Friday 09 August 2019 02:35 PM IST : By സ്വന്തം ലേഖകൻ

പ്രളയ സാധ്യത കണക്കിലെടുത്ത് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു! പുതിയ തിയതി പിന്നീട് അറിയിക്കും

vallam-kali-nehru999

പ്രളയസാധ്യത കണക്കിലെടുത്ത് രണ്ടാം തവണയും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചു. സാഹചര്യം മുഖ്യാതിഥി സച്ചിൻ തെൻഡുൽക്കറെ  അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും അദ്ദേഹമായിരുന്നു മുഖ്യാതിഥിയായി എത്താനിരുന്നത്. നാളെ തുടങ്ങേണ്ട പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മത്സരവും മാറ്റിവച്ചു. അടുത്ത ആഴ്ച നടക്കേണ്ട ലീഗിലെ രണ്ടാമത്തെ മത്സരം പുളിങ്കുന്ന് ജലോത്സവം നടത്തുന്ന കാര്യത്തിൽ ഔദ്യോഗികമായ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

ആലപ്പുഴയിൽ മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ആലപ്പുഴ – ചങ്ങനാശേരി റൂട്ടിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. കഴിഞ്ഞ വർഷം കുട്ടനാട്ടിലുണ്ടായ പ്രളയത്തെ തുടർന്ന് മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നവംബർ 10 ന് നടത്തിയിരുന്നു. ഈ വർഷത്തെ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പുതിയ തീയതി തീരുമാനമായിട്ടില്ല.  

Tags:
  • Manorama Traveller