Tuesday 15 October 2019 05:03 PM IST : By അഞ്ജലി തോമസ്

ലോകം വെറുക്കുന്ന അഞ്ചു ഇന്ത്യൻ ശീലങ്ങൾ; യാത്ര പോകും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

shutterstock_1226256010

1. ക്യൂ ജംപിങ്

നിങ്ങളൊരുപാടു ദൂരം സഞ്ചരിച്ചു വരികയാണെന്നും എവിടെങ്കിലും ഒരിടത്തേക്ക് പെട്ടന്ന് എത്തിച്ചേരാൻ ശ്രമിക്കുകയാണെന്നും ഒക്കെ അറിയാം. എന്നാൽ ഒരു ക്യൂവിൽ ആളുകളെ മറികടന്ന് മുന്നിൽ കയറി പോകാൻ അതൊരു ന്യായീകരണമല്ല. 

2. ബഹളം, പരുഷം, അച്ചടക്കക്കുറവ് 

സഞ്ചാരിയാണ്, കഴിയുന്നത്ര കാഴ്ചകൾ‍ കാണണം, എല്ലാത്തിനും കൂടി കുറച്ചു സമയമേ ഉള്ളൂ ഇതൊക്കെ എല്ലാവർക്കുമറിയാം. ഇക്കാര്യത്തിൽ സഞ്ചാരി പരുഷമാകേണ്ട കാര്യമില്ല. ഓരോ അതിഥിയും പ്രധാനപ്പെട്ടതു തന്നെ. എന്നാൽ അതുകൊണ്ട് നിങ്ങൾക്കു മറ്റുള്ളവരെക്കാൾ അധികം പരിഗണന നൽകണമെന്ന് അർഥമില്ല. 

3. ലാൻഡ് ചെയ്യുന്നതിനു മുൻപേ എഴുന്നേൽക്കുക 

വിമാനം ലാൻഡു ചെയ്യുന്നതിനു മുൻപേ എഴുന്നേൽക്കുക- ഇതൊരു തമാശയാണ്, അതേസമയം നാണക്കേടും. വിമാനം മണ്ണിലിറങ്ങി നിൽക്കുന്നതിനു മുൻപുതന്നെ എങ്ങോട്ടാണ് പോകുന്നത്?

4. എല്ലാം വൃത്തികേടാക്കി ഇടുക

അവധിയാഘോഷിക്കുന്നു എന്നത് വൃത്തികേടാക്കാനുള്ള അനുവാദമല്ല. മറ്റുള്ളവരുടെ സ്ഥാനത്തു നിന്ന് ഒന്ന് ആലോചിച്ചു നോക്കൂ, ഒരു കൂട്ടം ആൾക്കാർ വന്ന് എല്ലാം കുഴച്ച് മറിച്ച് വൃത്തികേടാക്കി ഇട്ടാൽ അതു നമ്മളെ അസ്വസ്ഥമാക്കില്ലേ? എങ്കിൽ അതിനർഥം നിങ്ങൾ കുറച്ചുകൂടി വൃത്തി പുലർത്തണം എന്നാണ്. 

5. സ്വന്തം ഭാഷ ഏറ്റവും വലുത്

ലോകത്തേറ്റവും ജനപ്രിയ ഭാഷയായിരിക്കും നിങ്ങളുടേത്. എന്നാൽപോലും മുഴുവൻ ആൾക്കാരും ആ ഭാഷ സംസാരിക്കുമെന്നു കരുതാനാകില്ല. അതുകൊണ്ട്, എല്ലാവരും ഇംഗ്ലിഷ് സംസാരിക്കുമെന്ന് ചിന്തിക്കരുത്. അതുമാത്രമല്ല, ശബ്ദംകൂട്ടി സംസാരിച്ചാൽ ഇംഗ്ലിഷ് അറിയാത്ത ഒരാൾക്ക് പറയുന്നത് മനസ്സിലാക്കാനാകുമെന്നും കരുതരുത് (മറ്റേതു ഭാഷയായാലും അങ്ങനെതന്നെ). ഭാഷ അറിയാത്ത ഒരാളോട് ചിലർ ഉച്ചത്തിൽ സംസാരിച്ച് മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. ആ മനുഷ്യനെന്നല്ല, ഏതാണ്ടെല്ലാവർക്കും ഇന്ന് സ്മാർട്ഫോൺ ഉണ്ട്. പരിഭാഷയ്ക്ക് ധാരാളം ആപ്ലിക്കേഷനുകളും കിട്ടും. പ്രാദേശികഭാഷ സംസാരിക്കാൻ ഒന്നു ശ്രമിച്ചാൽ അത് നിങ്ങളെ ആ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാക്കിയേക്കും. 

Tags:
  • Travel Stories
  • Manorama Traveller