Friday 10 July 2020 11:27 AM IST : By സ്വന്തം ലേഖകൻ

യാത്ര യാത്രയായി കണ്ട് ഇഷ്ടപ്പെടുന്ന സഞ്ചാരി

sujitb

‘മൂന്ന് വർഷം മുൻപ് വ്ലോഗിങ് തുടങ്ങുമ്പോൾ അതെങ്ങനെയായി തീരും എന്നൊരു ധാരണയൊന്നും ഇല്ലായിരുന്നു. അത്രകാലം ആളുകൾ കണ്ടത് സഞ്ചാരലോകത്തെ കുലപതി സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രകളാണ്. ആളുകൾ ഇരുക്കൈയും നീട്ടി സ്വീകരിച്ച ആ ഒരു യാത്ര അവതരണ പരിപാടിയിൽ നിന്ന് എന്തെങ്കിലുമൊക്കെ വ്യത്യാസം വേണം എന്നുമാത്രമായിരുന്നു മനസ്സിൽ. ആദ്യകാലത്തൊക്കെ നടത്തുന്ന യാത്രകളെ കുറിച്ച് ബ്ലോഗ് എഴുതി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയായിരുന്നു പതിവ്. പിന്നീട് എനിക്ക് തന്നെ മനസ്സിലായി വായനയിൽ താൽപര്യം കുറയുകയും ദൃശ്യമേഖലയിൽ താൽപര്യം കൂടുകയും ചെയ്തൊരു സമൂഹത്തിനുമുന്നിൽ പുതിയൊരു രീതി അവതരിപ്പിച്ചേ പറ്റൂ. എന്ത് എന്നതിന്റെ ഉത്തരമായിരുന്നു ‘വ്ലോഗിങ്’. ഇന്നുകാണുന്നത്ര ട്രാവൽ വ്ലോഗർമാരൊന്നും ഞാൻ ട്രാവൽ വ്ലോഗിങ് തുടങ്ങുമ്പോൾ ഇല്ല...

യാത്ര യാത്രയായി കണ്ട് ഇഷ്ടപ്പെടുന്ന സഞ്ചാരി. 12 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള വ്ലോഗർ. താൻ കാണുന്ന കാഴ്ചകളൊക്കെയും വ്ലോഗിങ്ങിലൂടെ അവതരിപ്പിച്ച് കാഴ്ചക്കാരെ കൂടി തന്റെ യാത്രകളിൽ കൂടെ കൂട്ടുന്ന ട്രാവൽ വ്ലോഗർ സുജിത്ത് ഭക്തൻ, നടത്തിയ യാത്രകളും അനുഭവങ്ങളും മനോരമ ട്രാവലറുമായി പങ്കുവയ്ക്കുന്നു...വീഡിയോ കാണാം,