Thursday 30 January 2020 04:00 PM IST : By സ്വന്തം ലേഖകൻ

നാട്ടുമരുന്നു പുരട്ടി ചുട്ടെടുത്ത ‘ഹെർബൽ ചിക്കൻ’; രുചി തേടി മമ്മൂട്ടി മുതൽ ഷെയ്ഖ് വരെ! വിഡിയോ

herbal-chicken887

കോഴിയിറച്ചിയിൽ നാട്ടുമരുന്നു ചേർത്ത മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുക്കുന്ന ഒരു റസ്റ്ററന്റ് കാസർഗോഡുണ്ട്. ഇറച്ചിപ്പൊതിയുടെ മുകളിൽ ശുദ്ധീകരിച്ച മണ്ണു പുരട്ടി പന്തിന്റെ രൂപത്തിലാക്കിയാണ് ‘ഹെർബൽ ചിക്കൻ’ വേവിക്കുന്നത്. വിറകടുപ്പിൽ വേവിച്ചെടുക്കുന്ന ‘ഔഷധക്കോഴി’യുടെ കെട്ടഴിച്ചാൽ അങ്ങാടി മരുന്നിന്റെ സുഗന്ധം പരക്കും. 

ഫക്രുദീൻ എന്ന കാസർഗോഡുകാരനാണ് ഈ പ്രത്യേക രുചിക്കൂട്ട് കണ്ടെത്തിയത്. കാസർഗോഡ് പട്ടണത്തിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള അനങ്കൂരിലാണ് ഫക്രുദീന്റെ ഹെൽബൽ ചിക്കൻ കട. ഹെർബൽ ചിക്കൻ രുചിച്ച ശേഷം വീട്ടിലേക്ക് പാഴ്സൽ വാങ്ങിയവരിൽ സിനിമാ നടൻ മമ്മൂട്ടി മുതൽ ഗൾഫിലെ ഷെയ്ഖ് വരെയുള്ള പ്രമുഖരുണ്ട്. 

ഔഷധക്കൂട്ട് ചേർത്ത ചിക്കൻ രുചികരമായി ചുട്ടെടുക്കുന്നതെങ്ങനെയെന്ന് കാണാം;

Tags:
  • Food and Travel
  • Manorama Traveller
  • Kerala Travel