Tuesday 23 February 2021 02:49 PM IST : By സ്വന്തം ലേഖകൻ

വി.ആർ കൃഷ്ണതേജ ഐഎഎസ് വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ‌

tour dir

കേരള വിനോദ സഞ്ചാര വകുപ്പിനു പുതിയ ഡയറക്ടർ. വി.ആര്‍ കൃഷ്ണതേജ മൈലവാര്‍പ് ഐഎഎസാണ് ടൂറിസം ഡയറക്ടറായി ചുമതലയേൽക്കുന്നത്. കെടിഡിസി എംഡി സ്ഥാനവും കൃഷ്ണതേജ വഹിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരണ്‍ ഐഎഎസ് ആന്ധ്ര സെൻസസ് ഓപറേഷൻസ് – സിറ്റിസൺ രജിസ്ട്രേഷൻ ഡയറക്ടറായി നിയമിതനായ പശ്ചാത്തലത്തിലാണ് വി.ആര്‍ കൃഷ്ണതേജയെ കേരള ടൂറിസം ഡയറക്ടറായി ചുമതലപ്പെടുത്തിയത്. ഐഎഎസ് 2015 ബാച്ച് ഓഫിസറാണു കൃഷ്ണതേജ. അദ്ദേഹം കെടിഡിസി മാനെജിങ് ഡയറക്ടറായി ചുമതല ഏറ്റതിനു ശേഷമാണു തിരുവനന്തപുരം മസ്കത്ത് ഹോട്ടലിനു ശതാബ്ദിയോടനുബന്ധിച്ചു പഞ്ചനക്ഷത്ര പദവി ലഭിച്ചത്.

ആന്ധ്രയിലേക്കു പുതിയ ചുമതലയുമായി പോകുന്ന പിബാലകിരണ്‍ ഐഎഎസ് 2008 ബാച്ച് ഉദ്യോഗസ്ഥനാണ്. 2017ലാണ് ബാലകിരൺ കേരള ടൂറിസം ഡയറക്ടറായത്. ഇദ്ദേഹമാണു ചാംപ്യൻസ് ബോട്ട് ലീഗ് ആവിഷ്കരിച്ചത്. 2018-19 വെള്ളപ്പൊക്കത്തിന്റെ ദുരിതം ബാധിച്ച മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ പ്രശംസ നേടി.

Tags:
  • Manorama Traveller