Thursday 12 December 2019 03:51 PM IST : By സ്വന്തം ലേഖകൻ

കോൾപാടങ്ങൾക്ക് നിറം പകർന്ന് വിരുന്നുകാരെത്തി! സൗന്ദര്യം ചാർത്തി ഫ്ലെമിങ്ഗോകൾ (വിഡിയോ)

flemi1

ചാലക്കുടിപ്പുഴയ്ക്കും ഭാരതപ്പുഴയ്ക്കും ഇടയിലുള്ള കോൾപാടങ്ങൾക്ക് സൗന്ദര്യം ചാർത്തിക്കൊണ്ട് വലിയ അരയന്നങ്ങൾ ചിറകു വിരിച്ച് പറന്നിറങ്ങാൻ തുടങ്ങിയിരിക്കുന്നു. ആഫ്രിക്ക, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നൊക്കെ ഈ ദേശാടനക്കിളി വിരുന്നെത്താറുണ്ട്.

flemi3

പിങ്കു നിറം പുരട്ടിയ നീളൻ കാലുകളും ചിറകും കൊക്കും ഗ്രേറ്റർ ഫ്ലെമിങ്ഗോകളുടെ വിശേഷതയാണ്. പൊതുവെ സമുദ്രതീരത്തോട് ചേർന്നു കിടക്കുന്ന ലവണാംശമുള്ള തണ്ണീർത്തടങ്ങളെയാണ് ഇവ വാസത്തിന് തിരഞ്ഞെടുക്കാറുള്ളത്. എങ്കിലും സമുദ്രനിരപ്പിൽനിന്ന് അധികം ഉയരമില്ലാത്ത കോൾപാടങ്ങളിലെ ശുദ്ധജല തണ്ണീർത്തടങ്ങളിൽ വർഷംതോറും ഇവ പതിവായി എത്തുന്നുണ്ട്.

flemi2

പ്രകൃതി സ്നേഹിയും വനംവന്യജീവി ഫൊട്ടോഗ്രഫറുമായ ശ്രീജിത്ത് പെരിഞ്ഞനം കോൾപാടത്തുനിന്ന് പകർത്തിയ ഗ്രേറ്റർ ഫ്ളെമിങ്ഗോകളുടെ കാഴ്ചകൾ ഇവിടെ കാണാം;

Tags:
  • Manorama Traveller
  • Kerala Travel