉത്സാഹം കുറയും. ക്ഷീണം കൂടുതലായി അനുഭവപ്പെടും. വിശപ്പു കുറയും. ആഹാരം കഴിക്കുന്നതു കുറഞ്ഞുവരികയും ചെയ്യും. ആഹാരം കുറച്ചു കഴിച്ചാലും ശരീരഭാരം ചെറിയ തോതിൽ വർധിക്കും.. അതു ശരീരത്തിൽ പിത്തവെള്ളം കെട്ടിനിൽക്കുന്നതുകൊണ്ടാകാം.

ഇതു കൂടാതെ ആർത്തവത്തിൽ ക്രമക്കേടുകളും അമിത രക്തസ്രാവവും ഉണ്ടാകാം. ഉറക്കം കൂടുതലും അസഹ്യമായ തണുപ്പും അനുഭവപ്പെടും. വിശപ്പു കുറയും. കൂടാെത മലശോധനയും കുറയും.

ഈ രോഗം രക്തത്തിലെ ടി4, ടിഎസ്എച്ച് പരിശോധിച്ചാൽ കണ്ടുപിടിക്കാൻ സാധിക്കും. കണ്ടുപിടിച്ചാൽ ദിവസവും ഒരു ഗുളിക കഴിച്ചാൽ തന്നെ പൂർണമായി നിയന്ത്രിക്കാനാകും.

ശരീരത്തിന്റെ ഇൻസുലിൻ ഹോർമോൺ നന്നായി പ്രവർത്തിക്കാതിരുന്നാൽ ഉണ്ടാകുന്ന ഇൻസുലിൻ റസിസ്റ്റൻസ് സിൻഡ്രോം അഥവാ മെറ്റബോളിക് സിൻഡ്രോം എന്ന രോഗവും നിങ്ങൾ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാക്കാം.

ഈ രോഗികൾക്ക് വണ്ണം കൂടുതൽ കാണും. പിന്നെ മുഖത്തും നെഞ്ചിലും വയറിലും അമിതരോമങ്ങൾ കാണാം. മുഖക്കുരുവും കൂടുതലായി കാണാം. ആർത്തവക്രമക്കേടുകൾ ഒരു പ്രധാന ലക്ഷണമാണ്. ഈ രോഗം ഉള്ളവർക്ക് പോളിസിസ്റ്റിക് ഒാവറി സിൻഡ്രോം എന്ന രോഗം കാണാനും സാധ്യതയുണ്ട്.

ഈ രോഗം കണ്ടുപിടിക്കുന്നതിന് രക്തത്തിലെ പഞ്ചസാര, പുരുഷഹോർമോണുകളുെട അളവു പരിശോധന, അടിവയറിന്റെ അൾട്രാസൗണ്ട് പരിശോധന തുടങ്ങിയവ വേണ്ടിവരും.

രോഗം സ്ഥിരീകരിച്ചാൽ ജീവിത െെശലിയിൽ മാറ്റങ്ങൾ വരുത്തുകയും മെറ്റ്ഫോമിൻ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്താൽ രോഗശമനം ഉണ്ടാകും.ഏതായാലും നിങ്ങൾ ഉടനെ തന്നെ ഒരു ഫിസിഷ്യനെ കണ്ട് ഈ രോഗങ്ങളുണ്ടോ എന്നു പരിശോധന നടത്തേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ആർ.വി. ജയകുമാർ

സീനിയർ കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്‌റ്റ്

ആസ്‌റ്റർ മെഡ്‌സിറ്റി,

കൊച്ചി.

rvjkumar46 @gmail.com