Saturday 10 November 2018 03:23 PM IST : By സ്വന്തം ലേഖകൻ

തണുപ്പറിഞ്ഞ് ശുദ്ധവായു ശ്വസിച്ച് നീലഗിരി മൗണ്ടൻ തീവണ്ടി യാത്ര...

neelagiri

.മേട്ടുപ്പാളയം – ഊട്ടി ബന്ധിപ്പിച്ച് കൊണ്ടാണ് നീലഗിരി മൗണ്ടൻ തീവണ്ടിപ്പാത. 46 കിലോമീറ്ററാണ് പിന്നിടുന്ന ദൂരം. സഞ്ചാര സമയം ഏകദേശം നാലര മണിക്കൂർ. രണ്ടു യാത്രകളാണ് ഈ റൂട്ടിലുള്ളത്. രാവിലെ 7.10 ന് മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി വരെ, വൈകിട്ട് 3.30 ന് തിരിച്ചും. 

.മൂന്ന് ബോഗിയുള്ള തീവണ്ടിയുടെ രണ്ട് ബോഗിയിലെ 87 സീറ്റുകൾ ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. ജനറൽ ബോഗിയിലേക്ക് തീവണ്ടി എടുക്കുന്ന സമയത്ത് കയറാം. 

.മൂന്ന് ഘട്ടങ്ങളായാണ് ഈ യാത്ര. മേട്ടുപ്പാളയം മുതൽ ആദ്യ സ്റ്റേഷനായ കല്ലാർ വരെ. കല്ലാർ നിന്ന് കൂനൂർ വരെ മീറ്റർഗേജ് റെയിലിന് നടുവിൽ ഘടിപ്പിച്ച പൽചക്രത്തിൽ കൂടി ബലത്തിലാണ് ട്രെയിൻ നീങ്ങുക. 208 വളവുകൾ, 13 ടണലുകൾ, മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 27 വലിയ പാലങ്ങൾ, 133 ചെറിയപാലങ്ങൾ എന്നിവ താണ്ടി 26 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ തീവണ്ടി പിന്നിടുന്ന ദൂരം. മൂന്നാം ഘട്ടം കൂനൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള പാതയാണ്. 

.ഭക്ഷണം കയ്യിൽ കരുതുക. പ്ലാസ്റ്റിക് കാട്ടിൽ ഉപേക്ഷിക്കരുത്. വൈകിട്ട് അഞ്ചിനു മുമ്പ് കൂനൂർ സ്റ്റേഷനിൽ എത്തുകയാണെങ്കിൽ കുറഞ്ഞ ചെലവിൽ ഡോർമിറ്ററി  താമസസൗകര്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, www.indianrail.gov.in>ooty, nilgiris.nic.in