Monday 27 January 2020 12:45 PM IST : By സ്വന്തം ലേഖകൻ

മികച്ച യാത്രാ മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡ് മനോരമ ട്രാവലർ സബ്എഡിറ്റർ അഖില ശ്രീധറിന്!

akhilauuyijinnm

കണ്ണൂർ മട്ടന്നൂർ ശ്രീബുദ്ധ സാംസ്കാരിക യാത്രാ സമിതിയുടെ മികച്ച യാത്രാ മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡ് മനോരമ ട്രാവലർ മാസികയുടെ സബ് എഡിറ്റർ അ‌ഖില ശ്രീധറിന് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ സമ്മാനിച്ചു. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി അവയെ പൊതുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും കൂടുതൽ പ്രചാരം നേടിക്കൊടുക്കുന്നതിനുമുള്ള പരിശ്രമങ്ങളെ മാനിച്ചാണ് പുരസ്കാരം. 

മട്ടന്നൂർ ശ്രീകൈലാസം ഓഡിറ്റോറിയത്തിൽ ദേശീയ ടൂറിസം ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.  കണ്ണൂർ മട്ടന്നൂർ എയർപോർട്ട് നഗരം കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന സഞ്ചാരപ്രിയരുടെ സന്നദ്ധ കൂട്ടായ്മയാണ് ശ്രീബുദ്ധ സാംസ്കാരിക യാത്രാസമിതി. മികച്ച വന്യജീവി ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം അസീസ് മാഹിക്കും ടൂറിസം ഫൊട്ടോഗ്രഫി മത്സരത്തിൽ വിജയികളായ ബിജു ജോർജ്, സുരേഷ് കിഴുത്താനി, ജോഷി മഞ്ഞുമ്മേൽ എന്നിവർക്കും സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം ഡി കൃഷ്ണനാഥ പൈയ്ക്കും സമ്മാനിച്ചു. 

Tags:
  • Manorama Traveller