Wednesday 20 November 2019 12:56 PM IST : By സ്വന്തം ലേഖകൻ

സ്രാവുകൾ നീന്തി നടക്കുന്ന കടലിൽ രാത്രി താമസം; സാഹസികർക്കായി ഒരു ഹോട്ടൽ! (വിഡിയോ)

frying-pan-hotel1

സാഹസിക പ്രിയരായവർക്ക് പുതിയൊരു ഹരമാകുകയാണ് നടുക്കടലിലെ ഈ താമസസൗകര്യം. അമേരിക്കയിലെ നോർത്ത് കരോലിന തീരത്തുനിന്ന് 55 കി മീ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ലോകത്തിലെ ഏറ്റവും അപകടകരമായ താമസ സൗകര്യമെന്ന് കണക്കാക്കുന്ന ഫ്രൈയിങ് പാൻ ടവർ ഹോട്ടൽ.

frying-pan8y8hihi

1964 മുതൽ 1979 വരെ അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ വാച്ച് ടവർ ആയിരുന്ന നിർമിതിയാണ് എട്ടു മുറികളുള്ള ഹോട്ടൽ ആയി നവീകരിച്ച് എടുത്തത്. സ്രാവുകൾ നീന്തി നടക്കുന്ന കടലിൽ ഒരു രാത്രി ചെലവഴിക്കുക എന്ന സ്വപ്നസമാനമായ അനുഭവം നൽകുന്ന ഹോട്ടൽ ഫ്രൈയിങ് പാൻ ടവറിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Tags:
  • Manorama Traveller
  • Travel Destinations
  • Hotels and Resorts