Monday 08 June 2020 04:47 PM IST : By Nazim Mohammed

കാരൈക്കുടി. ചെട്ടിയാൻമാരുടെ ജന്മ നാട്ടിൽ...

main

ഒരു ധനുഷ്കോടി യാത്രയിലെ മടക്കയാത്രയിൽ ആണ് കാരൈക്കുടിയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചത്. ചെട്ടിയാന്മാരുടെ പേരിൽ അറിയപ്പെടുന്ന നാടായ കാരൈക്കുടി തമിഴ്നാട് ശിവഗംഗ ജില്ലയിലാണ്. ചോള രാജാവിന്റെ കാലശേഷം പുംപഹാറിൽ നിന്നും ചെട്ടിയാന്മാർ കൂട്ടത്തോടെ ഇവിടേക്ക് കുടിയേറി എന്ന് പറയപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ 96 ഗ്രാമങ്ങളിലായി ചെറിയ വിഭാഗം ഇവിടെ അധിവസിക്കുന്നു.
പുരാതന രീതിയിൽ ഉള്ള നാലുകെട്ടും നടുത്തളവുമുള്ള വലിയ വീടുകളും വീടുകളുടെ വരാന്തകളിൽ വിവിധ വർണങ്ങളിലുള്ള കരനിർമിത ചെട്ടിനാട് ടൈലുകളും ഇവിടത്തെ പ്രത്യേകതയാണ്. ചെട്ടിനാടൻ ഭക്ഷണ വിഭവങ്ങളും ലോകപ്രശസ്തിയാർജിച്ചതാണ്. വർണാഭമായ ഗോപുരങ്ങൾ ഉള്ള ധാരാളം ക്ഷേത്രങ്ങൾ കാരൈക്കുടിയുടെ ആകർഷണമാണ്.
ചെട്ടിയാർ സമുദായത്തിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന അളഗപ്പയുടെ പേരിൽ അറിയപ്പെടുന്ന അളഗപ്പ യൂണിവേഴ്സിറ്റി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പല നാടുകളിൾ നിന്നും ഉൾക്കൊണ്ട നിർമ്മാണ രീതികൾ സമന്വയിപ്പിച്ചുള്ള നിർമാണ വൈദഗ്ദ്യം ആഢ്യത്വം വിളിച്ചോതുന്ന ആഡംബര സൗധങ്ങൾ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.
ചെട്ടിനാട് സിമന്റ് സ്ഥാപകനായ ഡോക്ടർ അണ്ണാമല ചെട്ടിയാർ 1912 ൽ സ്ഥാപിച്ച രാജാ പാലസ് വളരെ പ്രശസ്തമാണ്. നൂറുകണക്കിന് മുറികളും ആറ് നടുമുറ്റമുണ്ട് ഈ കൊട്ടാരത്തിനു. ഇവിടെയുള്ള വീടുകളിൽ ഒന്നും തന്നെ താമസക്കാർ ഇല്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത ഉടമസ്ഥർ എല്ലാം ചെന്നൈയിലും വിദേശത്തും താമസിക്കുന്നവരാണ്. പല വീടുകളിലും ജോലിക്കാരായ വൃദ്ധ ദമ്പതിമാരാണ് താമസിക്കുന്നത്. ചെട്ടിനാടിലെ പഴയ കതകിനും കട്ടളക്കും ജനലിനും എല്ലാം ഇപ്പോൾ നല്ല ഡിമാൻഡ് ആണ് അതുകൊണ്ടുതന്നെ പഴയ വീടുകൾ എല്ലാം പൊളിച്ചു വിൽക്കുന്ന ബിസിനസ് ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. ആയിരം ജനൽ വീട്, അത് പോലുള്ള താമസക്കാരില്ലാത്ത മറ്റു വലിയ വീടുകൾ ഉണ്ടെങ്കിലും പലയിടത്തും ഇപ്പോൾ സന്ദർശകരെ കയറ്റുന്നില്ല.

ആത്തങ്കര ടൈൽ
ലോകപ്രശസ്തമായ ആത്തങ്കര ടൈലുകൾ മറ്റു മറ്റൊരു പ്രത്യേകതയാണ് പൂർണമായും കൈകൾകൊണ്ട് നിർമ്മിച്ചവയാണ്. ഗ്രാമത്തിലെ സ്വതസിദ്ധമായ സാങ്കേതികവിദ്യയിൽ വൈവിധ്യമാർന്ന നിറക്കൂട്ടുകളും ഡിസൈനുകളുമാണ് ഈ ടൈലുകളെ പ്രശസ്തമാക്കുന്നത്.

k3

 

k4
k5

 

തിരുമായം ഫോർട്ട്
പുതുക്കോട്ട കാരൈക്കുടി ദേശീയപാതയിൽ തിരുമയം എന്ന പ്രദേശത്ത് 40 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കോട്ട ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. 1687 ൽ വിജയ രഘുനാഥ സേതു പതി പണി കഴിപ്പിച്ച ഏഴു മതിലുകളാൽ ചുറ്റപ്പെട്ട മൂന്ന് പ്രവേശനകവാടം ഉള്ള ഈ കോട്ട റിംഗ് ഫോർട്ട്‌ എന്നും അറിയപ്പെടുന്നു.

2


കോട്ടയ്ക്കൽ നടുവിൽ ഉരത്തിലായുള്ള ഒരു നിർമ്മിതിക്ക് മുകളിൽ ഒരു ബ്രിട്ടീഷ് പീരങ്കി സ്ഥാപിച്ചിട്ടുണ്ട്. കോട്ടയുടെ തെക്ക് വശത്തായി ഒരു കുളവും പാറ തുരന്നു ഉണ്ടാക്കപ്പെട്ടുള്ള ക്ഷേത്രവും കാണാം.
മധുരയിൽ നിന്ന് 88 കിലോമീറ്ററും, രാമേശ്വരത്തു നിന്നും 156 കിലോമീറ്ററും ദൂരമുണ്ട് കാരൈക്കുടി.