Thursday 06 August 2020 02:08 PM IST : By സ്വന്തം ലേഖകൻ

റം ദ്വീപിലെ സ്ഥിരം താമസക്കാരനാകാമോ? വീടും ജോലിയും ഗവൺമെന്റ് തരും, സഞ്ചാരികൾക്ക് വൻ ഓഫറുമായി സ്കോട്ട്ലൻഡ്

ram-sle1

സ്കോട്ട്ലൻഡിലെ മനോഹരമായ ദ്വീപാണ് റം. സുന്ദരമായ കാലാവസ്ഥയും ഭൂപ്രകൃതിയും കൊണ്ട് ആരെയും ആകർഷിക്കുന്ന ഇടം. റമ്മിലെ ഏക ഗ്രാമമാണ് കിൻലോച്ച്. പക്ഷേ, ഇവിടുത്തെ ജനസംഖ്യ നന്നേ കുറവാണ്. എത്രയെന്നല്ലേ വെറും 32 ആളുകൾ. ആയതുകൊണ്ട് പുതിയ താമസക്കാരെ തേടുകയാണ് സർക്കാർ. ദ്വീപിൽ താമസിക്കാനാഗ്രഹിക്കുന്നവർക്ക് വീടും ജോലിയും ജീവിക്കാനാവശ്യമായ ചുറ്റുപാടും ഒരുക്കി കൊണ്ടാണ് പുതിയ അതിഥികളെ ക്ഷണിച്ചിരിക്കുന്നത്.

ram-isle44

നിലവിലെ താമസക്കാരിൽ ആറുപേർ കുട്ടികളാണ്. ബാക്കിയുള്ളവർ 30 നും 40 നും ഇടയിൽ പ്രായമുള്ളവരും. താൽപര്യമുള്ള അതിഥികൾക്കായി ഒരൊറ്റ നിബന്ധനയേ അധികൃതർ വയ്ക്കുന്നുള്ളൂ, ദ്വീപിലെ സമാധാനപരമായ അന്തരീക്ഷവും രീതികളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നവരായിരിക്കണം. സ്കോട്ട്ലാൻഡ് സർക്കാറിന്റെ റൂറൽ ആൻഡ് ഐലൻഡ്സ് ഹൗസിങ് ഫണ്ടിന്റെ പിന്തുണയോടു കൂടി നിർമാണം നടന്നുകൊണ്ടിരിക്കുന്ന നാല് വീടുകളിലേക്കാണ് നിലവിൽ താമസക്കാരെ തേടുന്നത്. പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഇക്കോ ഹോമുകളാണിത്.

ram-isle2

വിദ്യാഭ്യാസരംഗം, മത്സ്യകൃഷി, വീട് പരിപാലനം, ശിശു പരിപാലനം, കൃഷി, സമുദ്രടൂറിസം എന്നീ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. isleofrumhousing@gmail.com ഓഗസ്റ്റ് 28 വൈകിട്ട് 5 വരെ (സ്കോട്ട്ലൻഡ് സമയം) അപേക്ഷകൾ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് www.isleofrum.com 

1.

ram-isle8

2.

ram-isle55
Tags:
  • World Escapes
  • Manorama Traveller