Friday 24 July 2020 12:16 PM IST : By സ്വന്തം ലേഖകൻ

പുതു പിറവി, ചീവീടിന്റെ ജീവിതചക്രം ക്യാമറയിൽ പതിഞ്ഞപ്പോൾ....

A1

പുഴുവിൽ നിന്ന് രൂപമാറ്റം സംഭവിച്ച് ചിറകുവരുന്ന ചീവീടിന്റെ ജീവിതചക്രത്തെ പറ്റി കേട്ടിട്ടുണ്ടോ? ഭൂമിയിലെ ഏതൊരു ജീവിയെയും പോലെ പിറവിയ്ക്കു പിന്നിലെ മനോഹരമായൊരു കഥ ചീവീടിനുമുണ്ട്. ഉദ്ദേശം 3000 ത്തിലധികം ചീവീടുകളുണ്ട് ലോകത്ത്. ഇതിൽ ചില ഇനങ്ങൾ വർഷങ്ങളോളം മണ്ണിനടിയിൽ നീണ്ട നിദ്രയിലായിരിക്കും. അമേരിക്കയിൽ കാണുന്ന പിരിയോഡിക്കൽ സിക്കാഡ എന്ന ഇനം ചീവീട് 17 വർഷം വരെ മണ്ണിനടിയിൽ കിടക്കുമത്രേ. മരത്തിന്റെ നീരാണ് ചീവീടുകളുടെ ഭക്ഷണം. മുട്ടവിരിഞ്ഞ് വരുന്ന ചീവീടിനെ നിംഫ് എന്നാണ് പറയുന്നത്. ഈ സമയത്ത് അവയ്ക്ക് ചിറകുകളൊന്നും ഇല്ല. നിംഫ് ആയി വർഷങ്ങളോളം മണ്ണിനടിയിൽ കഴിയുന്നു. പുറത്തുവരുന്ന അവ ഏതെങ്കിലും മരത്തിന്റെ തോടിനുള്ളിൽ താമസമാക്കും. ഒരു ഘട്ടത്തിൽ അവയുടെ പുറംതോടുകൾ നഷ്ടപ്പെടുന്നു. ചിറകുകൾ മുളയ്ക്കുന്നു. പിന്നീട് ആറാഴ്ചകാലത്തോളമേ ഇവയ്ക്ക് ആയുസുള്ളൂ. ആൺചീവീടുകളാണ് ശബ്ദമുണ്ടാക്കുന്നത്. ചീവീടുകളുടെ കൂട്ടത്തിലെ പെൺവർഗം പൊതുവെ
നിശബ്ദജീവികളാണ്.

A2

ബാങ്ക് ജീവനക്കാരനും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുമായ തൊടുപുഴ സ്വദേശി അനീഷ് ജയനാണ് ചീവീടിന്റെ പുതുപിറവിയുടെ അപൂർവചിത്രം ക്യാമറയിൽ പകർത്തിയത്.

A3