Tuesday 07 April 2020 05:06 PM IST : By സ്വന്തം ലേഖകൻ

വിമാന യാത്ര ചെയ്യൂ; ഏഴുലക്ഷം രൂപ നേടൂ: കൊറോണയ്‌ക്കെതിരേ വിയറ്റ്‌ ജെറ്റ് ഓഫര്‍

jet-final-2

കൊറോണ വൈറസ് ഭീഷണിക്ക് എതിരേ ഇതിലും ധീരമായ സുരക്ഷാ വാഗ്ദാനം സ്വപ്‌നങ്ങളില്‍ മാത്രം. ഞങ്ങളുടെ വിമാനത്തില്‍ യാത്രയ്ക്കിടെ കൊറൊണ ബാധിച്ചാല്‍ 7300 പൗണ്ട് (7,30,000 രൂപ) നഷ്ടപരിഹാരം. - വിയറ്റ്‌നാം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിയറ്റ്‌ജെറ്റ് വാഗ്ദാനം ചെയ്തു. യാത്ര കഴിഞ്ഞ് മുപ്പതു ദിവസത്തിനുള്ളില്‍ കൊറോണ ടെസ്റ്റ് പോസിറ്റിവായാല്‍ കമ്പനിയെ വിവരം അറിയിച്ച് പണം കൈപ്പറ്റാം.

മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 30 വരെയുള്ള യാത്രയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. സ്‌കൈ കോവിഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് വിമാനക്കമ്പനി യാത്രക്കാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നത്. വിയറ്റ്‌നാം പൗരന്മാരില്‍ യോഗ്യതയുള്ളവര്‍ക്ക് സൗജന്യ യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്.

jet-final

ടിക്കറ്റ് ബുക്ക് ചെയ്ത ഏജന്‍സി / വെബ്‌സൈറ്റ്, ടിക്കറ്റ് ബുക്ക് ചെയ്ത തീയതി, ഐഡന്റിറ്റി കാര്‍ഡ്, ആശുപത്രി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക ലഭിക്കൂ. മാനസിക വെല്ലുവിളി നേരിടുന്നവരേയും എപിലപ്‌സിക്കുള്ള മരുന്നു കഴിക്കുന്നവരേയും ഇന്‍ഷുറന്‍സ് കവറേജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ ബോര്‍ഡിങ്ങിനു മുന്‍പ് യാത്രക്കാര്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ചായ ഫോം പൂരിപ്പിച്ചു നല്‍കണം. പ്രഫഷനല്‍ വിമാനയാത്ര പാലിക്കുന്നതിനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കിയതെന്ന് വിയറ്റ്‌നാം വ്യോമയാന വകുപ്പ് അറിയിച്ചു. ഏപ്രില്‍ അവസാന വാരം വരെ വിയറ്റ്‌നാമില്‍ 141 പേര്‍ക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. വിയറ്റ്‌നാമില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.

Tags:
  • Manorama Traveller