Wednesday 20 November 2019 04:16 PM IST : By സ്വന്തം ലേഖകൻ

പേരന്‍പിലെ അമുദവന്റെയും പാപ്പയുടെയും ലോകം ഇതാണ്! മനോഹരമാണ് മന്നവന്നൂർ

1557913820617 ഫോട്ടോ: ശബരി വർക്കല

ആദ്യ കാഴ്ചയിൽ സ്വിറ്റ്സർലൻഡിനോട് സാമ്യം. അടുത്തറിഞ്ഞാൽ മനസ്സിലാകും, ഇത് നമ്മുടെ നാടാണ്. പേരന്‍പിലെ അമുദവന്റെയും പാപ്പയുടെയും മനോഹര ലോകം ഇതാണ്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് മന്നവന്നൂർ സഞ്ചാരികൾക്ക് സമ്മാനിക്കുക. കോട പുതച്ച കൊടൈക്കനാലിന്റെ മലനിരകളിൽ ഒറ്റപ്പെട്ടു പോയ ഒരു തമിഴ് ഗ്രാമമാണ് മന്നവന്നൂർ. 

കൊടൈക്കനാലിൽ പോകുന്നവർക്ക് അറിയില്ല പ്രകൃതി കനിഞ്ഞു നൽകിയ ഈ സൗന്ദര്യം. മന്നവന്നുർ ലേക്കും ട്രെക്കിങ്ങുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇനി കൊടൈക്കനാലിൽ പോകുമ്പോൾ ഇവിടംകൂടി സന്ദർശിക്കാൻ മറക്കേണ്ട. മനോഹരമായ വിഡിയോ കാണാം; 

Tags:
  • Manorama Traveller
  • Travel India