‘അമ്മ ശരിക്കും പൊളിയാണ്...നമ്മുടെ കൂടെ നിക്ക്ണ ചങ്ക് എന്നൊക്കെ പറയില്ലേ, അതുപോലെ. കൂടെ വരുന്നത് അമ്മയാണ് എന്നതിനാൽ ഉണ്ടാകുന്ന സ്വാഭാവിക ഉത്കണ്ഠ യാത്രയുടെ ഓരോ ഘട്ടത്തിലും ശരിക്കും അനുഭവിച്ചിരുന്നു. സെപ്റ്റംബർ ഒന്നിന് തുടങ്ങിയ യാത്ര സ്റ്റാർട്ടിങ് പോയന്റിൽ തന്നെ തിരിച്ചെത്തുന്നത് 58 ദിവസങ്ങൾക്ക് ശേഷമാണ്.
‘കായംകുളം – കന്യാകുമാരി – പുതുച്ചേരി/ പോണ്ടിച്ചേരി– ചെന്നൈ – വിജയവാഡ – ഹൈദരാബാദ് – ലോണാവാല – മുബൈ – സൂറത്ത്– അഹമ്മദാബാദ് – റാൺ ഓഫ് കച്ച്– രാജസ്ഥാൻ – ജയ്സാൽമീർ–ജയ്പൂർ – ആഗ്ര – ഡൽഹി– ഷിംല – കാസ – സ്പിതി– റോത്താങ് പാസ് – കെലോങ്– പാങ് – ലേ – കർദുങ് ലാ – നൂബ്ര വാലി – പാങ്കോങ് ലേക്ക് – കാർഗിൽ – ശ്രീനഗർ – ജമ്മു – പഞ്ചാബ് – ഹരിയാന – ദേഹ്റാഡൻ– ഹരിദ്വാർ –നേപ്പാൾ – ലുംബിനി – കാഠ്മണ്ഠു– സിലിഗുരി – ഡാർജലിംങ്– സിക്കിം – ഭൂട്ടാൻ – തിംഫു– പാറോ –ബീഹാർ– ജാർഖണ്ഡ്– കൊൽക്കത്ത–ഭുവനേശ്വർ – മധ്യപ്രദേശ് – ഹൈദരാബാദ് – ഹംപി – ഗോവ – മുരുദേശ്വർ – ബെംഗളൂരു തിരിച്ച് കേരളം ഇതായിരുന്നു റൂട്ട് മാപ്പ്. നോർത്ത് ഈസ്റ്റ് ഒഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും യാത്രയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. ഓരോ സ്ഥലവും പരമാവധി കണ്ട് കണ്ടായിരുന്നു യാത്ര. ഓൺലൈൻ വഴി എയർകുഷൻ സീറ്റ് വാങ്ങി വണ്ടിയിൽ ഘടിപ്പിച്ചിരുന്നു. നടുവേദന വരാതെ കാത്തത് ശരിക്കും ആ ഒരു െഎഡിയ ആണ്. പ്ലാൻ ചെയ്തതിൽ പാളി പോയത് ലഗേജിന്റെ കാര്യത്തിലാണ്. ഞാൻ തളർന്ന് പോകുന്ന നിമിഷങ്ങളിൽ കൂടി അമ്മ ഫുൾ എനർജറ്റിക്കായിരുന്നു....
ശബരീഷിന്റെയും അമ്മയുടെയും യാത്രാവിശേഷങ്ങൾ പൂർണമായി വായിക്കാം, മനോരമ ട്രാവലർ ജനുവരി ലക്കത്തിൽ...