Wednesday 26 August 2020 02:52 PM IST : By സ്വന്തം ലേഖകൻ

നീലക്കുറിഞ്ഞി പൂത്ത പൂപ്പാറ

munnar nl1

പൂപ്പാറയിലെ പുൽമേടുകളിൽ ഇത്തവണ ഓണക്കാലം നീലക്കുറിഞ്ഞി കാലമായിരിക്കുകയാണ്. 2018 ൽ രാജമലയിലാണ് നീലക്കുറിഞ്ഞികളുടെ വസന്തം അവസാനമായി കണ്ടത്. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന പ്രത്യേക ഇനം സസ്യമായ നീലക്കുറിഞ്ഞികൾ പൂപ്പാറയിൽനിന്നു ബോഡിമെട്ടിലേക്കുള്ള വഴിയിൽ തൊണ്ടിമലയിലാണ് അദ്ഭുതകാഴ്ച ഒരുക്കുന്നത്. മതികെട്ടാൻചോല ദേശീയോദ്യനത്തിന്റെ അതിരിലാണ് നീലവസന്തം വിരിഞ്ഞ ഈ മൊട്ടക്കുന്നുകൾ.

2018 ലെ നീലക്കുറിഞ്ഞി വസന്തം പ്രളയത്തെ തുടർന്ന് സഞ്ചാരികൾക്കു കാണാൻ സാധിച്ചിരുന്നില്ല. ഈ വർഷം അസാധാരണമായ രീതിയിൽ വ്യാപകമായി പൂവിട്ടെങ്കിലും കോവിഡ് 19 സഞ്ചാരികൾക്ക് പ്രതിസന്ധി ആകുന്നുണ്ട്.

പൂപ്പാറയിലെ പൂക്കളെപ്പറ്റി കേട്ടറിഞ്ഞ് മൂന്നാറിലേക്ക് എത്താൻ തുടങ്ങിയതോടെ അധികാരികൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

സഞ്ചാരിയായ അജു ജോൺ പകർത്തിയ പൂപ്പാറയിലെ നീലക്കുറിഞ്ഞി വിഡിയോ കാണാം.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel India