Monday 30 December 2019 03:14 PM IST : By സ്വന്തം ലേഖകൻ

ട്രെക്കിങ് പ്രിയരേ ഇതിലേ...; അഗസ്ത്യാർകൂടം ട്രെക്കിങ്, ഓൺലൈൻ ബുക്കിങ് ജനുവരി എട്ട് മുതൽ!

AGASTHYAMALA ഫോട്ടോ: സാലി പാലോട്

കേരളത്തിലെ ട്രെക്കിങ് പാതകളിൽ ഏറ്റവും കഠിനമായ പാത എന്ന വിശേഷണമുള്ള അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 ന് തുടക്കമാകും. ജനുവരി 14 മുതൽ ഫെബ്രുവരി 18 വരെയാണ് ട്രെക്കിങ്ങിനായി അനുവദിച്ചിരിക്കുന്ന സമയ പരിധി. ഒരു ദിവസം 100 പേർക്ക് മാത്രമേ അഗസ്ത്യാർകൂടത്തിലേക്ക് പ്രവേശനമുള്ളൂ. ജനുവരി എട്ട് രാവിലെ 11 മുതൽ ടിക്കറ്റ് ഓൺലൈനായി  ബുക്ക് ചെയ്യാം.

AGASTHYAMALA(1)

പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്തൂ. ടീം അംഗങ്ങളുടെ ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആവശ്യമാണ്. ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1100 രൂപയാണ്. www.forest.kerala.gov.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

AGASTHYAMALA(4)

2019 ലെ കോടതി വിധി അനുസരിച്ച് ഇത്തവണ സ്ത്രീകൾക്കും അഗസ്ത്യാർകൂടം ട്രെക്കിങ് നടത്താം. അതായത് 14 വയസ്സിന് മുകളിലുള്ളവർക്ക് സ്ത്രീ – പുരുഷ ഭേദമന്യേ ട്രെക്കിങ്ങിന് അവസരമുണ്ട്. സ്ത്രീകൾക്ക് ഒരു തരത്തിലുമുള്ള പ്രത്യേക പരിഗണനയും ഉണ്ടായിരിക്കുന്നതല്ല, 14 വയസ്സിന് താഴെയുള്ള കുട്ടികൾ ട്രെക്കിങ്ങിന് അപേക്ഷിക്കേണ്ടതില്ല.

agasth997h

അഗസ്ത്യാർകൂടം യാത്ര തുടങ്ങുന്നത് തിരുവനന്തപുരം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ്  സ്റ്റേഷനിൽ നിന്നാണ്. 14 ന് രാവിലെ കൃത്യം ഏഴുമണിയ്ക്ക് ട്രെക്കിങ് ആരംഭിക്കും. തിരിച്ചറിയൽ രേഖ അസ്സൽ, ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എന്നിവ കയ്യിൽ കരുതുക. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡവലപ്മെന്റ് കമ്മറ്റി വഴി ഏർപ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭ്യമാണ്. ട്രെക്കിങ്ങിന് മുൻപ് സത്യപ്രസ്താവനയിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കുക, അത് കൃത്യമായി പാലിക്കുക.

AGASTHYAMALA(2)

കൂടുതൽ വിവരങ്ങൾക്ക്: ഗാന്ധിനഗർ വൈൽഡ് ലൈഫ് വാർഡൻ, 0471- 2360762

Tags:
  • Manorama Traveller
  • Kerala Travel