Friday 27 December 2019 11:19 AM IST : By സ്വന്തം ലേഖകൻ

രാത്രിയിൽ കൂടെക്കൂടെ മൂത്രശങ്ക! സ്ത്രീകളിൽ ഇത് രോഗലക്ഷണമോ; ഡോക്ടറുടെ മറുപടി

urine

ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ

Q 56 വയസ്സുള്ള റിട്ട. ഉദ്യോഗസ്ഥയാണ്. രണ്ടാഴ്ചയായി രാത്രിയിൽ കൂടെക്കൂടെ മൂത്രമൊഴിക്കാൻ ഉണരേണ്ടി വരുന്നു. ശരീരത്തിന് പൊതുവെ ക്ഷീണവും തോന്നുന്നുണ്ട്. രക്തപരിശോധനയുടെയോ ചെക്കപ്പിന്റെയോ ആവശ്യമുണ്ടോ?

ഗീതമ്മ, കൊല്ലം

A നിങ്ങൾക്ക് ആർത്തവ വിരാമമായോ എന്ന് കത്തിലൂടെ അറിയാൻ കഴിയുന്നില്ല. ആർത്തവം നിലച്ചെങ്കിൽ അതുമായി ബന്ധപ്പെട്ട ചില ശാരീരിക ബുദ്ധിമുട്ടുകളും പ്രകടമാകാം. കൂടെക്കൂടെ മൂത്രമൊഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഒരു ഡോക്ടറെ കണ്ട് മൂത്രപരിശോധന നടത്തണം. മൂത്രത്തിൽ പഴുപ്പ്, ഷുഗർ മുതലായവ ഉണ്ടോ എന്നു കൂടി പരിശോധിച്ചു മനസ്സിലാക്കാം. ആവശ്യമുണ്ടെങ്കിൽ മാത്രം മരുന്നുകൾ കഴിച്ചാൽ മതി.

െെതറോയ്ഡ് രോഗങ്ങൾ, വിളർച്ച മുതലായവ ഉണ്ടോ എന്ന് അറിയുന്നതിനു രക്തപരിശോധന, സഹായിക്കും. രക്താതിസമ്മർദം ഉണ്ടോ എന്നും അറിയണം. ഡോക്ടറുടെ നിർദേശത്തോടെ തക്കതായ ചെറിയ പരിശോധനകളിലൂടെ തന്നെ ഇവയുണ്ടോ എന്ന് മനസ്സിലാക്കാം. ഇതേക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ല. രോഗങ്ങൾ ഉണ്ടെങ്കിൽ അതിന് ഉചിതമായ മരുന്നുകളും എല്ലായിടത്തും ലഭ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ

(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം

Tags:
  • Health Tips