Saturday 08 August 2020 04:37 PM IST : By സ്വന്തം ലേഖകൻ

മനോഹരമായ കെട്ടിടങ്ങൾക്കു മുകളിൽ പടുകൂറ്റൻ കരിങ്കല്ല് വീണു കിടക്കുന്നതോ? അതിശയിപ്പിച്ച് സ്‌പെയിനിലെ ഗ്രാമം

setenil 1

പാറക്കെട്ടുകൾക്കിടയിൽ പണിതുയർത്തി വെള്ളച്ചായം തേച്ച് മോടി പിടിപ്പിച്ച മനോഹരമായ കെട്ടിടങ്ങൾക്കു മുകളിലേക്ക് ഒരു പടുകൂറ്റൻ കരിങ്കല്ല് വീണു കിടക്കുന്നുവോ ? സ്പെയിനിലെ കാഡിസ് പ്രവിശ്യയിൽ സെറ്റനിൽ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമത്തിന്റെ ദൂരക്കാഴ്ച ആരുടെ മനസ്സിലും ഈ ചോദ്യമുയർത്തും. എന്നാൽ അടുത്തു ചെന്ന് അറിയുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇവിടുത്തെ ജനസമൂഹം പ്രകൃതിദത്തമായ വാസസൗകര്യങ്ങളെ പരമാവധി സ്വാഭാവിക വാസസ്ഥാനമാക്കി പരിണമിപ്പിച്ചതാണ് ഈ ഗുഹാവാടങ്ങൾ  എന്നു കാണാം.

setenil4

വെളുത്ത ഗ്രാമം

setenil3

നൂറ്റാണ്ടുകൾക്കു മുൻപ് മൂർ ജനതയിൽ ഒരു വിഭാഗം ഇവിടെ വാസമുറപ്പിച്ചതാണ്. വിശാലമായ ഗുഹകളെ താമസത്തിന് അനുയോജ്യമായ വിധത്തിൽ അവർ മാറ്റി എടുക്കുകയായിരുന്നു. പാറക്കെട്ടുകളോടു ചേർന്നു നിർമിച്ച വാസസ്ഥാനങ്ങളും കരിങ്കൽ വിടവുകളിലൂടെയുള്ള തെരുവുകളും ഇപ്പോൾ താഴേക്കു പതിക്കും എന്ന നിലയിൽ തലയ്ക്കുമുകളിൽ തൂങ്ങി നിൽക്കുന്ന കല്ലുകളും ഒക്കെ സെറ്റനിൽ ഗ്രാമത്തെ ഒരു സങ്കൽപ ലോകത്തിന്റെ പ്രതീതി ജനിപ്പിക്കും.

setenil5
setenil2

സ്പെയിനിലെ ആന്റലൂഷ്യ പ്രവിശ്യയിലെ "വെളുത്ത ഗ്രാമ”ങ്ങളിൽ ഏറെ സവിശേഷതകളുള്ള ഒന്നാണ് സെറ്റനിൽ ഡി ലാസ് ബോഡിഗസ്.

മേൽക്കൂര നിർമിക്കാത്ത വീട്

കരിങ്കൽ കെട്ടുകളിൽ നിന്നു പുറത്തേക്കു തള്ളിനിക്കുന്ന വീടുകളും പ്രത്യേകിച്ച് മേൽക്കുര പണിയാതെ ഗുഹയുടെ ഉള്ളിലേക്കു വലിയുന്ന വീട്ടുകളും കൗതുകമുണർത്തുന്ന കാഴ്ചകളാണ്. ഈ പ്രദേശത്തിനു 15-ാം നൂറ്റാണ്ടുമുതലുള്ള ചരിത്ര തെളിവുകൾ ഇന്നും ലഭ്യമാണ്; എങ്കിലും എഡി 1 മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി കരുതുന്നു.
ഒലിവും ആൽമണ്ടും മുന്തിരിയും കൃഷി ചെയ്യുന്ന തോട്ടങ്ങളും സ്പെയിനിലെ ഏറ്റവും മികച്ച മാംസോൽപന്നങ്ങളും വിഭവങ്ങളും ഒക്കെ ചേരുമ്പോൾ കേവലം കാഴ്ചകൾക്കപ്പുറമുള്ള വിരുന്നൊരുക്കുന്ന ഒരു ഡെസ്റ്റിനേഷനാണ് സെറ്റനിൽ ഡി ലാസ്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations