Monday 05 November 2018 04:30 PM IST : By സ്വന്തം ലേഖകൻ

500 ലധികം ഇനത്തിൽപ്പെട്ട പൂമ്പാറ്റകളാൽ സമ്പന്നം; ഉത്തരാഖണ്ഡിൽ ബട്ടർഫ്ലൈ ടൂറിസത്തിന് തുടക്കം

uthara

പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡിൽ ബട്ടർഫ്ലൈ ടൂറിസം തുടങ്ങുന്നു. 500 ൽ അധികം ഇനത്തിൽപ്പെട്ട പൂമ്പാറ്റകൾ ഉത്തരാഖണ്ഡിൽ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങൾ കാണിക്കുന്നത്. പൂമ്പാറ്റകൾ അധികം ഉള്ള പ്രദേശങ്ങളിൽ കാണുന്ന സമൂഹങ്ങൾക്ക് അവയെ പറ്റി ശരിയായ അറിവുള്ളതിനാൽ അത്തരം സമൂഹങ്ങളെയും ഉൾപ്പെടുത്തിയാകും ടൂറിസം പദ്ധതികൾ പ്രാവർത്തികമാക്കുക.

ഇത് പൂമ്പാറ്റകളുെട വാസമേഖലയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപകരിക്കും എന്ന് കരുതപ്പെടുന്നു. ദ് കോമൺ പീകോക്ക് എന്ന പൂമ്പാറ്റ വർഗത്തെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുള്ളത്. 130 ഓളം  ഇനം പൂമ്പാറ്റകൾ കണ്ടുവരുന്ന ദേവൽസരി എന്ന പ്രദേശം പ്രമുഖ ബട്ടർഫ്ലൈ ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞു. തദ്ദേശിയർക്ക് തൊഴിൽ നൽകാൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.