Wednesday 31 July 2019 06:35 PM IST : By സ്വന്തം ലേഖകൻ

സഹയാത്രികരെ സൂക്ഷിക്കുക! ലണ്ടൻ യാത്രാനുഭവം ആദ്യമായി പങ്കുവച്ച് ലാൽ ജോസ്; വിഡിയോ

lj

കൊച്ചു കേരളത്തിന്റെ ഇട്ടാവട്ടത്തിനപ്പുറം ദേശവും ദൂരവും താണ്ടി മനസും ശരീരവും പായിക്കുന്ന മലയാളിയുടെ കൂട്ടുകാരനാണ് മനോരമ ട്രാവലർ. കെട്ടുപൊട്ടിയ പട്ടം പോലെ പായുന്ന മലയാളിയുടെ യാത്രാ സ്വപ്നങ്ങൾക്ക് വർണച്ചിറകു വിടർത്തിയ മനോരമ ട്രാവലർ പ്രയാണത്തിന്റെ നാലു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. വിജയകരമായ ആ നാല് സംവത്സരങ്ങളുടെ ആഘോഷം കൊച്ചിയിൽ പ്രൗഢഗംഭീരമായാണ് അരങ്ങേറിയത്.

മനോരമ ട്രാവലർ, ട്രാവൽ മാർട്ട് 2019 എന്നപേരിൽ സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ ലാൽ ജോസ് ഉൾപ്പെടെ വിശിഷ്ട വ്യക്തിത്വങ്ങളാണ് പങ്കെടുത്തത്. 75 ദിവസത്തിലേറെ നീണ്ട യാത്രാനുഭവത്തെക്കുറിച്ചും ലണ്ടൻ യാത്രയെക്കുറിച്ചും ലാൽജോസ് പങ്കുവച്ചത് ട്രാവൽ മാർട്ടിലെ ഹൃദ്യമായ നിമിഷമായി.

വിഡിയോ കാണാം;