Monday 02 December 2019 05:09 PM IST : By റിനു രാജ്

പൊന്മുടി മാത്രമല്ല, തിരുവനന്തപുരത്തിന് സ്വന്തം മീശപ്പുലിമലയുമുണ്ട്; ‘ചിറ്റിപ്പാറ’യിലെ കൗതുക കാഴ്ചകൾ!

IMG_20191026_072343-01

ഏറ്റവും സുന്ദരമായ സൂര്യോദയവും അസ്തമയവും കാണാൻ പറ്റുന്ന മനോഹരമായ വ്യൂപോയിന്റാണ് തിരുവനന്തപുരത്തിന്റെ മീശപ്പുലിമലയെന്ന് അറിയപ്പെടുന്ന ‘ചിറ്റിപ്പാറ’. അഗസ്ത്യമലയ്ക്ക് പുറകിൽ നിന്ന് സൂര്യൻ ഉദിച്ചുയരുന്ന മനോഹര കാഴ്ച കാണാൻ അതിരാവിലെ തന്നെ ചിറ്റിപ്പാറയിൽ എത്തണം. പഞ്ഞിക്കെട്ടുകൾ പോലെ പരന്ന് കിടക്കുന്ന മേഘങ്ങൾക്ക് മുകളിലേക്ക് സൂര്യന്റെ സ്വർണ്ണവർണ്ണം പടരുന്ന കാഴ്ച അനിർവചനീയമാണ്. 360 ഡിഗ്രിയിൽ നിറഞ്ഞുനിൽക്കുകയാണ് ഈ കാഴ്ച. ചിറ്റിപ്പാറയ്ക്ക് മുകളിൽ  ഏതുസമയത്തും വീശുന്ന തണുത്തകാറ്റ്. സൂര്യന്റെ ചൂട് കൂടുന്ന നിമിഷം മഞ്ഞും മേഘങ്ങളും മാഞ്ഞുപോകും. എങ്കിലും ചിറ്റിപ്പാറ ഒരുക്കിവയ്ക്കുന്ന വിദൂരദൃശ്യങ്ങൾ സഞ്ചാരികളുടെ മനം നിറയ്ക്കും. 

തിരുവനന്തപുരത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശിക്കുന്ന പലർക്കുമറിയില്ല, അങ്ങോട്ടു പോകുന്ന വഴിയിൽ തന്നെയാണ് വശ്യസുന്ദരമായ ചിറ്റിപ്പാറ സ്ഥിതി ചെയ്യുന്നതെന്ന സത്യം. തിരുവനന്തപുരം പൊന്മുടി റൂട്ടിൽ വിതുര എത്തുന്നതിന് മുൻപ് , തൊളിക്കോടിനു ശേഷം ഇരുതല മൂലയിൽ നിന്ന് വലത്തോട്ട് ഉദ്ദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ചിറ്റിപ്പാറ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിന് അടുത്തെത്താം. ഇവിടെ വരെയേ വാഹനം പോകൂ. ഇനി മുന്നോട്ട് ഉദ്ദേശം 15 മിനിറ്റ് ദൂരം നടക്കണം.

chittyp2

ചിറ്റിപ്പാറ ടൂറിസം പദ്ധതികൾ ഇന്നും പാതിവഴിയിലാണ്. അതിനാൽ ചിറ്റിപ്പാറയ്ക്ക് മുകളിൽ ഒരു തരത്തിലുമുള്ള സുരക്ഷാക്രമീകരണങ്ങളുമില്ല. സഞ്ചാരികൾ അപകടകരമായ സാഹചര്യങ്ങൾ സ്വയം ഒഴിവാക്കുക. ചിറ്റിപ്പാറയിലേക്കുള്ള വഴിയുടെ  അവസാനഭാഗം കോൺക്രീറ്റ് ചെയ്ത ഇടുങ്ങിയ റോഡാണ്. വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ കുറേയധികം സന്ദർശകർ ഒരേസമയം എത്തിയാൽ ഗതാഗതതടസ്സം നേരിടാം.  

1.

IMG_20191026_074425-01

2.

IMG_20191026_075838-01

3.

IMG_20191026_074353-01

4.

chittynkn00

5.

IMG_20191026_075737-01

6.

IMG_20191026_073049-01

7.

chitty78hjj

8.

chittynjnhg

9.

Chittipara-seen-frm-road

10.

IMG_20191026_073049

11.

chitty1

12.

IMG_20191026_073456
Tags:
  • Manorama Traveller
  • Kerala Travel